സ്ത്രീധന പീഡനം; സഹോദരിമാർ ഭർത്തൃവീടുകളിൽ തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു: സഹോദരിമാരെ ഭർത്തൃവീടുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹാസനിലെ സക്‌ലേശ്പുർ താലൂക്കിലാണ് സഹോദരിമാരെ 17 ദിവസത്തെ ഇടവേളയിൽ ഭർത്തൃവീടുകളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

യഥാക്രമം ജൂൺ എട്ടിനും 25-നുമായിരുന്നു ഇവരുടെ മരണം. കാപ്പിത്തോട്ടം തൊഴിലാളിയായ ബെലഗോഡു ഗ്രാമവാസി ഉദയ്‌യുടെ മക്കളായ ഐശ്വര്യ (19), സൗന്ദര്യ (21) എന്നിവരാണ് മരിച്ചത്.

നാലു പെൺമക്കളാണ് ഉദയ്‌ക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകളായ ഐശ്വര്യയെ തുമകുരുവിലുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങൾക്കു ശേഷം മൂത്തമകളായ സൗന്ദര്യയെ ഹൊസനനഗരയിലുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

സൗന്ദര്യ വനിതാ ഫസ്റ്റ് ഗ്രേഡ് സർക്കാർ കോളേജിൽ ജേണലിസം വിദ്യാർഥിനിയാണ്. വിവാഹത്തിന് സൗന്ദര്യക്ക്‌ താത്പര്യമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കഗിഗ്ഗെരി നിവാസി ഉമേഷാണ് സൗന്ദര്യയുടെ ഭർത്താവ്. സൗന്ദര്യയെ കൊലപ്പെടുത്തിയതാണെന്ന് പിതാവ് ഉദയ് ആരോപിച്ചു.

സൗന്ദര്യയുടെയും ഭർത്താവിന്റെയും ജാതി വ്യത്യസ്തമായതിനാൽ മകളെ ഭർത്തൃവീട്ടുകാർ പീഡിപ്പിച്ചിരുന്നെന്നും വിവാഹബന്ധം വേർപെടുത്താൻ ശ്രമിച്ചിരുന്നെന്നും ഉദയ് ആരോപിക്കുന്നു.

തുമകുരു നഗരത്തിലെ സരസ്വതിപുരം നിവാസിയായ പെട്രോൾ പമ്പ് ജീവനക്കാരൻ നാഗരാജുവിനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. സ്ത്രീധനത്തിനുവേണ്ടി ഭർത്തൃവീട്ടുകാർ ഐശ്വര്യയെയും സൗന്ദര്യയെയും പീഡിപ്പിച്ചിരുന്നെന്ന് ആരോപിച്ച് ഉദയ് പോലീസിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts