ബെംഗളൂരു: ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍ സ്ഥാപിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളുടെ വിവിധ പ്ലാറ്റുഫോമുകളില്‍ പ്രതിഷേധമുയർന്നു. ഹിന്ദി ഭാഷാ ബോർഡിനു പിന്നില്‍ ആരാണെന്ന് ചോദിച്ചാണ് ബഹളം. ബി.എം.ടി.സിയെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവർ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ രോഷം പ്രകടിപ്പിച്ചു. ‘എക്സ്’ അക്കൗണ്ടില്‍ വൈറലായ വിഡിയോ ഇതിനകം ലക്ഷത്തിലധികം പേരാണ് കണ്ടത്. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ വർഷങ്ങളായി വ്യാപകമായ എതിർപ്പ് നിലനില്‍ക്കുന്നുണ്ട്. ബി.എം.ടി.സിയില്‍ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ രോഷവുമായി ഒരു വിഭാഗം യാത്രക്കാർ നേരിട്ടും രംഗത്തെത്തി.
Read MoreTag: hindi
ബോളിവുഡ് നടൻ സമീർ ഖാഖർ അന്തരിച്ചു
ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു. ആന്തരാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് മരണം. നടന്റെ സഹോദരന്‍ ഗണേഷ് ഖാഖറാണ് മരണവിവരം പുറത്ത് വിട്ടത് . ഉറങ്ങാന്‍ കിടന്ന സമീര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വസന സംബന്ധമായും മൂത്രാശയ സംബന്ധമായുമുള്ള പ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നെന്ന് സഹോദരന്‍ ഗണേഷ് അറിയിച്ചു. പുലര്‍ച്ചെ 4.30 നാണ് മരണം സംഭവിച്ചത്. എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്പരകളായ നുക്കഡ്, സര്‍ക്കസ് എന്നിവയിലൂടെയാണ് സമീര്‍ ഖാഖര്‍ ശ്രദ്ധ നേടുന്നത്. പരീന്ദ, ജയ് ഹോ, ഹസീ തോ ഫസീ, സീരിയസ് മെന്‍ എന്നീ ചിത്രങ്ങളിലെയും സണ്‍ഫ്‌ലവര്‍…
Read Moreഅഭിനയത്തിൽ നിന്നും ഇടവേള എടുത്ത് നടൻ അമീർ ഖാൻ
അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുകയാണന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ കണാനാവില്ലെന്ന് ആമിര്‍ വ്യക്തമാക്കി. കഴിഞ്ഞ 35 വര്‍ഷം ജോലിയില്‍ മാത്രമാണ് താന്‍ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നല്‍കാന്‍ ആയില്ലെന്നും ആമിര്‍ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ വച്ചാണ് ആമിറിന്റെ പ്രഖ്യാപനം. ‘കഴിഞ്ഞ 35 വര്‍ഷങ്ങളായി സിനിമയില്‍ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. കുടുംബത്തോടൊപ്പം സമയം…
Read Moreബാംഗ്ലൂർ ഡേയ്‌സ് ഹിന്ദി റീമേക്കിനൊരുങ്ങുന്നു
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്‌സ്’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ‘യാരിയന്‍ 2′ എന്ന പേരിട്ട ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരങ്ങൾ അനശ്വര രാജനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യാരിയന്‍’ ആദ്യ ഭാഗം ഒരുക്കിയ ദിവ്യ കോസ്‌ല കുമാര്‍ യാരിയന്‍ 2വില്‍ പ്രധാന വേഷത്തിലെത്തും. മീസാന്‍ ജാഫ്രിയും യാഷ് ദാസ് ഗുപ്തയും പ്രധാന വേഷങ്ങളിലുണ്ട്. യാരിയനില്‍ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെയാകും നടന്‍ മീസാന്‍ ജാഫ്രി അവതരിപ്പിക്കുക. യാഷ് ദാസ് ഗുപ്ത നിവിന്‍ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. ദിവ്യ കോസ്‌ല കുമാറാകും നസ്രിയയുടെ കഥാപാത്രത്തെ…
Read More‘ആസാദി കാ അമൃത് മഹോത്സവ്’ ടൂർ പ്രോഗ്രാമിൽ ഹിന്ദി നിർബന്ധമാക്കാൻ നിർദേശമില്ല: മന്ത്രി
ബെംഗളൂരു: ഹിന്ദി സംസാരിക്കുന്ന വിദ്യാർത്ഥികളെ ‘ആസാദി കാ അമൃത് മഹോത്സവ്’ ടൂർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കാൻ സംസ്ഥാനമോ കേന്ദ്ര സർക്കാരോ നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ബുധനാഴ്ച വ്യക്തമാക്കി. പര്യടനത്തിന് ഹിന്ദി സംസാരിക്കാൻ കഴിയുന്ന വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകി പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ് (ബെംഗളൂരു സൗത്ത്) ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ വിവാദമായതിനെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം. ആസാദി കാ അമൃത് മഹോത്സവിന്റെ (സ്വാതന്ത്ര്യത്തിന്റെ 75 വർഷം) ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ടൂർ പ്രോഗ്രാമിൽ…
