നാല് മാസത്തെ വരണ്ട കാലാവസ്ഥ; തുടർകഥയായി സംസ്ഥാനത്തെ വനങ്ങളിൽ തീപിടുത്തം

ബെംഗളൂരു: ഫെബ്രുവരി 15 നും മാർച്ച് 5 നും ഇടയിൽ വനത്തിൽ 2,020 ഓളം തീപിടിത്തങ്ങൾ വനപാലകർക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കർണാടക സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് അതോറിറ്റിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. മൺസൂണിന് മുമ്പുള്ള മഴ ലഭിക്കാൻ സംസ്ഥാനത്ത് 20-50 ദിവസങ്ങൾ ഇനിയും ബാക്കിയുണ്ട്. ഇത്തരം കണക്കുകൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെയ്ത മഴ വൻതോതിൽ അടിക്കാടുകൾക്ക് കാരണമായി, എന്നാൽ മഞ്ഞുകാലത്ത് ഇലകൾ കൊഴിഞ്ഞുപോയതും കഴിഞ്ഞ നാലഞ്ചു മാസത്തെ വരൾച്ചയും ഇതോടൊപ്പം ചേർന്നതോടെ വനം കത്തിക്കയറുന്ന കാഴ്ചയാണ്…

Read More

എസി സ്ഫോടനം യുവതിയും 2 പെൺമക്കളും വെന്തുമരിച്ചു 

ബെംഗളൂരു: റെയ്ചൂര്‍ ശക്തിനഗറില്‍ വീട്ടില്‍ എയര്‍കണ്ടീഷണര്‍ സ്ഫോടനത്തില്‍ യുവതിയും രണ്ട് പെണ്‍മക്കളും വെന്തുമരിച്ചു. കെഎന്‍ രഞ്ജിത, മക്കള്‍ മൃദുല , താരുണ്യ എന്നിവരാണ് മരിച്ചത്. സംഭവ സമയം മണ്ഡ്യ മലവള്ളി കൊഡിഹള്ളി സ്വദേശിയും റെയ്ചൂര്‍ താപനിലയം അസി. എക്സിക്യുട്ടീവ് എന്‍ജിനിയറുമായ ഗൃഹനാഥന്‍ ശ്രീജിത്ത് വീട്ടില്‍ ഇല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജനലിലൂടെ പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ വിവരം നല്‍കി എത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് സ്ഥലം സന്ദര്‍ശിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; പ്രായപൂർത്തിയാകാത്ത 6 പേർ ഉൾപ്പെടെ 13 പേർക്ക് പരിക്ക്

ബെംഗളൂരു: രാജാജിനഗറിലെ ഒരു വീട്ടിൽ എൽപിജി സിലിണ്ടർ ചോർന്നതിനെ തുടർന്ന് ഉണ്ടായ തീപിടിത്തത്തിൽ 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറ് പേർ പ്രായപൂർത്തിയാകാത്തവർ ആണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ 60 വയസ്സുള്ള സ്ത്രീ ഗുരുതരാവസ്ഥയിലാണ്. എല്ലാവരും വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. മാരിയപ്പനപാളിയിലെ മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വീട്ടിലെ സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇറച്ചിക്കട ഉടമയായ അജ്മൽ (46), ഭാര്യ നസിമ (42) എന്നിവർക്കും നാലു കുട്ടികൾക്കുമൊപ്പമാണ് വീട്ടിൽ കഴിയുന്നത്. വീട്ടുകാരും ബന്ധുക്കളും വ്യാഴാഴ്ച രാത്രി…

Read More

വീടിന് തീവെച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി ഭർത്താവ്

ബെംഗളൂരു : സിദ്‌ലഘട്ട താലൂക്കിലെ ഹെന്നൂർ ഗ്രാമത്തിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും വീടിന് തീവെച്ച്  കൊലപ്പെടുത്തി. നേത്രാവതി (37) , 12 ഉം 9 ഉം വയസ്സുള്ള രണ്ട് പെൺമക്കളുമാണ് മരിച്ചത്. പ്രതി സോനെ ഗൗഡയും (48) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ സ്ഥലത്തെത്തിയെങ്കിലും വീട്ടുകാരെ രക്ഷിക്കാനായില്ല. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച സോനെ ഗൗഡയെ ചിക്കബെല്ലാപൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ചികിത്സയ്ക്കായി ബെംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. സോനെ ഗൗഡയ്‌ക്കെതിരെ നേത്രാവതി ഗാർഹിക പീഡനക്കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കോടതിയിൽ…

Read More

വനാതിർത്തികളിൽ തീപിടുത്തം; വന്യമൃഗങ്ങളുടെ കടന്നുകയറ്റ ഭീതിയിൽ ജനവാസ കേന്ദ്രം

ചെന്നൈ: പശ്ചിമഘട്ടത്തിലെ വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സോമയംപാളയം ഡംപ് യാർഡിൽ തീപിടിത്തം. ഇതേതുടർന്ന് വന്യമൃഗങ്ങൾ ജനവാസകേന്ദ്രത്തിലേക്ക് കടക്കുമെന്ന ഭീതി പരത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മാലിന്യം തള്ളുന്ന യാർഡ് ഇവിടെ നിന്ന് മാറ്റണമെന്ന് പൊതുജനങ്ങളും പരിസ്ഥിതി പ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് മാലിന്യത്തിൽ തീ പടർന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം സ്ഥലത്തെത്തി രണ്ട് മണിക്കൂറിനുള്ളിൽ തീ അണച്ചു. സംഭവത്തെത്തുടർന്ന് കാട്ടാനകൾ സമീപപ്രദേശത്തേക്ക് കടക്കുമെന്ന ആശങ്കയെത്തുടർന്ന് വനംവകുപ്പ് അധിക ജീവനക്കാരെ ഭാരതിയാർ സർവകലാശാല കാമ്പസിലേക്ക് നിയോഗിച്ചു.…

