ചെന്നൈ: ഓൺലൈൻ വായ്പകളുടെ തിരിച്ചടവ് മുടക്കിയവരുടെ ഫോട്ടോകൾ മോർഫിംഗ് നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മലയാളി സംഘം തമിഴ്നാട്ടിൽ പിടിയിൽ. തിരുപ്പൂരിൽ കോൾ സെന്റർ സ്ഥാപിച്ചു വായ്പ മുടക്കിയവരെ ഭീഷണിപ്പെടുത്തുകയും ഫോട്ടോകൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തിരുന്ന കോഴിക്കോട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. അതേസമയം, ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചു തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി. നാലു വിദേശ വായ്പ ആപ്പുകളുടെ കോൾ സെന്റർ തുറന്നാണു സംഘം ഭീഷണിയും നഗ്നചിത്രനിർമാണവും നടത്തിയത്. പെരുമാനല്ലൂർ സ്വദേശിയായ യുവതി സംഘത്തിന്റെ ഭീഷണിയെ തുടർന്ന് എസ്.പിക്ക് പരാതി നൽകുകയായിരുന്നു.…
Read More