നഗര നിരത്തുകൾ കയ്യേറി വ്യാപാരങ്ങൾ: ഒഴിപ്പിക്കൽ നടപടികളുമായി ബിബിഎംപി രംഗത്ത്

ബെംഗളൂരു: വഴി തടസ്സമുണ്ടാക്കുന്ന രീതിയിൽ നഗര നിരത്തുകൾ കയ്യേറിയുള്ള വ്യാപാരങ്ങൾ വ്യാപകമായതോടെ ഇവ ഒഴിപ്പിക്കാനുള്ള നടപടികളുമായി ബിബിഎംപി രംഗത്ത്. നഗരപരിധിയിലെ 8 സോണുകളിലായി നടത്തിയ പരിശോധനയിൽ ഇത്തരം 20,500 അനധികൃത വ്യാപാരങ്ങളാണ് കണ്ടെത്തിയത്. 132 എണ്ണം ഒഴിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിക്കുന്നുണ്ട്. ഇവയിൽ വീതികുറഞ്ഞ നിരത്തുകൾ കയ്യേറിയുള്ള കച്ചവടം ഗതാഗതക്കുരുക്കിനു കാരണമാകുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി. നിർദേശം നൽകിയിട്ടും ഒഴിഞ്ഞു പോകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വേണ്ടിവന്നാൽ ബലം പ്രയോഗിച്ച് നീക്കുമെന്നും ബിബിഎംപി മുന്നറിയിപ്പു നൽകി.‌ എന്നാൽ, തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വഴിയോരക്കച്ചവടക്കാരുടെ…

Read More

ചാടുക, കുതിക്കുക, ചാടുക… പക്ഷേ ബെംഗളൂരുവിലെ ഫുട്പാത്തിലൂടെ നേരെ നടക്കാൻ കഴിയില്ല

ബെംഗളൂരു: തകർന്ന നടപ്പാതകൾ, മാലിന്യം തള്ളിയ സ്ലാബുകൾ, പൊളിഞ്ഞ സ്ലാബുകൾ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, വഴിയോരക്കച്ചവടക്കാരുടെ കൈയേറ്റം, നവീകരണ പ്രവൃത്തികൾ വൈകൽ എന്നിവ കാരണം കാൽനടയാത്രക്കാർക്ക് സുഖമായി നടക്കാൻ കഴിയുന്ന ഒരു നടപ്പാത പോലും ബെംഗളൂരു നഗരത്തിലില്ല. കൗൺസിൽ ഫോർ ആക്റ്റീവ് മൊബിലിറ്റിയുടെ സ്ഥാപകനായ സത്യശങ്കരൻ കാൽപ്പാതകളെയും സൈക്കിൾ പാതകളെയും “മൊബിലിറ്റി പിരമിഡിലെ ന്യൂനപക്ഷ ജാതി” എന്ന് വിളിച്ചു. മോട്ടോർ വാഹനങ്ങൾ മാത്രമാണ് സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നതെന്ന് വിശ്വസിക്കുന്ന സർക്കാർ നടത്തവും സൈക്കിൾ സവാരിയും പ്രധാനമായി കണക്കാക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിനു…

Read More

ഫുട്പാത്തിൽ പാർക്ക് ചെയ്തതിന് 28 ഓളം കടയുടമകളെ പിടികൂടി

ബെംഗളൂരു: വാഹനഗതാഗതം തടസ്സപ്പെടുത്തുകയും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന കടയുടമകൾക്കെതിരെ, പ്രത്യേകിച്ച് ഗാരേജുകളും സെക്കൻഡ് ഹാൻഡ് കാർ വ്യാപാര സ്ഥാപനങ്ങളും നടത്തുന്നവർക്കെതിരെ ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പോലീസ് കർശന നടപടി സ്വീകരിച്ചു. 28 കടയുടമകളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ 44 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 28 പേർക്കെതിരെ നടപടി ആരംഭിച്ചതായും ഡിസിപി (ട്രാഫിക്-ഈസ്റ്റ്) കലാ കൃഷ്ണസ്വാമി പറഞ്ഞു. “സി ആർ പി സി യുടെ…

Read More

ഫുട്പാത്ത് എവിടെ ? നടക്കാൻ സ്ഥലം തിരഞ്ഞ് നഗരത്തിലെ പൗരന്മാർ

ബെംഗളൂരു: വെള്ളപ്പൊക്കത്തിന് കാരണമായ രാജകലുവുകളും കലുങ്കുകളും കൈയേറ്റം ചെയ്യുന്നതിൽ നിഷ്‌ക്രിയമായതിന് ബിബിഎംപിയെയും സംസ്ഥാന സർക്കാരിനെയും ബെംഗളൂരുക്കാർ വിമർശിച്ചിരുന്നു. എന്നാലിപ്പോൾ തിരക്കുപിടിച്ച നഗരത്തിലെ ഫുട്പാത്തുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളാലും വഴിയോരക്കച്ചവടക്കാരാലും കാൽനടപ്പാതകളും സൈക്കിൾ പാതകളും തടയുന്നതിലാണ് ജനങ്ങളും യാത്രക്കാരും രോഷാകുലരാകുന്നത്. ഔട്ടർ റിങ് റോഡിൽ (ഒആർആർ) പലയിടത്തും കൈയേറ്റങ്ങൾ ഉണ്ടെങ്കിലും സ്ഥിതിഗതികൾ പരിഹരിക്കാൻ നടപടിയില്ല. സൈക്കിൾ പാതകൾക്ക് കണക്റ്റിവിറ്റി കുറവും ഫുട്പാത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നിലവാരമില്ലാത്തതുമാണ്, അവ ശരിയായി വേർതിരിച്ചാൽ, ഗതാഗതം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് ബെംഗളുരുവിലെ സൈക്കിൾ മേയറും കൗൺസിൽ ഫോർ ആക്റ്റീവ് മൊബിലിറ്റിയുടെ…

