ബെംഗളൂരു: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ഇവിടെ കോണ്‍ഗ്രസ് ഭരണം 200% ഉറപ്പാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ബിജെപി നേതാക്കള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും ഡി.കെ ശിവകുമാര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥരാണെന്ന് മുസ്‌ലിംകള്‍ക്ക് 4% സംവരണം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ തെറ്റായ അഴിമതി ആരോപണങ്ങള്‍ ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അപേക്ഷകള്‍ നിരസിക്കാന്‍ മുഖ്യമന്ത്രി ബന്ധവരാജ് ബൊമ്മെയുടെ ഓഫിസ് റിട്ടേണിംഗ് ഓഫീസര്‍മാരെ വിളിച്ച് സമ്മര്‍ദം…
Read MoreTag: election
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുന്നു
ബെംഗളൂരു: അടുത്ത മാസം 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിലെ 219 നിയമസഭാ മണ്ഡലങ്ങളിലെ 4989 നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 3044 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ സാധുവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി. ബിജെപിയുടെ 219, കോൺഗ്രസ് 218, ജെഡി എസിന്റെ 207, എഎപി യുടെ 207, ബിഎസ്പിയുടെ 135, സിപിഎമ്മിന്റെ നാല് എന്നിങ്ങനെ നാമനിർദ്ദേശ പത്രികകളാണ് സാധുവാണെന്ന് കണ്ടെത്തിയത്. മറ്റ് മണ്ഡലങ്ങളിലെ നാമനിർദ്ദേശ പത്രികകളുടെ പരിശോധന പുരോഗമിക്കുകയാണ്.
Read Moreബിജെപി കർണാടകയിൽ വൻ വിജയം നേടും, കാർട്ടൂണുമായി അനിൽ ആന്റണി
ന്യൂഡൽഹി: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം സുനിശ്ചിതമെന്ന് കാണിച്ചുള്ള കാർട്ടൂണുമായി അനില്‍ കെ ആന്റണി. സമൂഹ മാദ്ധ്യമങ്ങളില്‍ വ്യത്യസ്തമായു കാര്‍ട്ടൂണ്‍ പങ്കുവെച്ച് കൊണ്ടാണ് അനില്‍ കെ ആന്റണി ബിജെപിയുടെ വിജയം പ്രവചിച്ചത്. മോദി- രാഹുല്‍ ക്രിക്കറ്റ് മത്സരത്തില്‍ മോദി സിക്‌സര്‍ അടിക്കുന്നതാണ് ചിത്രം. താമര വീണ്ടും വിരിയും എന്ന് കാണികള്‍ പറയുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അതിന് അര്‍ത്ഥം…
Read Moreകൃഷ്ണരാജ സീറ്റിൽ ടിക്കറ്റ് നിഷേധിച്ചു, അസ്വസ്ഥതനായി ബിജെപി നേതാവ്
ബെംഗളൂരു: മൈസൂരുവിലെ കൃഷ്ണരാജ സീറ്റില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ മുതിര്‍ന്ന ബിജെപി നേതാവ് എസ്‌എ രാമദാസ് അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി തന്നോട് അനീതി കാണിച്ചെന്നും അടുത്ത നടപടി ഇന്ന് തീരുമാനിക്കുമെന്നും നേതാവ് പറഞ്ഞു. പ്രാദേശിക ബിജെപി നേതാക്കളെ കാണാനും അദ്ദേഹം വിസമ്മതിച്ചു. സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ കാവി പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ‘എനിക്ക് കാരണം നല്‍കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. പ്രായത്തിന്റെ ഘടകമാണോ? എനിക്ക് 67 വയസ്സുണ്ട്, അവര്‍ ടിക്കറ്റ് നല്‍കിയത് 75…
Read Moreമൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പത്ത് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇനിയും രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാറിനെതിരെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിൻഗെ മത്സരിക്കും. മഹാദേവപുര മണ്ഡലത്തിൽ സിറ്റിംഗ് തിരഞ്ഞെടുത്ത അരവിന്ദ് ലിംബാവലിയുടെ ഭാര്യ മഞ്ജുള മത്സരിക്കും. മാൻവി, ഷിമോഗ മണ്ഡലങ്ങളിലാണ് ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പയുടെ മണ്ഡലമാണ് ഷിമോഗ. ഈശ്വരപ്പയുടെ മകൻ കാന്തേഷിന് ഷിമോഗ…
Read Moreസംസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന് ആരോപണം
ബെംഗളൂരു:തമിഴ്‌നാട് ബിജെപി അധ്യക്ഷനും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹചുമതലക്കാരനുമായ കെ അണ്ണാമലൈ ഉഡുപ്പിയില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന് ആരോപണം. ഇക്കാര്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും കൗപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനയ് കുമാര്‍ പറഞ്ഞു. ഉഡുപ്പി കോണ്‍ഗ്രസ് ഭവനില്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടും. കഴിഞ്ഞ തവണ തീരദേശ ജില്ലകളില്‍ വ്യാജ നല്‍കി ബിജെപി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreഹിജാബ്, ഹലാൽ വിവാദം അനാവശ്യം ; യെദ്യൂരപ്പ
ബെംഗളൂരു: ഹിജാബ്, ഹലാല്‍ ഉല്‍പന്ന വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യെദ്യൂരപ്പ. ഹിന്ദുക്കളും മുസ്‍ളീങ്ങളും സഹോദരന്മാരെ പോലെ ജീവിക്കണം. വിഷയത്തിന്റെ തുടക്കം മുതല്‍ തനിക്ക് ഇതേ നിലപാടായിരുന്നെന്നും ഇത്തരം കാര്യങ്ങളെ പിന്തുണക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി. മുസ്‍ലിം സംഘടനകളുടെ പരിപാടികളില്‍ ക്ഷണിച്ചിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പങ്കെടുക്കാതിരുന്നതിനെയും യെദ്യൂരപ്പ വിമര്‍ശിച്ചു. ക്രിസ്ത്യന്‍, മുസ്‍ലിം സംഘടനകളുടെ പരിപാടിയില്‍ ഞാന്‍ പോകാറുണ്ട്. ബസവരാജ് ബൊമ്മെയും പോകാറുണ്ടായിരുന്നു. അവര്‍ ക്ഷണിച്ചതാണെങ്കില്‍ അദ്ദേഹം പങ്കെടുക്കണമായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി. സീറ്റിനെ ചൊല്ലിയുള്ള ബി.ജെ.പിയിലെ…
Read More25 ഇടത്ത് തോൽക്കാൻ തയ്യാറായിക്കോ, ബിജെപിക്ക് ഷെട്ടാറിന്റെ ഭീഷണി
ബെംഗളൂരു: തനിക്ക് സീറ്റ് നിഷേധിച്ചാല്‍ വോട്ട് മറിക്കുമെന്ന പരോക്ഷ ഭീഷണിയുമായി മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍. ഹുബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ തനിക്ക് സീറ്റ് വേണം എന്നാണ് ജഗദീഷ് ഷെട്ടാര്‍ ആവര്‍ത്തിച്ച് പറയുന്നത്. തനിക്ക് മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്ത് 20 മുതല്‍ 25 വരെ സീറ്റുകളില്‍ തിരിച്ചടിയുണ്ടാകും എന്നാണ് ജഗദീഷ് ഷെട്ടാറുടെ ഭീഷണി. അടുത്ത നടപടി തീരുമാനിക്കാന്‍ ഞായറാഴ്ച വരെ കാത്തിരിക്കും. സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനം ഉടൻ ഉണ്ടാകും എന്നാണ് കരുതുന്നത്. അത് വരെ കാത്തിരിക്കാന്‍…
Read Moreരണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി
ബെംഗളൂരു: 189 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ശേഷം ബിജെപി ബുധനാഴ്ച 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ചന്നഗിരി ദേശീയ മാടൽ വിരൂപാക്ഷപ്പ പുറമേ ഏഴു സിറ്റിങ് എംഎൽഎ മാർക്കാണ് ഇത്തവണ പാർട്ടി ടിക്കറ്റ് നിഷേധിച്ചത്. രണ്ടാം പട്ടികയിൽ രണ്ട് വനിതകളാണുള്ളത്. ഈ പട്ടികയോടെ 224 സീറ്റുകളിൽ 212 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കി 12 പേരുടെ അന്തിമ പട്ടിക വെള്ളിയാഴ്ച പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
Read Moreവരാനിരിക്കുന്ന സ്ഥാനാർഥി പട്ടികയിൽ സർപ്രൈസ് സ്ഥാനാർഥികൾ ഉണ്ടാവും ; ഡി. കെ ശിവകുമാർ
ബെംഗളുരു : രണ്ടാമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബിജെപിയില്‍ ചിലരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, എന്നാല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ശിവകുമാര്‍ പറഞ്ഞു. തന്നെയും സിദ്ധരാമയ്യയെയും ബിജെപി നേതൃത്വത്തിന് ഭയമാണെന്നും അതിനാലാണ് തങ്ങള്‍ക്കെതിരെ മുന്‍ മന്ത്രിമാരെ അടക്കം കളത്തിലിറക്കിയിരിക്കുന്നതെന്നും ശിവകുമാര്‍ പരിഹസിച്ചു. പൂര്‍ണവിശ്വാസമുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ സീറ്റ് നല്‍കിയതെന്നും ഓപ്പറേഷന്‍ താമര ഉണ്ടാവില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി.
Read More