ജമ്മുകശ്മീരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 10 തൊഴിലാളികള്‍ കുടുങ്ങി

ന്യൂഡല്‍ഹി: നിര്‍മാണത്തിലിരുന്ന ജമ്മു കശ്മീരിലെ തുരങ്കം തകര്‍ന്ന് പത്ത് തൊഴിലാളികള്‍ കുടുങ്ങി. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ രംമ്പാനിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പതിനഞ്ചോളം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണത്. പത്ത് പേര്‍ ഇതിനുള്ളില്‍ കുടുങ്ങി. തുരങ്കത്തിന്റെ 30-40 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. തുരങ്കത്തിന്റെ അധികം ഉള്ളിലല്ലായിരുന്ന തൊഴിലാളിയെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്. Jammu | Rescue operation underway at Khooni Nala, Jammu–Srinagar National Highway in the…

Read More

നമ്മ മെട്രോ: ടണൽ ബോറിങ് മെഷീൻ വരദ സമാന്തര പാതയിൽ പണി തുടങ്ങി.

ബെംഗളൂരു: നമ്മ മെട്രോയുടെ ടണൽ ബോറിംഗ് മെഷീൻ”വരദ” അതിന്റെ പ്രവർത്തനം ജനുവരി 27-ന് പുനരാരംഭിച്ചു. 2021 നവംബർ 11-ന് വെള്ളറ ഷാഫ്റ്റ് (ആർഎംഎസ് ഷാഫ്റ്റ്) മുതൽ ലാംഗ്‌ഫോർഡ് ടൗൺ സ്‌റ്റേഷൻ വരെ ബോറിങ് പൂർത്തിയാക്കിയ യന്ത്രം, ഒരു സമാന്തര രേഖ സൃഷ്ടിക്കാൻ വേണ്ടിയാണ് ഒരേ ദിശയിൽ തുരങ്കം സ്ഥാപിക്കാൻ തുടങ്ങിയാട്ടുള്ളത്. വേറൊരു ലൈൻ പുനരാരംഭിക്കുന്നതിനായി അത് പൊളിച്ചുമാറ്റി റോഡ് മാർഗമാണ് ബോറിംഗ് മെഷീൻ വെള്ളറയിലേക്ക് കൊണ്ടുപോയത്. അതിന്റെ പ്രക്രിയ പൂർത്തിയാക്കുന്നതിന് മുമ്പ് വരദ ഈ ലൈനിലൂടെ 594 മീറ്റർ തുരക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാഗവാര…

Read More
Click Here to Follow Us