“നൈസ് റോഡ് “ഉടമ അശോക് കെനിയുടെ കോൺഗ്രസ് പ്രവേശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു∙ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) മാനേജിങ് ഡയറക്ടറും ബീദർ സൗത്തിൽ നിന്നുള്ള എംഎൽഎയുമായ അശോക് കെനിയെ കോൺഗ്രസിലെടുത്തതിനെ തുടർന്നുള്ള വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് സിദ്ധരാമയ്യ. ചില ബിജെപി നേതാക്കളെ പോലെ അഴിമതിയുടെ പേരിൽ അശോക് കെനി ജയിലിൽ കിടന്നിട്ടില്ലെന്ന് സിദ്ധരാമയ്യ ഡൽഹിയിൽ പ്രതികരിച്ചു.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയ്ക്കായി ഭൂമി ഏറ്റെടുത്തത് ഉൾപ്പെടെയുള്ള അഴിമതി കേസുകൾ നേരിടുന്ന അശോക് കെനിയെ കോൺഗ്രസിൽ എടുത്തതിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയും, കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കറും ഉൾപ്പെടെയുള്ള നേതാക്കൾ നിശിതമായ ഭാഷയിൽ വിമർശിച്ചിരുന്നു. കോൺഗ്രസിനുള്ളിൽ നിന്നും കെനിയുടെ പാർട്ടി പ്രവേശനത്തെപ്രതി വലിയ എതിർപ്പ് ഉയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts