കോൺഗ്രസ്‌ വീണ്ടും അധികാരത്തിൽ വരും 200% ഉറപ്പെന്ന് ഡി. കെ ശിവകുമാർ

ബെംഗളൂരു: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.

ഇവിടെ കോണ്‍ഗ്രസ് ഭരണം 200% ഉറപ്പാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ബിജെപി നേതാക്കള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥരാണെന്ന് മുസ്‌ലിംകള്‍ക്ക് 4% സംവരണം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ തെറ്റായ അഴിമതി ആരോപണങ്ങള്‍ ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അപേക്ഷകള്‍ നിരസിക്കാന്‍ മുഖ്യമന്ത്രി ബന്ധവരാജ് ബൊമ്മെയുടെ ഓഫിസ് റിട്ടേണിംഗ് ഓഫീസര്‍മാരെ വിളിച്ച്‌ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts