യുക്രൈൻ യുദ്ധം; കർണാടകയിൽ കുതിച്ചുയർന്ന് സൂര്യകാന്തി എണ്ണ വില.

ബെംഗളൂരു: നഗരത്തിലെ സൂര്യകാന്തി എണ്ണയുടെ വില ക്രമാതീതമായി കുതിച്ചുയർന്നു, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലിറ്ററിന് 130 രൂപയിൽ നിന്ന് 170 രൂപയായിട്ടാണ് വില ഉയർന്നിരിക്കുന്നത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് വിതരണ ശൃംഖല തടസ്സപ്പെട്ടതായും അതുമൂലം വിലക്കയറ്റത്തിന് കാരണമായെന്നുമാണ് വ്യാപാരികൾ പറയുന്നത്. കൂടാതെ യുദ്ധം ഇനിയും രൂക്ഷമാകുകയാണെങ്കിൽ വരും ദിവസങ്ങളിലും വില ഉയരുമെന്നും അവർ മുന്നറിയിപ്പ് നൽകി. സൂര്യകാന്തി എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ് സംസ്ഥാനം. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കണക്കനുസരിച്ച്, കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന് കീഴിൽ, സൂര്യകാന്തി എണ്ണ എല്ലാ ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ…

Read More

5% ജിഎസ്ടി; ഓല, ഉബർ റൈഡുകൾക്ക് ജനുവരി 1 മുതൽ ബെംഗളൂരുവിൽ വില കൂടും

ബെംഗളൂരു: കേന്ദ്ര സർക്കാർ അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയതിന് ശേഷം ജനുവരി 1 മുതൽ ഒല, ഊബർ അല്ലെങ്കിൽ മറ്റ് റൈഡ്-ഹെയ്ലിംഗ് ആപ്പുകളിലൂടെ ബുക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് വില കൂടും. ഇതുവരെ ടാക്സികൾക്ക് മാത്രമാണ് ജിഎസ്ടി ബാധകമാക്കിയിരുന്നത്. ഹെയ്‌ലിംഗ് ആപ്പുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾ ജിഎസ്ടി പരിധിയിൽ വരില്ലെങ്കിലും ബെംഗളൂരു ട്രാൻസ്‌പോർട്ട് അതോറിറ്റി നഗരത്തിലെ ഓട്ടോ നിരക്ക് 15 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മാറ്റം. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സംഘടനയായ പീസ് ഓട്ടോ പറയുന്നത് 50 ശതമാനം ഡ്രൈവർമാരും ഒലയും…

Read More

നഗരത്തിൽ ഭക്ഷണവില വർധിക്കുന്നു.

ബെംഗളൂരു: വാണിജ്യ എൽ‌പി‌ജിയുടെ തുടർച്ചയായ വിലവർദ്ധന മുൻനിർത്തി നഗരത്തിലെ ഹോട്ടലുകൾ ഭക്ഷ്യവില 5 മുതൽ 10 രൂപ വരെ വർധിപ്പിക്കാൻ തീരുമാനിച്ചതിനാൽ തിങ്കളാഴ്ച മുതൽ ബെംഗളൂരുവുകാർക്ക് ലഘുഭക്ഷണങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. 2019-ലാണ് അവസാനമായി വിലവർദ്ധനവ് ഉണ്ടായത് എന്നാൽ അതിന് ശേഷം ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, പാചക എണ്ണ എന്നിവയുടെ വിലയും കഴിഞ്ഞ രണ്ട് വർഷത്തിനിടെ വർധിച്ചിട്ടുണ്ട് . കൂടാതെ വൈദ്യുതി, കെട്ടിട വാടക, ശമ്പളം തുടങ്ങിയ മറ്റ് ഇൻപുട്ട് ചെലവുകളും ഏകദേശം 15 ശതമാനം വർദ്ധിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ…

Read More

ഇന്ധനവില വർധന; ലോറി ഉടമകൾ പണിമുടക്കിലേക്ക്

ബെംഗളൂരു: അമിതമായ ഇന്ധനവിലയിൽ മാറ്റം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ടില്ല എങ്കിൽ ഒക്ടോബർ 24 മുതൽ കർണാടക ഫെഡറേഷൻ ഓഫ് ലോറി ഓണേഴ്സ് ആൻഡ് ഏജൻ്റ്സ് അസോസിയേഷൻ അനിശ്ചിതകാല സമരം ഉണ്ടാകുമെന്ന് അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ 26 രൂപയോളം വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ലോറികൾ ഇറക്കാൻ കഴിയില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അസോസിയേഷൻ പ്രസിഡൻ്റ് ഷൻമുഖപ്പ ആരോപിച്ചു. ഇന്ധനവില വർദ്ധനവ് അവശ്യ സാധന വില വർദ്ധിപ്പിക്കുകയും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിനെ മാതൃകയാക്കി നികുതിയുടെ…

Read More

കെട്ടിടങ്ങളുടെ നികുതി കൂട്ടാനുള്ള നടപടിയുമായി ബിബിഎംപി; നികുതി വർധനയിലൂടെ ലക്ഷ്യമിടുന്നത് 500 കോടി സമാഹരണം: സ്വന്തമായി വീടോ, വാണിജ്യ കെട്ടിടങ്ങളോ ഉള്ളവർക്ക് ഇത് കനത്ത തിരിച്ചടി

ബെം​ഗളുരു: കെട്ടിടങ്ങളുടെ വസ്തു നികുതി 25-30% വരെ കൂട്ടാനാണ് തീരുമാനം. വീടുകൾക്കും ഫ്ലാറ്റുകൾക്കും 25% വരെയും വാണിജ്യ കെട്ടിടങ്ങൾക്ക് 30% വരെയും നികുതി കൂട്ടാനാണ് ബിബിഎംപി കമ്മീഷ്ണർ എൻ മഞ്ജുനാഥ് പ്രസാദ് ടാക്സ് ആൻഡ് ഫിനാൻസ് കമ്മിറ്റിക്ക് സുപാർശ സമർപ്പിച്ചത്. നികുതി വർധനയിലൂടെ 500 കോടി സമാഹരിക്കലാണ് ലക്ഷ്യം. സ്വന്തമായി വീടോ, വാണിജ്യ കെട്ടിടങ്ങളോ ഉള്ളവർക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് പുതിയ നീക്കം.

Read More
Click Here to Follow Us