ആദ്യ സെമി സമനിലയിൽ

ഐ എസ് എൽ 2017-18 സീസണിലെ ആദ്യ സെമി ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് പൂനെ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന് പൂനെ സിറ്റി ബെംഗളൂരു എഫ് സി മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. മികു, ഛേത്രി, മാർസലീനോ ആൽഫാരോ എന്നീ മികച്ച ഗോളടിക്കാർ ഇറങ്ങിയിട്ടും ഗോൾ ഒന്നും ബാലെവാദി സ്റ്റേഡിയത്തിൽ പിറന്നില്ല‌.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ആദ്യ പകുതിയിൽ സുനിൽ ഛേത്രിയുടെ ഫ്രീ കിക്ക് വിഷാൽ കൈത്ത് രക്ഷിച്ചത് ഒഴിച്ചാൽ ഇരുടീമുകളും കാര്യമായ അവസരങ്ങൾ ഒന്നും ഇന്ന് സൃഷ്ടിച്ചില്ല. ബെംഗളൂരു എഫ് സിയുടെ സീസണിലെ രണ്ടാം സമനില മാത്രമാണ് ഇത്. മാർച്ച് 11നാണ് ബെംഗളൂരുവിൽ ഈ‌ സെമിയുടെ രണ്ടാം പാദം നടക്കുക.

മത്സരത്തിൽ മലയാളി താരം ആഷിഖ് കുരുണിയന് പരിക്കേറ്റ് പുറത്തു പോകേണ്ടതായി വന്നു. ആഷിക് കുരുണിയൻ അടുത്ത പാദ മത്സരത്തിൽ ഉണ്ടായേക്കില്ല.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

വരുന്ന ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലിൽ എഫ്സി ഗോവ ചെന്നൈയേൻ എഫിസിയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts