ബെംഗളൂരു : വൈദ്യുതവാഹന ചാർജിങ്സ്റ്റേഷൻ എണ്ണത്തിൽ കുതിപ്പുമായി സംസ്ഥാനം. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പുറത്തുവിട്ട കണക്ക് പ്രകാരം 5,059 പൊതു ചാർജിങ് സ്റ്റേഷനുകളുമായി രാജ്യത്ത് മുന്നിലാണ് കർണാടക. 958 ചാർജിങ് സ്റ്റേഷനുകളുമായി കേരളം നാലാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും(3,079), മൂന്നാം സ്ഥാനത്ത് ഡൽഹിയുമാണ്(1,886). സംസ്ഥാനത്തെ ചാർജിങ് സ്റ്റേഷനുകളിൽ 85 ശതമാനവും ബെംഗളൂരു അർബൻ ജില്ലയിലാണ് -4,281 എണ്ണം. രാജ്യത്ത് വൈദ്യുതവാഹന നയത്തിന് രൂപം നൽകി ആദ്യം രംഗത്തുവന്ന സംസ്ഥാനമാണ് കർണാടകയാണ്.
Read MoreTag: electric
വീടിനു മുന്നിൽ നിർത്തിയിട്ട ഇലക്ട്രിക്ക് സ്കൂട്ടറിന് തീ പിടിച്ചു
ബെംഗളൂരു: ഇ-സ്കൂട്ടറുകളോടാണ് ഇപ്പോൾ ആളുകൾ കൂടുതൽ ചായ്വ് കാണിക്കുന്നത്. അതുപോലെ ചിലയിടങ്ങളിൽ ഇ-സ്കൂട്ടറുകൾ മൂലം അപകടങ്ങളും സംഭവിക്കുന്നുണ്ട്. ചാമരാജനഗർ മുബാറക് മൊഹല്ലയിൽ രാത്രി വൈകി വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. മുബാറക് മൊഹല്ല സ്വദേശിയായ അസദുള്ളയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇ-സ്കൂട്ടറിന് പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടർന്നതോടെ നാട്ടുകാർ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഏതാനും മാസങ്ങൾക്ക് മുമ്പ് ചാമരാജനഗർ താലൂക്കിലെ അറകലവാടി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന ഇ-സ്കൂട്ടറിന് തീപിടിച്ച് പരിഭ്രാന്തി പരത്തിയിരുന്നു. മുബാറക് മൊഹല്ലയിൽ നടന്ന…
Read Moreക്ഷേത്ര പരിസരത്ത് ഭക്തർക്ക് വൈദ്യുതാഘാതമേറ്റു; നിരവധി പേർക്ക് പരിക്ക്
ബെംഗളുരു: ക്ഷേത്രപരിസരത്ത് നിരവധി പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഹാസൻ ജില്ലയിലെ ഹാസനാംബ ക്ഷേത്ര പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. ദര്‍ശനത്തിനായി എത്തിയ ഭക്തര്‍ ക്ഷേത്രത്തിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത്. ഭക്തര്‍ നിന്നിരുന്ന പരിസരത്ത് നിലത്ത് വീണ് കിടന്ന വൈദ്യുത കമ്പിയില്‍ നിന്നാണ് വൈദ്യുതാഘാതമുണ്ടായതെന്നാണ് നിഗമനം. അപകടത്തില്‍പ്പെട്ടവരെ കണ്ട് മറ്റുള്ള ഭക്തര്‍ പരിഭ്രാന്തരായി ഓടിയതോടെ പ്രദേശത്ത് തിക്കും തിരക്കും അനുഭവപ്പെട്ടു. നിലത്ത് വീണ പലര്‍ക്കും ചവിട്ടേറ്റിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായി പോലീസ് പറഞ്ഞു.…
Read More2030 ഓടെ 35,000 ബസുകൾ വൈദ്യുതീകരിക്കും; ഗതാഗത മന്ത്രി
ബെംഗളൂരു: 2030 ഓടെ 35,000 ഇലക്ട്രിക് ബസുകൾ വേണമെന്നാണ് കർണാടക സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു ബുധനാഴ്ച നിയമസഭയിൽ പറഞ്ഞു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) ഇലക്ട്രിക് ബസുകളുടെ വിശദാംശങ്ങൾ തേടിയ കോൺഗ്രസ് എംഎൽഎ തൻവീർ സെയ്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിൽ 35,000 ബസുകളുണ്ട്. മുന്നോട്ട് പോകുമ്പോൾ, ഡീസൽ വില അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ താങ്കൾ നഷ്ടം സഹിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2030 ഓടെ ഞങ്ങളുടെ എല്ലാ ബസുകളും ഇലക്ട്രിക് ആക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, അങ്ങനെ…
Read Moreഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജു വാര്യർ
മലയാളത്തിന്റെ ഏക്കാലത്തേയും ലേഡി സൂപ്പര്‍ സ്റ്റാറാണ് നടി മഞ്ജു വാര്യര്‍. വർഷങ്ങൾക്ക് ശേഷം താരത്തിന്റെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തിരിച്ചു വരവിൽ ലഭിച്ച നല്ല നല്ല സിനിമകൾ ഉൾപ്പെടെ തന്റെ ഒരോ നേട്ടങ്ങളും മഞ്ജു ആരാധകരുമായി പങ്കുവച്ചിരുന്നു . ഇപ്പോഴിതാ പുതിയ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടി. പുതിയ കാറിനൊപ്പമുള്ള മഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് . പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാര്‍ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.…
Read Moreവൈദ്യുതി ലൈനിൽ തട്ടി അഞ്ചാം ക്ലാസുകാരനു ദാരുണ അന്ത്യം.
ബെംഗളൂരു: വിദ്യാരണ്യ പുരയിൽ ബിബിഎംപി ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും രാമചന്ദ്രപുരം സ്വദേശിയുമായ മണി (12) ആണ് മരിച്ചത്. കളിക്കിടയിൽ പന്തെടുക്കാൻപോയ പോയ മണി വൈദ്യുതി തൂണിനു സമീപം താഴ്ന്നു കിടന്ന ലൈനിൽ തട്ടുകയായിരുന്നു. കാടുപിടിച്ചു കിടന്ന സ്ഥലത്ത് ഗുരുതരമായി പൊള്ളലേറ്റ് കിടന്ന മണിയെ ഏറെ നേരത്തിനു ശേഷം ആണ് പ്രദേശവാസികൾ കണ്ടെത്തിയത്. ബെസ്കോം അധികൃതർ സംഭവസ്ഥലത്തെത്തിയത് സംഘർഷത്തിനിടയാക്കി.
Read Moreകന്നഡ രാജ്യോത്സവ ദിനത്തിൽ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കും ; ബിഎംടിസി
ബെംഗളുരു; ഈ വരുന്ന കന്നഡ രാജ്യോത്സവ ദനത്തിൽ ഇലക്ടിക് ബസ് നിരത്തിലിറക്കുമെന്ന് ബിഎംടിസി വ്യക്തമാക്കി. ഉത്തർ പ്രദേശിൽ നിന്നുള്ള ജെബിഎം എന്ന കമ്പനിയുടെ ബസാണ് സർവ്വീസ് നടത്തുക. കെങ്കേരി മെട്രോ സ്റ്റേഷനിൽ നിന്നുള്ള ഫീഡർ സർവ്വീസായാണ് ആദ്യം സർവ്വീസ് നടത്തുക. ഈ വർഷം അവസാനമാകുന്നതോടെ 90 ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്. 2014 ലാണ് വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ബിഎംടിസി പദ്ധതിയിട്ടത്. കന്നഡ രാജ്യോത്സവമായ നവംബർ ഒന്നിനാണ് ആദ്യ ബസ് നിരത്തിലിറങ്ങുക.
Read Moreഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കും; ബെംഗളുരുവിൽ പുതിയ 1000 ചാർജിംങ് സ്റ്റേഷനുകൾ തുടങ്ങും
ബെംഗളുരു; വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളുരുവിലെത്തുക പുതിയ 1000 ചാർജിംങ് സ്റ്റ്ഷനുകളെന്ന് വൈദ്യുത വകുപ്പ് മന്ത്രി സുനിൽ കുമാർ. ഇത്തരത്തിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ബെംഗളുരുവിൽ 500 സ്റ്റേഷനുകളും മറ്റ് ജില്ലകളിലായി 500 ചാർജിംങ് സ്റ്റേഷനുകളും സ്ഥാപിക്കും. സംസ്ഥാന പാതകളും ദേശീയ പാതകളും കടന്നു പോകുന്ന പ്രദേശങ്ങളിലാണ് ചാർജിംങ് സ്റ്റേഷനുകൾ സ്ഥാപിയ്ക്കാൻ മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി.
Read Moreരാജ്യത്തെ ആദ്യ ഇലക്ട്രിക് ടെക്നോളജി മാനുഫാക്ചറിംങ് ഹബിന് ബെംഗളുരുവിൽ തുടക്കം
ബെംഗളുരു: രാജ്യത്തെ ആദ്യ ഇലക്ട്രിക് ടെക്നോളജി മാനുഫാക്ചറിംങ് ഹബിന് ബെംഗളുരുവിൽ തുടക്കമായി. വൈദ്യുത വാഹന നിർമ്മാണത്തിനായാണ് ഹബ് തുടങ്ങിയിരിക്കുന്നത്. വ്യവസായ മന്ത്രി കെജെജോർജ്, റവന്യൂ മന്ത്രി ആർ വി ദേശ്പാണ്ഡെ , സാമൂഹികക്ഷേമ മന്ത്രി പ്രിയങ്ക് ഖർഗെ, മഹീന്ദ്ര ലിമിറ്റഡ് എംഡിയും മഹീന്ദ്ര ഇലക്ട്രിക് ചെയർമാനുമായ പവൻ ഗോയങ്കെ ഉദ്ഘാടനം നിർവഹിച്ചു.
Read More