ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴയെ തുടർന്ന് സ്‌കൂളുകളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് നഗരസഭ കമ്മീഷണർ ഡോ. രാജേന്ദ്ര കെ.വി ഇന്നലെ അവധി പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡയിൽ കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് ജില്ലയിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ എത്തിയിട്ടുണ്ടെങ്കിൽ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ദക്ഷിണ കന്നഡ പഞ്ചായത്ത് കമ്മീഷണർ ഡോ.രാജേന്ദ്ര കെ.വി പറഞ്ഞു. സ്‌കൂളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്കുകളിൽ തഹസിൽദാർമാരോടും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാരോടും ഇന്ന് സ്ഥിതിഗതികൾ…
Read MoreTag: district
പുതുതായി 13 ജില്ലകൾ, ഏപ്രിൽ 14 ന് ഉദ്ഘാടനം
ആന്ധ്ര : സംസ്ഥാനത്ത് പുതിയ 13 ജില്ലകള്‍ കൂടി ഉദ്‌ഘാടനം ചെയ്യാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഇതിനായുള്ള നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി സർക്കാർ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ഏപ്രില്‍ 4ന് തന്നെ ചുമതലയേല്‍ക്കുവാനും മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആന്ധ്രാപ്രദേശിന് 13 ജില്ലകളാണുള്ളത്. അത് 26 ആയി മാറുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ കീഴില്‍ നാല് സബ് കമ്മിറ്റികള്‍ക്കാണ് ഇതിന്റെ ചുമതല. ഓരോ ജില്ലയുടെയും ചുമതലയക്ക് എത്ര ഉദ്യോഗസ്ഥര്‍ വേണമെന്നത് ഈ കമ്മിറ്റികളാണ് തീരുമാനിക്കുക. മന്യം, അല്ലൂരി സീതാരാമ…
Read Moreവിജയനഗര; കർണ്ണാടകത്തിൽ പുതിയ ജില്ല
ബെംഗളുരു; ബെല്ലാരി ജില്ല വിഭജിച്ചുള്ള വിജയനഗര ജില്ലയുടെ ഉത്ഘാടനം മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നിർവഹിച്ചു. കൂടാതെ ജില്ലയിൽ അനുവദിച്ച 56 പദ്ധതികളുടെ നിർമ്മാണ പ്രവൃത്തികൾക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു. വിജയ നഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന സ്ഥലമാണിത്. ബെല്ലാരി ജില്ലയുടെ ഭാഗമായിരുന്ന ആറ് താലൂക്കുകൾ ചേർത്താണ് വിജയ നഗര ജില്ലയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഹാരപ്പന ഹള്ളി, കുഡ്ഗിലി, ഹൂവിന ഹഡഗളി, ഹൊസപ്പെട്ടെ, ഹാഗരി ബൊമ്മനഹള്ളി, കൊട്ടൂരു താലൂക്കുകളാണ് ഇപ്പോൾ വിജയ നഗര ജില്ലയുടെ ഭാഗമായിരിക്കുന്നത്. ജില്ലാ ആസ്ഥാനമായ ഹൊസ്പേട്ടിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി യെഡ്യൂരപ്പയും…
Read Moreകുഴൽ കിണറിൽ കുടുങ്ങി രണ്ട് വയസുകാരൻ; രക്ഷാ ശ്രമങ്ങൾ പുരോഗമിക്കുന്നു; പ്രാർഥനയോടെ ഒരു നാട്
ബെംഗളുരു; ബെലഗാവിയിൽ രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടു, ബെലഗാവിയിലെ റായ്ബാഗ് ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊണ്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. വീട്ടിൽ നിന്നും നൂറു മീറ്ററ്‍ അകലെയുള്ള കിണറിലാണ് കുട്ടി കുടുങ്ങിയിരിയ്ക്കുന്നത്.
Read More