ബെംഗളൂരു: നഗരത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 80 ശതമാനവും മലയാളികളാണെന്ന് പൊലീസ്. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലേക്ക് പോയ കേരളാ പോലീസ് സംഘത്തിനോടാണ് കർണാടക പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന കണക്കുകൾ വെളിപ്പെടുത്തിയത്. മയക്കുമരുന്ന് കടത്ത് കേസുകളിൽ ഉൾപ്പെട്ട നിരവധി മലയാളികൾ നിലവിൽ ബെംഗളൂരുവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ട്. യുവാക്കളിൽ പലരും 20 വയസ്സിൽ താഴെയുള്ളവരാണെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. ഈ വർഷം ഒക്ടോബർ വരെ തൃശൂർ സിറ്റി പൊലീസ് പിടികൂടിയ 409.67 ഗ്രാം എംഡിഎംഎ ബെംഗളൂരുവിൽ നിന്നാണ് കൊണ്ടുവന്നതെന്ന് കേരള പൊലീസ് പറഞ്ഞു.…
Read MoreTag: Drugs
ലഹരി റാക്കറ്റ്; പിന്നിൽ സ്ത്രീകളടക്കമുള്ള സംഘമെന്ന് റിപ്പോർട്ട്
ബെംഗളൂരു: കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരിക്കടത്തിന് പിന്നിൽ സ്ത്രീകൾ നേതൃത്വം നൽകുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ലഹരി മാഫിയ സംഘങ്ങളെന്ന് സൂചന. ബെംഗളൂരുവിൽ തമ്പടിച്ച നൈജീരിയൻ സംഘത്തിനൊപ്പം ചേർന്നാണ് സംഘങ്ങളുടെ പ്രവർത്തനമെന്ന് എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തി. എക്സൈസിന് പുറമെ പോലീസും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും നടത്തിയ ആഴത്തിലുള്ള അന്വേഷണങ്ങൾക്കൊടുവിൽ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷൻമാരുമായിരുന്നു.
Read Moreപാവയ്ക്കക്കുള്ളിൽ ലഹരി മരുന്ന് കടത്തിയ ഒരു മലയാളി കൂടി പിടിയിൽ
ബെംഗളൂരു: പാവയ്ക്കക്കുള്ളിൽ ലഹരി മരുന്ന് നിറച്ച് കൊറിയർ അയക്കാൻ ശ്രമം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ സ്വദേശി ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശി എസ്. പവീഷ്, മലപ്പുറത്ത് നിന്നുള്ള അഭിജിത്ത് എന്നിവർ ഈ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും 8.8 ലക്ഷം വില മതിക്കുന്ന എം.ഡി.എം.എ കണ്ടെടുത്തു. വൈറ്റ് ഫീൽഡ് പട്ടാന്തൂർ അഗ്രഹാരയിലുള്ള കൊറിയർ സെന്ററിൽ ഇവർ ഏൽപ്പിച്ച പാസൽ സ്കാൻ ചെയ്തപ്പോൾ ആണ് പാവയ്ക്കക്കുള്ളിൽ ഗുളികകൾ നിറച്ചത് കണ്ടെത്തിയത്.
Read Moreലഹരിയുമായി 2 മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉറവിടം തേടി ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ബെംഗളൂരുവില്‍ പിടിയിലായി. കണ്ണനല്ലൂര്‍ അല്‍ അമീന്‍ മന്‍സിലില്‍ അല്‍അമീന്‍ , കൊല്ലം വാളത്തുങ്കല്‍ കാര്‍ഗില്‍ വീട്ടില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം എം.ഡി.എം.എയുമായി ചിന്നക്കടഭാഗത്ത് നിന്ന് കണ്ണനല്ലൂര്‍, വാലിമുക്ക്, കാര്‍ത്തികയില്‍ ടോമിനെ 60 ഗ്രാം എം.ഡി.എം.എയുമായി ജില്ല ഡാന്‍സാഫ് ടീമും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ല പോലീസ് മേധാവി മെറിന്‍ ജോസഫിന്‍റെ…
Read Moreമയക്കുമരുന്ന് വിതരണം, വിദേശ പൗരന്മാർ ഉൾപ്പെടെ 11 പേർ പിടിയിൽ
ബെംഗളൂരു: മയക്കുമരുന്ന് വിതരണം ചെയ്‌ത വിദേശ പൗരന്മാരുൾപ്പടെ പതിനൊന്ന് പേരെ പോലീസ് പിടികൂടി. ബെംഗളൂരു സിലിക്കൺ സിറ്റി കേന്ദ്രീകരിച്ച് ആസൂത്രിതമായി മയക്കുമരുന്ന് വിതരണം നടത്തിയ സംഘമാണ് അശോകനഗർ കബ്ബൺ പാർക്ക് പോലീസിന്റെ പിടിയിലായത്. മുഹമ്മദ് ഹാറൂൺ, മുഹമ്മദ് ഒരുവിൽ, മുഹമ്മദ് ഇല്യാസ്, അബ്ദുർ അബു, അഹമ്മദ് മുഹമ്മദ് മൂസ, മൻഷൻഷീദ്, മൊഹമ്മദ് ബിലാൽ, ജോൺ പോൾ, ജോസഫ് ബെഞ്ചമിൻ, ഇസ്‌മായിൽ എന്നിവരാണ് അറസ്‌റ്റിലായ പ്രതികൾ. മധ്യ ആഫ്രിക്കയിലുൾപ്പെടുന്ന സുഡാൻ, യെമൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലോട്ട് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി എത്തിയവരാണ് അറസ്‌റ്റിലായവർ. ഇവരിൽ…
Read Moreബെംഗളൂരുവിൽ തെളിവെടുപ്പിനിടെ എം.ഡി.എം.എ കണ്ടെത്തി
ബെംഗളൂരു: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയുമായി ബെംഗളൂരുവിൽ നടന്ന തെളിവെടുപ്പിൽ മുറിയിൽ നിന്നു നാലുഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയും തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൻ പ്ലാമുട്ടിക്കട രാളി വിളാകത്ത് അഭിജിത്തുമായി ആലപ്പുഴ സൗത്ത് പോലീസ് നടന്ന തെളിവെടുപ്പിലാണ് താമസിച്ചിരിക്കുന്ന മുറിയിൽ നിന്ന് നാല്ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത് . കഴിഞ്ഞ മാസം 28നാണ് അഭിജിത്ത് പിടിയിലായത്. എസ്.എച്ച്.ഒ എസ്. അരുൺ, എ.എസ്.ഐ മനോജ് കൃഷ്ണൻ, ഷാൻകുമാർ, വിപിൻ ദാസ്, അംബീഷ് എന്നിവരടങ്ങുന്ന അന്വേഷസംഘം തെളിവെടുപ്പിന് നേതൃത്വം നൽകി.
