മലിനജലം കുടിച്ച് വായോധിക മരിച്ചു; 35 പേർ ആശുപത്രിയിൽ

ബെംഗളൂരു: വിജയനഗർ ഹോസ്‌പേട്ട് മുനിസിപ്പൽ കൗൺസിലിലെ കരിഗനൂർ വാർഡിൽ മലിനജലം കുടിച്ച് 35 പേർ രോഗബാധിതരാകുകയും വായോധിക മരിക്കുകയും ചെയ്തു. സീതമ്മ എന്ന 66കാരിയാണ് മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കമ്മീഷണർ ബന്ദി വഡ്ഡർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ അഭിയന്തര സതീഷ്, ജൂനിയർ അഭിയന്തര ഖാസി എന്നിവരെ സസ്പെൻഡ് ചെയ്യാൻ ജില്ലാ ഇൻചാർജ് മന്ത്രി ജമീർ അഹമ്മദ് ഖാൻ നിർദ്ദേശം നൽകി. മൂന്ന് ഉദ്യോഗസ്ഥരെ ഉടൻ സസ്‌പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ദിവാകറുമായി നിരന്തരം…

Read More

റെയിൽവെ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാസർകോട് പള്ളിക്കരയിൽ റെയിൽവെ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജോലി സംബന്ധമായ മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം എന്നാണ് ലഭിച്ച വിവരം. വയനാട് കൽപ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. പള്ളിക്കര മസ്തിഗുഡ്ഡെയിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബേക്കൽ ഭാഗത്ത് ട്രാക്കിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർകോട് റെയിൽവെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

പുലിയുടെ ആക്രമണത്തിൽ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം 

ഗൂഡല്ലൂർ: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി ആക്രമിച്ച മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. പന്തല്ലൂർ ഉപ്പട്ടിക്കടുത്ത് തൊണ്ടിയാളത്തെ ഇതര സംസ്ഥാന തൊഴിലാളി ശിവസങ്കർ കറുവാളിന്‍റെ മകൾ മൂന്നര വയസ്സുകാരി നാൻസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാങ്കോറഞ്ച് എസ്റ്റേറ്റ് പാടിക്ക് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. കൂടെയുള്ള കുട്ടികളുടെ കരച്ചിൽകേട്ട് തൊഴിലാളികൾ അടക്കമുള്ളവർ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തിയാണ് പന്തല്ലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയത്. ദാരുണ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പന്തല്ലൂർ…

Read More

ബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: മാറത്തഹള്ളിയിലെ വർത്തൂർ മെയിൻ റോഡിൽ ബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇളങ്കോവൻ സെങ്കടവൽ (43) ആണ് മരിച്ചത്. കുന്ദലഹള്ളി ജംഗ്ഷനിൽ നിന്ന് ബെല്ലന്തൂരിലേക്ക് പോവുകയായിരുന്നു ഇളങ്കോവൻ. ഇതേ റൂട്ടിൽ വരികയായിരുന്ന ബിഎംടിസി വോൾവോ ബസും ഇരുചക്രവാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിലത്തുവീണ ഇളങ്കോവന്റെ തലയിലും മുഖത്തും പരിക്കേറ്റു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ രാത്രി വൈകി മരിച്ചു. സംഭവത്തിൽ എച്ച്എഎൽ ട്രാഫിക് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. നഗരത്തിലെ കോളേജിൽ ബി.ബി.എ. വിദ്യാർഥികളായ പെരിയപട്ടണ സ്വദേശി സമ്പത്ത്(22), ഹാസൻ സ്വദേശി വൃഥിക് ധരണി(22)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.15-ഓടെ മൈസൂരു ടൗണിലെ ഹുൻസൂർ റോഡിലായിരുന്നു അപകടം. പുതുവത്സരാഘോഷത്തിന്റെ സൂരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസ് മടങ്ങിയതിന് ശേഷമായിരുന്നു അപകടം. അപകടസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു.

Read More

മലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി 

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി. കാസർഗോഡ് പന്തിയോട് മുട്ടം സ്വദേശി അസൈനാറിൻ്റെ മകൻ നിസാർ(40) ആണ് മരണപ്പെട്ടത്. ബണ്ണാർഘട്ട റോഡിൽ പ്രവർത്തിക്കുന്ന ശ്രീരാജ് ലെസി ഷോപ്പിലെ ജോലിക്കാരനായിരുന്നു നിസാർ. കടയടച്ച് രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. കാലത്ത് ഉണരാതെകണ്ടപ്പോൾ സഹപ്രവർത്തകർ തട്ടിവിളിച്ചപ്പഴാണ് മരണം സംഭവിച്ചതായി അറിഞ്ഞത്. ആൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശിഹാബ് തങ്ങൾ സെൻ്റെർ ഫോർ ഹ്യൂമാനിറ്റിയിൽ എത്തിച്ചു പരിപാലനം നടത്തി സ്വദേശത്തേക്ക് കൊണ്ട് പോയി.

Read More

കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര തുക കൈമാറി

ബെംഗളൂരു: എല്ലായിടത്തും പുതുവത്സരാഘോഷങ്ങൾ അരങ്ങേറിയപ്പോൾ ദുരിതക്കയത്തിൽ കഴിയുകയായിരുന്ന കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ആദരിച്ചുകൊണ്ട് കോർപറേഷൻ നടത്തിയത് സ്വാശ്രയ പ്രവർത്തനം. അപകട നഷ്ടപരിഹാര ഇൻഷുറൻസ് പദ്ധതിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും അർത്ഥവത്തായ ജീവിതം നയിക്കാനുള്ള മാർഗനിർദേശം നൽകുകയും ചെയ്തു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി, മാനേജിങ് ഡയറക്ടർ വി. അൻബുകുമാറും എല്ലാവർക്കും ആശംസകൾ നേർന്നു. മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. കെഎസ്ആർടിസി ആസ്ഥാനത്ത് അപകടത്തിൽ മരിച്ച 3 ജീവനക്കാരുടെ ആശ്രിത കുടുംബങ്ങളെ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ആദരിച്ചു.…

Read More

അസുഖം ഭേദമാകാൻ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു 

ഭോപ്പാല്‍: ശ്വാസകോശ സംബന്ധമായ അസുഖം ഭേദമാകാന്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കടുത്ത ശ്വാസമുട്ട് നേരിട്ട കുഞ്ഞിനെ അസുഖം ഭേദമാകും എന്ന വിശ്വാസത്തിലാണ് ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചത്. മധ്യപ്രദേശിലെ ഷാഹ്ദോലിലെ ബാന്ധ ഗ്രാമത്തിലാണ് സംഭവം. ഡിസംബർ 21 നാണ് ഗുരുതരമായി ​പൊള്ളലേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്നതിനിടയിലാണ് കുഞ്ഞ് മരിച്ചത്. ആരോഗ്യനില വഷളായതിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്ന് പോലീസ്…

Read More

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

ഇടുക്കി: തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ താമസിക്കുന്ന അസീസ് (80) ആണ് മരിച്ചത്. ഹൃദരോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇന്നലെ അസീസിനെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്  

Read More

കളിക്കുന്നതിനിടെ നീന്തൽകുളത്തിൽ വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ വർത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. വർത്തൂരിലെ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രാജേഷിന്റെ മകൾ മാനസയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെ മാനസ അപ്പാർട്ട്മെന്റിലെ നീന്തൽക്കുളത്തിന് സമീപം കളിക്കുകയായിരുന്നു. ഈ സമയം മാനസ നീന്തൽക്കുളത്തിൽ വീണു. വെള്ളത്തിനടിയിൽ വീണ കുട്ടിയെ ചിലർ കാണുകയും ഉടൻ തന്നെ അവളെ പുറത്തേക്ക് എടുക്കുകയും ചെയ്തു. എന്നാൽ വെള്ളത്തിൽ വീണ പെൺകുട്ടി ഗുരുതരാവസ്ഥയിലായി. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നിലവിൽ…

Read More
Click Here to Follow Us