Read More

കാമുകിയോടുള്ള ദേഷ്യം തീർത്തത് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു കൊണ്ട് 

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് കാമുകിയോടുള്ള ദേഷ്യം തീർക്കാനായി യുവാവ് സ്വന്തം കാർ തീവച്ച് നശിപ്പിച്ചു. കാവിൻ എന്ന 28-വയസുകാരനാണ് പ്രണയത്തിലെ തർക്കത്തിനൊടുവിൽ തന്റെ മേഴ്‌സിഡിസ് ബെൻസ് ഡി ക്ലാസ് കാറിന് തീവെച്ചു നശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് മെഡിക്കൽ വിദ്യാർത്ഥിയായ കാവിൻ കാമുകിയുമൊത്ത് രാജക്കുളം ഗ്രാമത്തിലെ നദിക്കരയിലുണ്ടായിരുന്നത്. കാറിൽ വച്ചുണ്ടായ തർക്കത്തിൽ പ്രകോപിതനായ കാവിൻ കാമുകിയോട് പ്രതികാരം ചെയ്യാനായി സ്വന്തം കാറിന് തീവെയ്ക്കുകയായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചെങ്കിലും ഇവർ സ്ഥലത്തെത്തുന്നതിന് മുമ്പായി വാഹനം പൂർണമായി കത്തി നശിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം…

Read More

വാനിനുള്ളില്‍ തീകൊളുത്തി ടാക്‌സി ഡ്രൈവര്‍ ജീവനൊടുക്കിയ നിലയിൽ

ടാക്‌സി ഡ്രൈവര്‍ വാനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു.കാര്‍ക്കള മുണ്ട്കൂര്‍ കുദ്രോട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുദ്രോട്ടു സ്വദേശി കൃഷ്ണ സഫാലിഗ (46) ആണ് മരിച്ചത്. ഓംനി വാനിന്റെ ഉടമയും ഡ്രൈവറുമായ കൃഷ്ണ വാനിനുള്ളില്‍ ഇരുന്ന് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരന്റെ വീട്ടില്‍ നടന്ന മെഹന്ദി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ കൃഷ്ണയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സ്വത്ത് തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കാര്‍ക്കള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

മകരസംക്രാന്തി ആഘോഷത്തിൽ 12 പേർക്ക് പൊള്ളലേറ്റു

fire

ബെംഗളൂരു : മണ്ഡ്യ ജില്ലയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് കന്നുകാലികളെ അഗ്നിക്കുമുകളിലൂടെ ചാടിക്കുന്ന ചടങ്ങിനിടെ 12 പേർക്ക് പൊള്ളലേറ്റു. ചീരനഹള്ളി, ഹൊസഹള്ളി, സ്വർണസാന്ദ്ര ലേഔട്ടുകളിൽ നടന്ന ചടങ്ങുകളിലാണ് പൊള്ളലേറ്റത്. കന്നുകാലികൾക്കൊപ്പം അഗ്നിക്കുമുകളിലൂടെ ഓടുന്നതിനിടെ കാലുകളിൽ പൊള്ളലേൽക്കുകയായിരുന്നു. മുൻകരുതലുകളെടുക്കാതെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ആരോപണമുണ്ട്. പൊള്ളൽ ഏറ്റവരെ മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

Read More

കിറ്റൂരിൽ വാഹനാപകടത്തിൽ ട്രക്കിന് തീപിടിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ ഒരു ട്രക്ക് കത്തി നശിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിലെ കിത്തൂർ ടൗണിൽ പൂനെ-ബെംഗളൂരു ദേശീയ പാതയ്ക്ക് സമീപം ട്രക്ക് മറ്റൊരു ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് സംഭവം. തേങ്ങ കയറ്റിയ നിശ്ചലമായ ട്രക്കിന്റെ ഡ്രൈവറും ക്ലീനറും വാഹനത്തിന് താഴെ അത്താഴം പാകം ചെയ്യുന്നതിനിടെ പിന്നിൽ നിന്ന് മറ്റൊരു ട്രക്ക് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ തീ ആളിപ്പടർന്നതോടെ ആദ്യത്തെ ട്രക്ക് കത്തിനശിച്ചു. അപകടത്തിൽ ആളപായമില്ല, എല്ലാവരും ജീവൻ രക്ഷിക്കാനായി. സംഭവത്തെ തുടർന്ന് കിറ്റൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

ഭക്ഷ്യ ഉൽപ്പാദന യൂണിറ്റിന് തീപിടിച്ചു

ബെംഗളൂരു: യെയ്യടി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഭക്ഷ്യ ഉൽപ്പാദന യൂണിറ്റിൽ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ നിരവധി സാധനങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. തുടർന്ന് വിവരം ലഭിച്ചയുടൻ നാല് ഫയർ ടെൻഡറുകളെങ്കിലും തീയണയ്ക്കാൻ ശ്രമിച്ചതായി സ്ഥലത്തുണ്ടായിരുന്ന മുതിർന്ന ഫയർ ഓഫീസർ പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും യൂണിറ്റിൽ ഏറെ നേരം കനത്ത പുക ഉയർന്നിരുന്നു. ചീഫ് ഫയർ ഓഫീസർ…

Read More
Click Here to Follow Us