ബെംഗളൂരു: ഈസ്റ്റർ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് കേരള ആർടിസി കർണാടക ആർടിസി സ്പെഷൽ സർവിസുകൾ നടത്തുന്നു. കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് കൂടുതലൽ സർവീസുകൾ. ഇതിനുവേണ്ടി ബുക്കിങ് തുടങ്ങി. കൂടുതൽ തിരക്കുള്ള ഏപ്രിൽ അഞ്ച്, ആറ് തീയതികളിലാണ് ഈ സർവിസുകൾ. ഈ ദിവസങ്ങളിലെ പതിവ് ബസുകളിലെ ടിക്കറ്റുകൾ നേരത്തെ തീർന്നിരുന്നു. തൊട്ടടുത്ത ആഴ്ച വിഷുകൂടി വരുന്നതോടെ കൂടുതൽ സ്പെഷൽ ബസുകൾ അനുവദിക്കും.
Read MoreTag: easter
ഇന്ന് ഈസ്റ്റർ, പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ
കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ പള്ളികളില്‍ അര്‍ധരാത്രി വരെ നീണ്ട പ്രാര്‍ത്ഥനകള്‍ നടക്കും. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ദേവാലയങ്ങളില്‍ ശുശ്രൂഷകളും തിരുകര്‍മ്മങ്ങളും നടന്നു. ദു:ഖവെള്ളിയില്‍ കുരിശിലേറിയ യേശു ക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഉയിര്‍പ്പ് ദിനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ വരവേറ്റത്. ഇന്നലെ വൈകിട്ട് മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ശുശ്രൂഷകളും ആരംഭിച്ചു.
Read Moreവിഷു, ഈസ്റ്റർ അവധി ദിവസങ്ങൾ; ട്രെയിനുകളിൽ 12നും 13നും തിരക്ക്.
ബെംഗളൂരു: വിഷു, ഈസ്റ്റർ പ്രമാണിച്ച് കേരളത്തിലേക്കുള്ള യാത്രക്ക് പദ്ധതിയിടുന്നവർക്ക് ദുഃഖവാർത്ത നിലവിൽ ഇപ്പോൾത്തന്നെ ട്രെയിൻ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ ആണ്. ഏപ്രിൽ 12നും 13നും കെഎസ്ആർ ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസ്(16315), കെഎസ്ആർ ബെംഗളൂരു- കന്യാകുമാരി എക്സ്പ്രസ് (16526) സെക്കൻഡ് സ്‌ലീപ്പർ എന്നിവയുടെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു. യശ്വന്ത്പുര- കണ്ണൂർ എക്സ്പ്രസിൽ (16511) ആർഎസി 95ലെത്തി. മൈസൂരു-കൊച്ചുവേളി എക്സ്പ്രസിൽ (16315) വെയ്റ്റ് ലിസ്റ്റ് 10ലെത്തി
Read Moreഹോളി-ഉഗാധി പൊതു ആഘോഷങ്ങളും സമ്മേളനങ്ങളും അനുവദനീയമല്ല
കോവിഡ് 19 രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കേസുകൾ വർദ്ധിച് വരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്നഉഗാഡി, ഹോളി, ഷാബ്–ഇ–ബരാത്ത്, ഗുഡ് ഫ്രൈഡേ, ഈസ്റ്റർ തുടങ്ങിയ ഉത്സവങ്ങളിൽ പൊതുആഘോഷങ്ങൾ, സമ്മേളനങ്ങൾ, സഭകൾ എന്നിവ അനുവദിക്കരുതെന്ന് കർണാടക സർക്കാർ വ്യാഴാഴ്ചഉത്തരവ് പുറപ്പെടുവിച്ചു. വരാനിരിക്കുന്ന ഉത്സവങ്ങളിൽ പൊതുസമ്മേളനങ്ങളും സഭകളും, പാർക്കുകളിലും മാർക്കറ്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും അനുവദിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ ചീഫ് സെക്രട്ടറി പി രവികുമാർ, നിർദേശം നൽകി. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇക്കാര്യത്തിൽ ഫീൽഡ് പ്രവർത്തകരെ വേണ്ടത്രഅറിയിക്കുകയും സംവേദനക്ഷമമാക്കുകയും…
Read More