പാക് അനുകൂല മുദ്രാവാക്യം: ഒരാൾ അറസ്റ്റിൽ;

ബെംഗളൂരു : രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയാഘോഷത്തിനിടെ വിധാൻസൗധയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തിൽ ഹാവേരിയിൽ നിന്നുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ബയദഗിയിലെ മുളക് വ്യാപാരിയാണ് മുഹമ്മദ്‌ ഷാഫി നാഷിപുഡിയെയാണ്‌ ബയദഗി പൊലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് ഈ കേസ് അന്വേഷിക്കുന്ന വിധാൻസൗധ പോലിസിന് പ്രതിയെ കൈ മാറി.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

മുദ്രാവാക്യം വിളിച്ചതെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളുടെ ശബ്ദരേഖ പോലീസ് ശേഖരിച്ചെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.

ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് ജി. പരമേശ്വര പറഞ്ഞു.

ഹാവേരി ബിജെപി ഘടകം നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇതിനിടെ പാക് മുദ്രാവാക്യ വിവാദത്തെ ചൊല്ലിയുള്ള ബി ജെ പി – കോൺഗ്രസ്‌ വാക്പോര് തുടരുകയാണ്.

 

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts