ബെംഗളൂരു: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനെടുക്കാൻ മടിച്ച് വിദ്യാർഥികൾ . പ്രീ യൂണിവേഴ്സിറ്റി കോളേജ്, കോളേജ് വിദ്യാർഥികളാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ മടി കാണിക്കുകയും ഒപ്പം സർക്കാർ കോളേജിൽ അഡ്മിഷന് വലിയ തോതിൽ അപേക്ഷിക്കുകയും ചെയ്യുന്നത്. 541 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ മൂന്ന് വർ ഷമായി ഒരു വിദ്യാർഥി പോലും അഡ്മിഷൻ എടുത്തിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.
ബെംഗളൂരു നോർത്തിലെ 61 പ്രീ യൂണിവേഴ്സിറ്റികൾ, സൗത്തിലെ 93 കോളേജുകൾ , ഗ്രാമ പ്രദേശങ്ങളിലെ 12 കോളേജുകൾ എന്നിവയാണ് ഒരു സീറ്റിൽ പോലും കുട്ടികൾ അഡ്മിഷന് എടുക്കാതിരുന്നത്.
മികച്ച സൗകര്യവുമായി നിരവധി സർക്കാർ കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. അതായിരിക്കാം സ്വകാര്യ കോളേജിൽ വിദ്യാർഥികൾ കുറയാൻ കാരണമായത്’-ബംഗളൂരു നോർത്തിലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീറാം പറഞ്ഞു. മികച്ച അധ്യാപകരില്ലാത്തതും സ്ഥലസൗകര്യങ്ങൾ മെച്ചപ്പെട്ടതല്ലാത്തതിനാലും ഉയർന്ന ഫീസുള്ളതുമൊക്കെ പലരേയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അകറ്റുന്നു. ബെംഗളൂരു നോർത്തിലാണ് സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജുകളിൽ പഠനത്തിനായി കൂടുതൽ വിദ്യാർഥികൾ അഡ്മിഷൻ എടുത്തിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.
ഏഴ് സ്വകാര്യ പ്രീ യൂണിവേഴ്സിറ്റി കോളേജുകളാണ് ആളില്ലാത്തതിനാൽ പൂട്ടേണ്ടി വന്നതെന്ന് ബെംഗളൂരു സൗത്തിലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായ ആനന്ദ് പറഞ്ഞു. ഈ കോളേജുകൾക്ക് ഈ വർഷം അഡ്മിഷൻ പുതുക്കാവുന്നതാണ്. എന്നാൽ , അധ്യാപക മികവ്, സാങ്കേതിക സൗകര്യം എന്നിവയൊക്കെ നോക്കി മാത്രമാണ് പ്രീ യൂണിവേഴ്സിറ്റി ബോർഡ് അവസാന തീരുമാനമെടുക്കുക. ചിക്കമംഗലൂരു, രാമനഗര, കൊടക്, ചമരാജ നഗർ , ഗഡാഗ് എന്നി ജില്ലകളിലെ ആറ് കോളേജിലും അഡ്മിഷൻ നില പൂജ്യമാണ്. അതേസമയം, ഉത്തര കന്നടയിൽ കഴിഞ്ഞ മൂന്ന് വർഷം 3 കോളേജിലാണ് അഡ്മിഷൻ പൂജ്യ മായിരുന്നു, ആനന്ദ് പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.