ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ നിറഞ്ഞ സദസ്സിൽ ആദ്യദിനത്തിൽ കൈയടി നേടി പാരഡൈസ്

ബെംഗളൂരു : രണ്ടുവർഷം മുമ്പ് ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലമാക്കിയൊരുക്കിയ ‘പാരഡൈസ്’ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദ്യദിനത്തിൽ കൈയടി നേടി.

മലയാളി ദമ്പതിമാർ വിവാഹ വാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിൽ എത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ഒറിയോൺ മാൾ പി.വി.ആർ. സിനിമാസിലെ പത്താം നമ്പർ സ്‌ക്രീനിൽ നിറഞ്ഞ സദസ്സിലായിരുന്നു പ്രദർശനം.

പ്രശസ്ത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ മലയാളി താരങ്ങളായ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയെടുത്ത ചിത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

ശ്രീലങ്കൻ താരങ്ങളായ മഹേന്ദ്ര പെരേര, ശ്യാം ഫെർണാൻഡോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഫ്രാൻസിൽ നടന്ന മുപ്പതാമത് വെസോൾ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘പ്രീ ദു ജൂറി ലീസിയൻ’ പുരസ്കാരം നേടിയിരുന്നു.

ബെംഗളൂരു ചലച്ചിത്രോത്സവത്തിന്റെ ആദ്യദിനത്തിൽ പോർച്ചുഗീസ് ചിത്രം ടോൾ, ഇറാനിയൻ ചിത്രം ടെറെസ്ട്രിയൽ വെർസസ്, ഫ്രെഞ്ച് ചിത്രം മീ ക്യാപ്റ്റൻ തുടങ്ങിയവയും ശ്രദ്ധ നേടി.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

ഇംഗ്ലീഷ്, സിംഗള, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
[masterslider id="10"]

Related posts