Read Moreഹിന്ദി പഠിക്കുന്നതിൽ തെറ്റില്ല ; കർണാടക മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് കന്നഡ ഭാഷക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി. എന്‍ അശ്വത്നാരായണന്‍. എന്നാല്‍ അതോടൊപ്പം ഹിന്ദിയും പഠിക്കേണ്ടത് ആവശ്യമാണ്. ഇത് ദേശീയ തലത്തില്‍ ഒരു ആശയവിനിമയ ഭാഷയാണ്. സ്വന്തം ഭാഷയെ ശക്തിപ്പെടുത്താന്‍ ഒരു ഭാഷയെയും വെറുക്കേണ്ടതില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. കന്നഡയെ പരിപോഷിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ക്രിയാത്മകമായി ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ അമിത പ്രാധാന്യം നല്‍കുമ്പോള്‍ ഹിന്ദി പഠിക്കുന്നതില്‍ തെറ്റില്ല. ഹിന്ദി ദേശീയ തലത്തില്‍ ആശയവിനിമയ ഭാഷയാണ്. പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്ക് കന്നഡയിലും…
Read Moreഭാഷാ വിവാദത്തിൽ പ്രതികരണവുമായി ഭരണ – പ്രതിപക്ഷം നേതാക്കൾ
ബെംഗളൂരു: ഹിന്ദി ദേശീയ ഭാഷയാണോ അല്ലയോ എന്ന വിഷയത്തില്‍ വാദപ്രതിവാദങ്ങളുമായി കര്‍ണാടകയിലെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. ഹിന്ദി ദേശീയ ഭാഷയാണെന്ന ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്‍റെയും അല്ലെന്നുള്ള കന്നട നടന്‍ കിച്ച സുദീപിന്‍റെയും വാദങ്ങളാണ് ചര്‍ച്ചയാവുന്നത്. അജയ് ദേവ്ഗണിന്‍റെ ട്വീറ്റിനെ തള്ളി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവര്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഹിന്ദി ദേശീയ ഭാഷയായി ഉയര്‍ത്തിക്കാണിക്കാനുള്ള നീക്കം ശക്തമാക്കുന്നതിനിടെയാണ് കര്‍ണാടകയിലെ പ്രതിഷേധം. കന്നട ചിത്രം ‘കെ.ജി.എഫ് രണ്ട് ‘ പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിവസം…
Read Moreഅജയ് ദേവഗണിനെതിരെ കർണാടകയിൽ പ്രതിഷേധമുയരുന്നു
ബെംഗളൂരു: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന അജയ് ദേവ്ഗണിന്റെ ട്വീറ്റിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം. കര്‍ണാടക രക്ഷണെ വേദികെ പ്രവീണ്‍ ഷെട്ടി വിഭാഗമാണ് ബോളിവുഡ് താരം അജയ് ദേവ്ഗണിനെതിരെ രംഗത്ത് എത്തിയത്. ബെംഗളുരൂ ബാങ്ക് സര്‍ക്കിളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അജയ് ദേവ്ഗണിന്റെ ചിത്രങ്ങളുമായി അധിക്ഷേപ മുദ്രാവാക്യങ്ങളുയര്‍ത്തിയ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെത്തു. പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തത്. ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന തരത്തിലുള്ള പ്രസ്താവനകളിലൂടെ ഉത്തര ഇന്ത്യക്കാര്‍ പ്രകോപനമുണ്ടാക്കുന്നുണ്ടെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.ഹിന്ദി ചിത്രങ്ങള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. എന്നാല്‍ കന്നട…
Read Moreതമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് ഹൃദയം
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പിറന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയതായും മറ്റു ഭാഷകളിലേക്ക് ഉടന്‍ റീമേക്ക് ചെയ്യുമെന്നും പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അറിയിച്ചു. ‘ഹൃദയം’ എന്ന മനോഹരമായ പ്രണയകഥയുടെ അവകാശം താന്‍ സ്വന്തമാക്കിയതായി കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. ഹൃദയത്തിന്‍റെ അണിയറപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Read More