Read Moreബെംഗളൂരുവിൽ നിന്നും മയക്കുമരുന്നുമായി എത്തി, യുവതിയടക്കം 2 പേർ പിടിയിൽ
തൃപ്പൂണിത്തറ : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃപ്പൂണിത്തറ വടക്കേക്കോട്ട താമരകുളങ്ങര ശ്രീനന്ദനം വീട്ടിൽ മേഘ്‌ന, കാമുകൻ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി തടിയംകുളം വീട്ടിൽ ഷാഹിദ് എന്നിവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് പിടികൂടി. പോലീസ് പ്രതികളെ ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ട ലഹരി വേണം എന്ന വ്യാജേന കെണിയൊരുക്കി ചാത്താരി വൈമിതി റോഡു വശത്ത് നിന്ന് പിടികൂടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കാക്കനാട്ടെ വാടക വീട്ടിലെത്തിച്ച് ചെറിയ പൗച്ചുകളിലാക്കി കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മുന്നോട്ട് നയിക്കുകയായിരുന്നു ഇവരുടെ രീതി. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ മേഘ്‌ന ആദ്യ…
Read Moreമയക്കുമരുന്നുമായി നീന്തൽ പരിശീലക പിടിയിൽ
ബെംഗളൂരു: നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ നീന്തല്‍ പരിശീലകയെ 76.2 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് പിടികൂടി. ബെല്‍ജിയത്തില്‍നിന്ന് പാര്‍സലായി എത്തിച്ച 5,080 എക്സ്റ്റസി ഗുളികകളുമായാണ് യുവതി പിടിയിലായത്. ബെംഗളൂരു വിമാനത്താവളത്തിന്‍റെ കാര്‍ഗോ വിഭാഗത്തില്‍ ലഹരിമരുന്ന് കൈപ്പറ്റാനെത്തിയതായിരുന്നു യുവതി. എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പാര്‍സലില്‍ സംശയകരമായ വസ്തുക്കള്‍ കണ്ടതോടെ യുവതി തന്‍റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്‍ പിന്തുടര്‍ന്ന് വിമാനത്താവള പരിസരത്തുവെച്ച് പിടികൂടുകയായിരുന്നു. ഡാര്‍ക്ക്‌വെബ് വഴിയാണോ യുവതി ലഹരിമരുന്ന് വരുത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരമാണ്…
Read Moreലഹരിയുമായി യുവാക്കളെ പിടികൂടിയതിനു പിന്നാലെ രണ്ട് പേർ കൂടി ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ കൂടി ബെംഗളുരുവില്‍ നിന്ന് പോലീസ് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുന്‍ – 24), അയാളുടെ കൂട്ടുകാരി ചേര്‍ത്തല പട്ടണക്കാട്, വെളിയില്‍ വീട്ടില്‍ മകള്‍ അപര്‍ണ (19) എന്നിവരെയാണ് ബെംഗളൂരുവിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ആലപ്പുഴ സൗത്ത് പോലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ നിന്ന് 140 ഗ്രാം എം ഡി…
Read Moreബെംഗളൂരുവിൽ നിന്ന് ലഹരി മരുന്ന് കടത്തുന്നത് കൂടുതലും ട്രെയിൻ മാർഗം
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ട്രെയിൻ വഴി എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്ററ്റിക് ലഹരി മരുന്നുകൾ കേരളത്തിലേക്ക് ഒഴുകുന്നു. ചെറിയ കവറുകളിൽ ശരീരത്തിലും വസ്‌ത്രത്തിലും ഭദ്രമായി ഒളിപ്പിച്ച് കടത്താമെന്നതിനാൽ എം.ഡി.എം.എയുടെ ഒഴുക്ക് വർധിക്കുകയാണ്. എക്സൈനും പോലീസിനും ഇവരെ പിടികൂടാനും വളരെ പ്രയാസകരമാണ്. വിവരങ്ങൾ സംഘത്തിൽപ്പെട്ടവരിൽ നിന്ന് ചെരുമ്പോൾ ആണ് അന്വേഷണ സംഘത്തിന് പിടികൂടാൻ കഴിയുക. രഹസ്യാന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ഭാഗമായ ഇത്തരക്കാരെ പിടികൂടാനാകൂ. ഗന്ധമില്ലാത്തതിനാൽ വീട്ടുകാർക്ക് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും കഴിയില്ല. കാരണം മറ്റ് ലഹരിവസ്‌തുക്കളേക്കാൾ എം.ഡി.എം.എ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്. മദ്യം, കഞ്ചാവ് ഇവയുടെ ഉപയോക്താക്കൾക്ക് വേഗം മനസിലാക്കാനും…
Read More