നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്

കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്.  ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും പ്രകൃതി രമണീയമായ സ്ഥലത്ത് ബന്ധുക്കളുമായി ഇവർ വീണ്ടും എത്തിയതായിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.  മരിച്ച റെജിലിന്‍റെ ഭാര്യ കനക ഇപ്പോൾ കോഴിക്കോട് മലബാ‌‌ർ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ്

Read More
Click Here to Follow Us