ഓഗസ്റ്റ്‌ 15 മുതൽ സൗജന്യ ട്യൂഷൻ സൗകര്യം ഒരുക്കി ബിബിഎംപി

ബെംഗളൂരു: ഓഗസ്റ്റ്‌ 15 മുതൽ എൻജിഒകളുടെ ഏകോപനത്തോടെ കുട്ടികൾക്ക് സൗജന്യ ട്യൂഷൻ സംവിധാനം ഒരുക്കുകയാണ് ബിബിഎംപി.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. കുട്ടികൾക്ക് കൂടുതൽ പഠന അവസരങ്ങളും പരിശീലനവും ഗൃഹപാഠത്തിനുള്ള സഹായവും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വൈകുന്നേരം 5.30 മുതൽ രാത്രി 7 മണിവരെയാണ് ട്യൂഷൻ സമയം. ബിബിഎംപി സ്കൂളുകളിലെ ക്ലാസ്സ്‌ മുറികൾ ഇതിനായി ഉപയോഗിക്കുമെന്ന് ബിബിഎംപി വെൽഫെയർ ഡിപ്പാർട്മെന്റ് കമ്മീഷ്ണർ രാം പ്രസാത് മനോഹർ പറഞ്ഞു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ യുവാക്കൾ ആയിരിക്കും കുട്ടികളെ പഠിപ്പിക്കുക. ഇവർക്ക് ബിബിഎംപി 1500 രൂപ ഓണററി തുക നൽകും. ട്യൂഷൻ സെന്ററുകൾ നിരീക്ഷിക്കാൻ പ്രാദേശിക എൻജിഒകൾക്കാണ് നിർദേശം നൽകിയിട്ടുള്ളത്. വിവിധ സന്നദ്ധസംഘടനകൾ വിദ്യാർത്ഥികൾക്ക് വേണ്ട മറ്റ് സൗകര്യങ്ങൾ ചെയ്ത് നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
[masterslider id="10"]

Related posts