ഓഗസ്റ്റ്‌ 15 മുതൽ സൗജന്യ ട്യൂഷൻ സൗകര്യം ഒരുക്കി ബിബിഎംപി

ബെംഗളൂരു: ഓഗസ്റ്റ്‌ 15 മുതൽ എൻജിഒകളുടെ ഏകോപനത്തോടെ കുട്ടികൾക്ക് സൗജന്യ ട്യൂഷൻ സംവിധാനം ഒരുക്കുകയാണ് ബിബിഎംപി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. കുട്ടികൾക്ക് കൂടുതൽ പഠന അവസരങ്ങളും പരിശീലനവും ഗൃഹപാഠത്തിനുള്ള സഹായവും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൈകുന്നേരം 5.30 മുതൽ രാത്രി 7 മണിവരെയാണ് ട്യൂഷൻ സമയം. ബിബിഎംപി സ്കൂളുകളിലെ ക്ലാസ്സ്‌ മുറികൾ ഇതിനായി ഉപയോഗിക്കുമെന്ന് ബിബിഎംപി വെൽഫെയർ ഡിപ്പാർട്മെന്റ് കമ്മീഷ്ണർ രാം പ്രസാത് മനോഹർ പറഞ്ഞു. ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ യുവാക്കൾ ആയിരിക്കും കുട്ടികളെ പഠിപ്പിക്കുക. ഇവർക്ക്…

Read More

സ്വകാര്യ കോളേജുകളെ ഒഴിവാക്കി വിദ്യാർത്ഥികൾ സർക്കാർ കോളേജുകളിലേക്ക് ചേക്കേറുന്നു

ബെംഗളൂരു: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനെടുക്കാൻ മടിച്ച്‌ വിദ്യാർഥികൾ . പ്രീ യൂണിവേഴ്സിറ്റി കോളേജ്, കോളേജ് വിദ്യാർഥികളാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ മടി കാണിക്കുകയും ഒപ്പം സർക്കാർ കോളേജിൽ അഡ്മിഷന് വലിയ തോതിൽ അപേക്ഷിക്കുകയും ചെയ്യുന്നത്. 541 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ മൂന്ന് വർ ഷമായി ഒരു വിദ്യാർഥി പോലും അഡ്മിഷൻ എടുത്തിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. ബെംഗളൂരു നോർത്തിലെ 61 പ്രീ യൂണിവേഴ്സിറ്റികൾ, സൗത്തിലെ 93 കോളേജുകൾ , ഗ്രാമ പ്രദേശങ്ങളിലെ 12 കോളേജുകൾ എന്നിവയാണ് ഒരു സീറ്റിൽ പോലും…

Read More

പാഠപുസ്തകത്തിൽ ഹെഡ്ഗോവറിന്റെ പ്രസംഗം, കർണാടക വീണ്ടും വിവാദത്തിൽ

ബെംഗളൂരു: പരികൃഷ്‌ടമാക്കിയ പത്താം ക്ലാസ് കന്നഡ പുസ്തക പാഠത്തിൽ ആർ എസ് എസ് സ്ഥാപക നേതാവ് കേശവ് ബലിറാം ഹെഡ്‌ഗോവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയ സംഭവം കർണാടകയിൽ വീണ്ടും വിവാദം സൃഷ്ടിച്ചു. അധ്യയന വർഷത്തെ പത്താം ക്ലാസ്സ് കന്നഡ ഭാഷ പുസ്തകത്തിലാണ് പ്രസംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ഭഗത് സിംഗിന്റെ പ്രസംഗം ഒഴിവാക്കിയാണ് പ്രസംഗം ഉൾപ്പെടുത്താൻ തീരുമാനിച്ചത്. സർക്കാറിന്റെ നടപടിക്കെതിരെ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സറ്റുഡന്റ്‌സ് ഓർഗനൈസേഷനും ഓൾ ഇന്ത്യ സേവ് എജ്യൂക്കേഷൻ കമ്മിറ്റിയും പരാതിയുമായി രംഗത്തെത്തി. നമ്മുടെ നവോത്ഥാന നായകരും മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളും ജനാധിപത്യപരവും…

Read More

ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ശ്രദ്ധ ആവശ്യം: മുൻ എംപി ശിവരാമെ ഗൗഡ

ബെംഗളൂരു: നഗരപ്രദേശങ്ങളിൽ ഡിജിറ്റൈസ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ശ്രദ്ധ നൽകേണ്ടതെന്ന് മുൻ മാണ്ഡ്യ എംപിയും കർണാടക ഫെഡറേഷൻ ഇൻഡിപെൻഡന്റ് സ്‌കൂൾ മാനേജ്‌മെന്റ് ചെയർമാനുമായ ശിവരാമെ ഗൗഡ പറഞ്ഞു. എംപവേർഡ് മൈൻഡ്‌സ് എഡ്യു സൊല്യൂഷൻ സംഘടിപ്പിച്ച ഡിജി ടെക്‌നോ കോഗ്‌നിറ്റീവ് സിമ്പോസിയം 2022-ൽ സംസാരിക്കവെ, നഗരപ്രദേശങ്ങളിലെ നിരവധി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും ഫോണുകളും ലഭ്യമാണെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന, രക്ഷിതാക്കൾ പഠിപ്പിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം പ്രയോജനപ്പെടുത്താം. എന്നാൽ…

