ബെംഗളൂരുവിൽ പൾസ് പോളിയോ യജ്ഞം നാളെ; മറക്കാതെ കുരുന്നുകൾക്ക് പോളിയോ നൽകു; കേന്ദ്രങ്ങൾ അറിയാൻ വായിക്കാം

ബംഗളൂരു: ദേശീയ പൾസ് പോളിയോ പരിപാടി നാളെ (മാർച്ച്‌ 3) നടത്തപെടുമെന്ന്  ബ്രഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അറിയിച്ചു.

കൂടാതെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുള്ള എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികൾക്ക് വാക്സിനേഷൻ നൽകണമെന്നും അഭ്യർത്ഥിച്ചു.

പൗരസമിതിയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള 11.12 ലക്ഷം കുട്ടികളാണ് നഗരത്തിലുള്ളത്.

145 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 228 നമ്മ ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ പരിപാടി നടത്തും.

  സിബിഎസ്ഇ ഒമ്പതാം ക്ലാസിൽ ഇനി 'കാവേരി'; രണ്ട് പുസ്തകങ്ങൾക്ക് പകരം ഒരൊറ്റ പാഠപുസ്തകം

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ, സ്വകാര്യ നഴ്സിംഗ് ഹോമുകൾ, മെഡിക്കൽ കോളേജുകൾ, പാർക്കുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഡ്രൈവ് നടത്തുന്നതിന് മൊബൈൽ ടീമുകളെ വിന്യസിക്കും.

545 സ്റ്റേഷനറി ടീമുകളും 380 മൊബൈൽ ടീമുകളും ഉൾപ്പെടെ 3,403 ബൂത്തുകൾ ഗ്രൗണ്ടിൽ പ്രവർത്തിക്കും. സുഗമമായ വാക്സിനേഷൻ പ്രക്രിയ ഉറപ്പാക്കാൻ ബിബിഎംപി 15,354 വാക്സിനേറ്റർമാരെയും 758 സൂപ്പർവൈസർമാരെയും വിന്യസിച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം

2014ലാണ് ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചത്. എന്നിരുന്നാലും അയൽ രാജ്യങ്ങളിൽ നിന്ന് ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts

Click Here to Follow Us