ബെംഗളൂരു: ബുഗിഗെരെ തടാകത്തിൽ കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഉദയ നഗർ റ്റിം ഫാക്ടറിക് സമീപം താമസിക്കുന്ന പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിജുവിന്റെ മകൻ വിപിൻ സാം (16 ) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇന്ദിര നഗർ കൈരളി നികേതൻ പി യു കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ശനിയാഴ്ചയാണ് വിപിനും 3 സുഹൃത്തുക്കളും തടാകത്തിൽ കുളിക്കാനിറങ്ങിയത്
Read MoreTag: drown
തമിഴ്നാട്ടിൽ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു
ചെന്നൈ: തമിഴ്നാട് കടലൂരില്‍ 7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. കടലൂരിന് സമീപം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം ഉണ്ടായത്. കുച്ചിപ്പാളയത്ത് ഗെഡിലത്താണ് അപകടം. ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ കൂടി മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. എ.മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തിയത് അഗ്നിരക്ഷാ സേനയെത്തിയാണ്. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഫാം കുളത്തിൽ പെൺകുട്ടികൾ മുങ്ങിമരിച്ചു
ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിൽ കബ്ബേപുര ഗ്രാമത്തിലെ കൃഷിക്കുളത്തിൽ വീണ രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചു. ഗ്രാമത്തിലെ റേച്ചപ്പ-വേദ ദമ്പതികളുടെ മക്കളായ പൂജിത (14), സഹോദരി പുണ്യ (12) എന്നിവരാണ് മരിച്ചത്. പൂജിത എട്ടാം ക്ലാസ് വിദ്യാർഥിനിയും പുണ്യ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. ഫാം ഹൗസിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പേരയ്ക്ക മരത്തിൽ നിന്ന് പഴങ്ങൾ പറിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വീണാണ് പെൺകുട്ടികൾ മുങ്ങിമരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. കുളത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
Read Moreവിദ്യാർത്ഥികൾ മുങ്ങിമരിച്ചു
ബെംഗളൂരു: സെന്റ് മേരീസ് ദ്വീപിന് സമീപം മാൽപെ തീരത്ത് തിങ്കളാഴ്ച രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. രാവിലെ 11.30 നും 12 നും ഇടയിൽ ബെംഗളൂരുവിലെ ജികെവികെ ക്യാമ്പസിൽ നിന്ന് 60 ഓളം വിദ്യാർത്ഥികൾ നാല് അധ്യാപകരും ഒരു ടൂർ ഗൈഡിനുമൊപ്പം ദ്വീപിലെത്തിയപ്പോഴാണ് സംഭവം. ഹവേരി സ്വദേശി സതീഷ് 20, ബാഗൽകോട്ട് സ്വദേശി സതീഷ് 20 എന്നിവരാണ് മരിച്ചത്. നാല് വിദ്യാർത്ഥികൾ ഒരു പാറയിൽ കയറിയത് ലൈഫ് ഗാർഡുകളുടെ ശ്രദ്ധയിൽപെട്ടയുടൻ പാറയിൽ നിന്ന് ഇറങ്ങാൻ അവരോട് വിസിൽ അടിച്ച് അഭ്യർത്ഥിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുകയും…
Read Moreനവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്
കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച റെജിലിന്‍റെ ഭാര്യ കനക ഇപ്പോൾ കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ്
Read Moreഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണ നവവരൻ മുങ്ങി മരിച്ചു.
കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, കുറ്റ്യാടിപ്പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച മാർച്ച് 14-ാം തീയതിയായിരുന്നു രജിലാലിന്‍റെ വിവാഹം.
Read Moreദൊഡ്ഡകെരെ തടാകത്തിൽ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു
ബെംഗളൂരു: സർജപുര പോലീസ് സ്റ്റേഷൻ പരിധിയിലെ നഗരപ്രാന്തത്തിലെ തടാകത്തിൽ സുഹൃത്തുക്കളോടൊപ്പം നീന്താൻ പോയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാനഗർ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ശനിയാഴ്ച സ്‌കൂളിൽ പോയ സന്തോഷ് ക്ലാസുകൾക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം സർജാപുരയിലെ ദൊഡ്ഡകെരെ തടാകത്തിലേക്ക് പോയിരുന്നതായി പോലീസ് പറഞ്ഞു. സുഹൃത്തുക്കളോടൊത്ത് വെള്ളത്തിൽ മുങ്ങി കുറച്ചുനേരം നീന്തിയിരുന്നു. തുടർന്ന് സന്തോഷിനെ കാണാതായതോടെ സംഭവത്തെക്കുറിച്ച് പ്രദേശവാസികളെ അറിയിക്കുന്നതിന് മുമ്പ് സുഹൃത്തുക്കൾ ചേർന്ന് സന്തോഷിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് എല്ലാവരെയും അറിയിക്കുകയായിരുന്നു. കായലിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ശനിയാഴ്ച…
Read Moreശിവന സമുദ്രത്തിൽ യുവാവ് മുങ്ങിമരിച്ചു
ബെംഗളൂരു: കൊല്ലേഗൽ താലൂക്കിലെ ശിവനസമുദ്രയിൽ സെൽഫിയെടുക്കാൻ ശ്രമിച്ചത് യുവാവിന്റെ മരണത്തിനിടയാക്കി. പടിഞ്ഞാറൻ ബെംഗളൂരുവിലെ യശ്വന്ത്പൂർ സ്വദേശി താഹിർ (22) ആണ് നദിക്ക് സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വഴുതി വീണ് മുങ്ങിമരിച്ചത്. ഇയാളും ബംഗളൂരുവിൽ നിന്നുള്ള സുഹൃത്തുക്കളും ചേർന്ന് ശിവനസമുദ്രയിലെ ഒരു ദർഗ സന്ദർശിക്കുകയായിരുന്നു. പിന്നീടാണ് അവർ നദി ഭാഗത്തേയ്ക്ക് പോകാൻ തീരുമാനിച്ചത്. പോലീസ് മൃതദേഹം നദിയിൽ നിന്നും പുറത്തെടുത്ത് സർക്കാർ സബ് ഡിവിഷണൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലേഗൽ റൂറൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read More