Read More

ബൈബിൾ വിവാദം, ക്ലാരൻസ് സ്കൂളിന് നോട്ടീസ് അയച്ചതായി, വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: ബൈബിള്‍ സ്കൂളിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി നിര്‍ബന്ധിത പ‍ഠനത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച്‌ ബെംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിന് നോട്ടീസ് അയച്ചതായി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അറിയിച്ചു. കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും കര്‍ണാടക വിദ്യാഭ്യാസ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇതനുസരിച്ച്‌ പാഠ്യപദ്ധതിയുടെ ഭാഗമായി ഒരു മതഗ്രന്ഥവും നിര്‍ബന്ധിതമായി പഠിപ്പിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  മതഗ്രന്ഥങ്ങളുടെ നിര്‍ബന്ധിത പഠനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാരന്‍സ് സ്കൂളിന്‍റെ വെബ്സൈറ്റില്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെയും ബൈബിള്‍ പാഠ്യപദ്ധതിയാക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. ഭരണപരമായ…

Read More

ബൈബിളിനെ ചൊല്ലി കർണാടകയിൽ അടുത്ത വിവാദം

ബെംഗളൂരു: വിവാദങ്ങൾ ഒഴിയാതെ കർണാടക. സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുപോകുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളേക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടി വിവാദത്തില്‍. ബെംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിലാണ് കുട്ടികള്‍ സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുവരുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളില്‍ നിന്ന് ഉറപ്പ് എഴുതിവാങ്ങിയത്. സ്കൂളിന്റെ നിര്‍ദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി അടക്കം ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ക്രൈസ്തവരല്ലാത്ത വിദ്യാര്‍ഥികളെ ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു. ‘നിങ്ങളുടെ കുട്ടി അവന്റെ /അവരുടെ…

Read More

മദ്രസ വിദ്യാഭ്യാസത്തിൽ സർക്കാർ ഇടപെടില്ല

ബെംഗളൂരു: മദ്രസകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇടപെടാൻ സർക്കാരിന് നിർദേശമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചു. ദേശവിരുദ്ധ പാഠങ്ങൾ പഠിപ്പിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പൊളിറ്റിക്കൽ സെക്രട്ടറി രേണുകാചാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മദ്രസകൾ നിർത്തലാക്കാൻ സാധ്യമല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠഭാഗങ്ങൾ തന്നെ മദ്രസയിലും പഠിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More

സ്കൂളുകളിലെ സോഷ്യൽ സയൻസ് സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന് സ്കൂളുകളിലെ ആറാം ക്ലാസ്സ്‌ സോഷ്യൽ സയൻസ് സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. ഹിജാബ് വിധിയെ തുടർന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ മുസ്ലീം കച്ചവടക്കാർക്കുള്ള നിരോധനം ഏർപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിലൂടെയാണ് കർണാടക ഇന്ന് കടന്നു പോകുന്നത്. അതിനു പിന്നാലെയാണ് അടുത്ത നീക്കവുമായി സർക്കാർ എത്തുന്നത്. ടിപ്പു സുൽത്താനെ മഹത്വവൽക്കരിക്കുന്നത് ഉൾപ്പെടെ മത പരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നും ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് മാറ്റങ്ങൾ വരുത്തുക. രോഹിത്…

Read More

കർണാടകയിൽ നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകൾക്ക് ഇനിമുതൽ സൗജന്യ കോച്ചിംഗ്.

ബെംഗളൂരു: നിരവധി മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് നൽകുമെന്ന് 2022-23 കർണാടക ബജറ്റിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഈ പരീക്ഷകളിൽ കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി), യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി), ബാങ്കിംഗ്, റെയിൽവേ, കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (സിഡിഎസ്), നാഷണൽ എഞ്ചിനീയറിംഗ് എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് പരീക്ഷ(ജെഇഇ) എന്നിങ്ങനെ മറ്റ് മത്സര പരീക്ഷകളും ഉൾപ്പെടും. മുഖ്യമന്ത്രി വിദ്യാർത്ഥി മാർഗദർശിനി എന്ന പുതിയ പദ്ധതി സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ…

Read More

കർണാടകയിൽ എം.ബി.ബി.എസ്. കോഴ്‌സ്; സർക്കാർ ക്വാട്ടയിൽ 160 സീറ്റുകൾ അധികം.

ബെംഗളൂരു: നാഷണൽ മെഡിക്കൽ കൗൺസിൽ (എൻ.എം.സി.) ചിക്കബെല്ലാപുരയിലെ പുതിയ സർക്കാർ മെഡിക്കൽ കോളേജിലെ കോഴ്‌സ് അനുമതിക്കുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ അടുത്തിടെ അംഗീകരിച്ചതോടെ ആദ്യ ബാച്ചിൽ 100 വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ സാധിക്കുന്നതാണ്. ഇതിനു പുറമെ മംഗളൂരുവിലുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ 150 സീറ്റ് ഉള്ളതിൽ 40 ശതമാനത്തോളം അതായത് 60 സീറ്റുകൾ സർക്കാർ ക്വാട്ടയിലാണ് ഉള്ളത്. ഇങ്ങനെയാണ് ഈ അധ്യയന വർഷം സർക്കാർ ക്വാട്ടയിൽ 160 എം.ബി.ബി.എസ്. സീറ്റുകൾ അധികം ലഭിച്ചിരിക്കുന്നത്. എം.ബി.ബി.എസ്. കോഴ്‌സിനുള്ള കൗൺസലിങ് സർക്കാർ ജനുവരി 27-ന് ആരംഭിച്ച് മാർച്ച് 31-ന്…

Read More
Click Here to Follow Us