Read More

ഫുട്‌പാത്ത് കയ്യേറ്റക്കാർക്ക് പിഴ ചുമത്താൻ ഒരുങ്ങി ട്രാഫിക് പോലീസ്

ബെംഗളൂരു: ഫുട്പാത്ത് കയ്യേറി കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നവർക്കെതിരെ സിആർപിസി 107 പ്രകാരം ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) സുരക്ഷാ കേസുകൾ എടുക്കാൻ ഒരുങ്ങുന്നു. ആവർത്തിച്ച് ഫുട്‌പാത്ത് കയ്യേരുന്ന കുറ്റവാളികൾക്കെതിരെ ഒരു സെക്യൂരിറ്റി കേസ് കൂടി ബുക്ക് ചെയ്യുമെന്നും അതോടെ കൈയേറ്റക്കാരൻ സെക്യൂരിറ്റി ബോണ്ട് അടച്ച് കുറ്റം ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി പൊതുവഴിയിലോ നാവിഗേഷൻ ലൈനിലോ ഉള്ള അപകടം അല്ലെങ്കിൽ തടസ്സം സൃഷ്ഠിച്ചിരുന്നവർക്ക് എതിരായി നേരത്തെ ഐപിസി സെക്ഷൻ 283 പ്രകാരം പോലീസ് കേസെടുത്തിരുന്നുത്

Read More

ട്രാൻസ്‌ഫോർമറുകൾ മാറ്റുന്നതിൽ കാലതാമസം; ബെസ്‌കോം എംഡിക്ക് കർണാടക ഹൈക്കോടതി സമൻസ്

ബെംഗളൂരു: നഗരത്തിലെ ഫുട്‌പാത്തിൽ നിന്ന് ട്രാൻസ്‌ഫോർമറുകൾ മാറ്റുന്നതിൽ കാലതാമസം വരുത്തിയ ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) മാനേജിംഗ് ഡയറക്‌ടർക്ക് കർണാടക ഹൈക്കോടതി സമൻസ് അയച്ചു. ട്രാൻസ്‌ഫോർമറുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് 2020-ൽ വിങ് കമാൻഡർ ജിബി അത്രി (റിട്ടയേർഡ്) സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് റിതു രാജു അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി മതിയായ സമയം അനുവദിച്ചിട്ടും, ഫുട്പാത്തിൽ നിന്ന് ട്രാൻസ്ഫോർമറുകൾ മാറ്റുന്നത് ഇതുവരെ ആരംഭിച്ചിട്ടില്ലന്നും ട്രാൻസ്ഫോമറുകൾ മാറ്റുന്നതിലെ കാലതാമസം…

Read More

ഇന്ദിരാനഗറിലെ ഫുട്പാത്ത് കയ്യേറി ബിബിഎംപി.

ബെംഗളൂരു: 1,400 കിലോമീറ്റർ റോഡ് ശൃംഖലയിൽ 43 ശതമാനത്തിനും ശരിയായ നടപ്പാത ഇല്ലെന്ന് സിഎജി റിപ്പോർട്ട് വെളിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം, ബിബിഎംപി തന്നെ ഇന്ദിരാനഗറിലെ നടപ്പാത കയ്യേറ്റക്കാരാണെന്ന് കണ്ടെത്തി. ജോഗുപാല്യ വാർഡ് 89-ൽ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഉദ്യോഗസ്ഥർ നടപ്പാത കയ്യേറി നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തതായി കണ്ടെത്തി. 100 അടി റോഡിനോട് ചേർന്നുള്ള ആറാം മെയിൻ റോഡിലെ അടിപ്പാതയിൽ ബിബിഎംപി ഉദ്യോഗസ്ഥർ അരളികട്ടെ പണിതെന്നാണ് ഇന്ദിരാനഗർ നിവാസികളുടെ ആരോപണം. ഈ പാത തിരക്കേറിയ ഒന്നാണെന്നും ബിബിഎംപിയുടെ നടപടി പൗരന്മാരുടെ സുരക്ഷ അപകടത്തിലാക്കുമെന്നും…

Read More

വാഹനങ്ങൾ റോഡിലൂടെ ഓടിച്ചാൽ മതി ഫുട്പാത്തിലൂടെ വേണ്ടെന്ന് ട്രാഫിക് പോലീസ്

ബെം​ഗളുരു: വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന ബെം​ഗളുരുവിൽ ജനസുരക്ഷക്ക് വഴിയൊരുക്കി ട്രോഫിക് പോലീസ്. ഫുട്പാത്തിലൂടെ വാഹനമോടിക്കുന്നവരുടെ എണ്ണം ഏറിവരുന്നതിനാൽ അതിനെ പ്രതിരോധിക്കാനായി കോൺക്രീറ്റ് സ്ലാബുകൾ ഉപയോ​ഗിച്ച് വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ നടപടിയുമായാണ് ട്രാഫിക് പോലീസ് രം​ഗത്തെത്തിയിരിക്കുന്നത്.

Read More
Click Here to Follow Us