ബെംഗളൂരു: കർണാടക സ്റ്റേറ്റ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്വർടൈസിങ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. മഹാമാരി മൂലം മിക്ക മേഖലകളും നഷ്ടപ്പെട്ടപ്പോൾ, സംസ്ഥാന സർക്കാർ സംരംഭം 2021-22 കാലയളവിൽ നികുതിാനന്തര ലാഭമായി 11.14 കോടി രൂപയുമായി 358.13 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. വൻകിട, ഇടത്തരം വ്യവസായ മന്ത്രി മുരുഗേഷ് ആർ നിരാണിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ചെക്ക് കൈമാറി.
Read MoreTag: DONATION
മസ്തിഷ്ക മരണം സംഭവിച്ച 2 പേരുടെ അവയവ ദാനം ചെയ്തു
ബെംഗളൂരു: വ്യത്യസ്ത സാഹചര്യങ്ങളിൽ മസ്തിഷ്ക മരണം സംഭവിച്ച 2 പേരുടെ അവയവ ദാനം ചെയ്തു. 63 കാരനായ ഐതപ്പ പൂജാരിയുടെയും 23 കാരനായ ഗൗരവിന്റേയും അവയവങ്ങളാണ് ദാനം ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 6.40ഓടെ വാമഞ്ഞൂരിന് സമീപം അമ്മയെ കൂട്ടിക്കൊണ്ടുവരാൻ പോകുകയായിരുന്ന ഗൗരവ് അപകടത്തിൽപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഗൗരവിന്റെ (23) മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ഗൗരവിന്റെ കുടുംബം വ്യാഴാഴ്ച അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്ന് എജെ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അപകടത്തിൽ ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിപ്പിച്ചെങ്കിലും മസ്തിഷ്ക…
Read Moreപുനീത് രാജ്കുമാറിനെ പോലെ നേത്രദാനം ചെയ്യാൻ ആരാധകൻ ജീവനൊടുക്കി. .
ബംഗളൂരു: അന്തരിച്ച പ്രിയതാരം പുനീത് രാജ്കുമാറിനെ പോലെ കണ്ണുകൾ ദാനം ചെയ്യാനായി ആരാധകൻ ജീവനൊടുക്കി. ബെന്നാർഘട്ടേ സ്വദേശിയായ രാജേന്ദ്രയാണ് (40) വീട്ടിൽ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച താരം മരിച്ച വിവരം പുറത്തുവന്നത് മുതൽ കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്ന കൈത്തറി തൊഴിലാളിയായ രാജേന്ദ്ര. താൻ മരിച്ചാലും തന്റെ കണ്ണുകളും പുനീത് കണ്ണുകൾ ദാനം ചെയ്തപോലെ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞ ശേഷമാണ് ജീവനൊടുക്കിയത്. ഇതെ തുടർന്ന് ഇയാളുടെ കണ്ണുകൾ ദാനം ചെയ്തു. ബെന്നാർഘട്ടയിലെ നാരായണ നേത്രാലയയ്ക്കാണ് ഇയാളുടെ കണ്ണുകൾ ദാനം ചെയ്തത്. സംസ്ഥാനത്ത് ഇതോടെ പുനീത് മരിച്ചതിനു…
Read More