കപ്പടിക്കണം കാലിപ്പടക്കണം; കേരളാബ്ലാസ്റ്റേഴ്‌സ് – ബെംഗളൂരു എഫ്.സി. മത്സരം ഇന്ന്; ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് മാത്രം നിരക്ക് കുത്തനെ ഉയർത്തിയതിൽ പ്രതിഷേധം

ബെംഗളൂരു : ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ശനിയാഴ്ച ബെംഗളൂരു എഫ്.സി. ക്കെതിരേ ഇറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആവേശം പകരാൻ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട.

മത്സരം നടക്കുന്ന കണ്ഠീരവ സ്റ്റേഡിയത്തെ മഞ്ഞപ്പട്ടുടുപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുകയാണ്.

മുൻ സീസണുകളിലേതു പോലെ ഇത്തവണയും സ്‌റ്റേഡിയത്തെ മഞ്ഞ പുതപ്പിക്കുമെന്നു ആരാധകരുടെ സംഗമം കോ-ഓർഡിനേറ്റ് ചെയ്യുന്ന ഡോ. നയീം പറഞ്ഞു.

കളിക്കാർക്ക് ആവേശം പകരാൻ മഞ്ഞപ്പട ബെംഗളൂരു വിങ് കൂറ്റൻ റ്റിഫൊ ഒരുക്കുന്നുണ്ട്.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ടീമിന് മഞ്ഞപ്പട സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം അമ്പാടിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി.

പ്രശസ്ത കാരിക്കേച്ചർ ആർട്ടിസ്റ്റ് പെൻസിലാശാൻ ഒരുക്കിയ എഴുത്തും പുഷ്പങ്ങളും നൽകിയാണ് കളിക്കാരെയും സ്റ്റാഫിനെയും വരവേറ്റത്.

കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരേ നേടിയ ഉജ്ജ്വല വിജയം ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

അതിനിടെ സാധാരണ ബെംഗളൂരു ഹോം മത്സരങ്ങളുടെ ടിക്കറ്റ് നിരക്കിൽനിന്ന് വ്യത്യസ്തമായി ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് മാത്രം നിരക്ക് കുത്തനെ ഉയർത്തിയതിൽ മഞ്ഞപ്പട ആരാധകർ പ്രതിഷേധിച്ചു.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

മറ്റു ലീഗ് മത്സരങ്ങൾക്ക് 100 രൂപയുള്ള നോർത്ത് അപ്പർ സ്റ്റാൻഡിന് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന് 500 രൂപ നൽകേണ്ടി വരുന്നുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts