നഗരത്തിൽ തോരാത്ത മഴ; മുന്നൊരുക്കങ്ങളുമായി അധികൃതർ തയ്യാറാറെന്ന് തുഷാർ ഗിരിനാഥ്

ബെംഗളൂരു: നഗരത്തിൽ തുടർച്ചയായി പെയ്യുന്ന മഴ കണക്കിലെടുത്ത് അതത് സോണുകളിൽ മുന്നൊരുക്കത്തിൽ പ്രവർത്തിക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വെർച്വൽ മീറ്റിംഗിൽ, രാവിലെ മുതൽ തുടർച്ചയായി മഴ പെയ്യുന്നുണ്ടെന്നും എല്ലാ ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എവിടെയും പ്രശ്നമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾക്ക് സമീപം ജാഗ്രത പാലിക്കുക.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

തുടർച്ചയായി മഴ പെയ്യുന്ന പശ്ചാത്തലത്തിൽ റോഡിൽ വെള്ളം കെട്ടിനിന്ന് ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ റോഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ഉദ്യോഗസ്ഥർ എല്ലാ പ്രധാന റോഡുകളും പരിശോധിച്ച് വെള്ളക്കെട്ട് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണം.

കോർപ്പറേഷൻ ജീവനക്കാരുമായി സഹകരിച്ച് ഗ്രാറ്റിങ്ങുകൾക്ക് സമീപം മാലിന്യം വൃത്തിയാക്കി മഴവെള്ളം വശങ്ങളിലെ ഓടകളിലേക്ക് സുഗമമായി ഒഴുകിപ്പോകണം.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

കനാലുകളിൽ പോലും വെള്ളം സുഗമമായി ഒഴുകണം. ഒരിടത്തും പ്രശ്നമുണ്ടാകാതിരിക്കാൻ അധികൃതർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts