200 കോടി ക്ലബ്ബിൽ ഇടം നേടി ജൂഡ് ആന്റണി ചിത്രം ‘2018’. നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആഗോള ബിസിനസ്സ് 200 കോടി കടന്നുപോകുന്നുണ്ടെന്ന് നിർമാതാവ് വ്യക്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം ‘2018’ ആണെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ബോക്‌സോഫീസിൽ മികച്ച പ്രകടനം നടത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലെത്തിയിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റിലീസായി പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ 100 കോടി കളക്ഷൻ നേടാൻ പ്രളയം പ്രമേയമാക്കി ഒരുക്കിയ ‘2018’ ന് സാധിച്ചിരുന്നു.…
Read MoreTag: hit
വീട്ടിൽ എത്തിയ പാർട്ടി പ്രവർത്തകനെ സിദ്ധരാമയ്യ മുഖത്തടിച്ചതായി ആരോപണം
ബെംഗളൂരു: വീട്ടില്‍ തന്നെക്കാണാന്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളുടെ മുഖത്ത് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ അടിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുണ്ട്. തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന പ്രവര്‍ത്തകന്റെ ചോദ്യമാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സിദ്ധരാമയ്യയുടെ നടപടിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്നവര്‍ക്ക് എങ്ങനെയാണ് കര്‍ണാടകയെ രക്ഷിക്കാനാകുന്നതെന്ന് മോദി ചോദിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസോ സിദ്ധരാമയ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreകാന്താരെ തേടി മറ്റൊരു നേട്ടം കൂടി
ബെംഗളൂരു: മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുമ്പോൾ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രം കാന്താര. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര. നേരത്തെ കെജിഎഫ് 2 ഹോംബാലെയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം ആയിരുന്നു. കെജിഎഫിന് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് കാന്താരയ്ക്ക് നിലവിൽ ലഭിക്കുന്നത് എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഹോംബാലെ പ്രൊഡക്ഷൻ നിർമ്മിച്ച ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റ് ചിത്രം കൂടിയാണ് കാന്താര. നിന്നിൻഡേൽ, മാസ്റ്റർപീസ്, രാജകുമാര, കെജിഎഫ് 1, യുവരത്ന, കെജിഎഫ്: ചാപ്റ്റർ 2…
Read Moreമലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളുരു; യശ്വന്ത്പുര റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വടക്കേക്കര സ്വദേശി ഷിബുവിന്റെയും മിനിയുടെയും മകനായ ജിനീഷിനെ(24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹെബ്ബാളിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്നു ജിനീഷ്. മൃതദേഹം കണ്ടെത്തിയ പോലീസ് വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയായിരുന്നു.
Read Moreപിതാവിനെ രക്ഷിക്കാൻ ശ്രമം; പിതാവും മകനും ട്രെയിനിടിച്ച് മരിച്ചു
തുമക്കൂരു: തുമക്കൂരുവിലെ ഗോകുല ലേഔട്ടിൽ പിതാവും മകനും ട്രെയിനിടിച്ച് മരിച്ചു. പാളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ജീവനൊടുക്കാൻ ശ്രമിച്ച മാരിയപ്പ (57),യെ തടയാൻ ശ്രമിച്ചപ്പോഴാണ് മകൻ സതീഷ് (23) മരിച്ചത്…. മാരിയപ്പയെ രക്ഷിക്കാൻശ്രമിക്കവെയാണ് മകൻ സതീഷും ട്രെയിനിടിച്ച് മരിച്ചത്.
Read More