ഫുട്പാത്തിൽ പാർക്ക് ചെയ്തതിന് 28 ഓളം കടയുടമകളെ പിടികൂടി

ബെംഗളൂരു: വാഹനഗതാഗതം തടസ്സപ്പെടുത്തുകയും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന കടയുടമകൾക്കെതിരെ, പ്രത്യേകിച്ച് ഗാരേജുകളും സെക്കൻഡ് ഹാൻഡ് കാർ വ്യാപാര സ്ഥാപനങ്ങളും നടത്തുന്നവർക്കെതിരെ ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പോലീസ് കർശന നടപടി സ്വീകരിച്ചു. 28 കടയുടമകളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ 44 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 28 പേർക്കെതിരെ നടപടി ആരംഭിച്ചതായും ഡിസിപി (ട്രാഫിക്-ഈസ്റ്റ്) കലാ കൃഷ്ണസ്വാമി പറഞ്ഞു. “സി ആർ പി സി യുടെ…

Read More
Click Here to Follow Us