ബെംഗളൂരു : കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുമായി കര്‍ണാടക-വയനാട് അതിര്‍ത്തി ബാവലി ചെക്ക് പോസ്റ്റില്‍ മൂന്ന് മലയാളികള്‍ പിടിയിലായി.ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തവേ ആണ് മൂവർസംഘം പിടിയിലായത്. അങ്കമാലി സ്വദേശി മുഹമ്മദാലി(40), ആലുവ സ്വദേശി സജിബ്(40), ആലപ്പുഴ സ്വദേശി റിനാസ് (33) എന്നിവരാണ് പിടിയിലായത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാക്കറിന്‍ ആണെന്ന രീതിയില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു 480 മില്ലിഗ്രാം മെത്താഫിറ്റാമൈൻ ക്രിസ്റ്റല്‍ എന്ന ലഹരി മരുന്നാണ് എക്‌സൈസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്.
Read MoreTag: Drugs Case
നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട, 6 പേർ അറസ്റ്റിൽ
ബെംഗളൂരു: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രണ്ട് പ്രധാന മയക്കുമരുന്ന് സിൻഡിക്കേറ്റുകളെ വെവ്വേറെ സ്ഥലങ്ങളിലായി ആറ് പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് കിലോ ഉയർന്ന നിലവാരമുള്ള സിന്തറ്റിക് മയക്കുമരുന്നും കഞ്ചാവും പിടികൂടുകയും ചെയ്തു. ബെംഗളൂരുവിലെ ദേവനഹള്ളിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുമ്പോൾ എക്സ്റ്റസി ഗുളികകൾ, മെതംഫെറ്റമിൻ, മെത്തക്വലോൺ എന്നിവയുമായി നാല് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.പ്രതികൾ വിശാഖപട്ടണം, ബിഹാർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ അഞ്ചാമത്തെ കൂട്ടാളി നഗരത്തിൽ അറിയപ്പെടുന്ന കഞ്ചാവ് വിതരണക്കാരനാണ്, ഇയാളും ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായതായി എൻസിബി ഓഫീസർ പറഞ്ഞു.ബെംഗളൂരു…
Read Moreനഗരത്തിൽ 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
ബെംഗളൂരു: ഷാംപെയ്ൻ കുപ്പികളിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച വിദേശ പൗരനെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്യുകയും 2.5 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചെടുത്തവയിൽ 2,500 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റൽ പൊടിയും ഉൾപ്പെടുന്നു. പ്രതി നഗരത്തിലെ പ്രശസ്ത ഹോട്ടലുകളിൽ വിദ്യാർത്ഥികൾക്കും വ്യവസായികൾക്കും മയക്കുമരുന്ന് വിൽക്കുന്നതായി പോലീസ് അധികൃതർ അറിയിച്ചു. മയക്ക് മരുന്നുകളുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം ആരംഭിച്ചു. എച്ച്ബിആർ ലേയൗട്ടിലെ യൂസഫ് മസ്ജിദ് സർവീസ് റോഡിന് സമീപം മയക്കുമരുന്ന് വിൽക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയുടെ വിസയും പാസ്‌പോർട്ടും പരിശോധിക്കാതെ…
Read More