ബെംഗളൂരു: ഹവേരി ജില്ലയിലെ ഹംഗലിൽ യുവതീയുവാക്കൾക്കു നേരേ ആൾക്കൂട്ടത്തിന്റെ സദാചാര ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെങ്കിലും ബുധനാഴ്ചയാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഹംഗൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരു മുറിയിലിരിക്കുന്ന യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മുറിയിലേക്ക് ഇരച്ചെത്തിയ ഒരുസംഘമാളുകൾ ഇവരെ ക്രൂരമായി മർദിക്കുന്നതും ചോദ്യം ചെയ്യുന്നതും കാണാം. രണ്ടു മതവിഭാഗങ്ങളിൽ പ്പെട്ടവരാണിവരെന്നതുൾപ്പെടെയുള്ള പരാമർശങ്ങളും അക്രമികൾ നടത്തുന്നുണ്ട്.
Read MoreTag: haveri
മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; ഹവേരിയിൽ സംഘർഷാവസ്ഥ
ബെംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ ഘോഷയാത്രയ്ക്കിടെ മുസ്ലീം വീടുകൾക്കും പള്ളിക്കും നേരെ കല്ലേറ്. സംഭവത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സങ്കൊല്ലി രായണ്ണയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തുകയായിരുന്നു. ഘോഷയാത്ര സമാധാനപരമായിരുന്നുവെങ്കിലും മുസ്ലീം പ്രദേശത്ത് പ്രവേശിച്ചതോടെ ഏതാനും അക്രമികൾ വീടുകൾക്കും പള്ളിക്കും നേരെ കല്ലെറിയുകയായിരുന്നു. ഘോഷയാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാൽ വലിയ സംഘർഷം ഒഴിവാക്കാൻ കഴിഞ്ഞെന്നും കുറ്റവാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഹവേരി പോലീസ് സൂപ്രണ്ട് ശിവകുമാർ പറഞ്ഞു. ഒരു ഓട്ടോ ഡ്രൈവറെ സംഘം ആക്രമിക്കുകയും…
Read Moreസീറ്റിനെ ചൊല്ലി തർക്കം; തിയേറ്ററിൽ നടന്ന വെടിവയപ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: ഹാവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിൽ അജ്ഞാതൻ നടത്തിയ വെടിവെയ്പ്പിനെ തുടർന്ന് 27 കാരന് ഗുരുതരമായി പരിക്കേറ്റു. കന്നഡ നടൻ യഷും സഞ്ജയ് ദത്തും ഉൾപ്പടെയുള്ളവർ അഭിനയിച്ച ‘കെജിഎഫ്: ചാപ്റ്റർ 2’ എന്ന ചിത്രത്തിന്റെ സ്ക്രീനിംഗിന്റെ ഇടയിലാണ് വെടിവെപ്പുണ്ടായത്. വസന്ത്കുമാർ ശിവപൂർ എന്നയാൾക്കാണ് വെടിയേറ്റത്. മുഗളി ഗ്രാമത്തിലെ താമസക്കാരനായിരുന്ന അദ്ദേഹം കാർഷിക മേഖലകളിൽ ജോലി ചെയ്തിരുന്നതായിട്ടാണ് റിപ്പോർട്ടുകളുള്ളത്. ജോലിക്ക് ശേഷം തന്റെ സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാനാണ് ഇര എത്തിയതെന്ന് ഷിഗ്ഗാവ് പോലീസ് മാധ്യമങ്ങളോട് പറഞ്ഞത്. കുറ്റാരോപിതന്റെ സീറ്റായ തന്റെ മുന്നിലെ സീറ്റിൽ അദ്ദേഹം കാലുകൾ…
Read More