ശാന്തിനഗറിന് സമീപം യാത്രക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ;

ബെംഗളൂരു : യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിനെ സമ്പംഗി രാമ നഗര പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്ന മുബാറക്കാണ് പോലീസ് അറസ്റ്റ് ചെയ്ത പ്രതി .

പുലർച്ചെ ക്യാബിനായി കാത്തുനിന്ന സ്ത്രീയെ പ്രതി ഓട്ടോയിൽ കയറ്റി ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൻ്റെ ഒന്നാം നിലയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ഫെബ്രുവരി 20 നാണ് സമ്പങ്കി രാമ നഗരയിലെ ജനതാ സഹകരണ കെട്ടിടത്തിന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ ഇരുപത് വയസ്സുള്ള ഒരു യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

പോലീസ് കെട്ടിടം സന്ദർശിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ കെട്ടിടത്തിൽ നിന്ന് വീണാണ് യുവതി മരിച്ചതെന്നാണ് സൂചന ലഭിച്ചത്. എന്നാൽ കൊല്ലപ്പെടുന്നതിന് മുമ്പ് യുവതി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോ ഡ്രൈവർ മുബാറക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

ചോദ്യം ചെയ്യലിൽ മുബാറക് യുവതിയെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചു. യുവതിയെ തിരിച്ചറിയാൻ സമ്പങ്കി രാമ നഗര പൊലീസ് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts