വിമാനത്താവളത്തിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം വരുന്നു.

ബെംഗളൂരു: ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം മെയ് 18 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് സ്ഥാപിക്കുമെന്ന് ബെംഗളൂരു ഇന്റർനാഷണൽഎയർപോർട്ട് ലിമിറ്റഡ് (ബിയാൽ) ബുധനാഴ്ച പ്രഖ്യാപിച്ചു. ഡോ. നരേഷ് ഷെട്ടി, ഡോ. നന്ദകുമാർ ജയറാം, ഡോ. അലക്സാണ്ടർ തോമസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഡോക്ടർമാരുടെ സമിതി കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് സാങ്കേതിക സഹായം നൽകും. ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫും ഉൾപ്പെടെ എല്ലാ ജീവനക്കാരെയും കർണാടക സർക്കാർ നൽകും.അടിയന്തിര സാഹചര്യങ്ങൾ നിറവേറ്റുന്നതിനായി 24 മണിക്കൂറും ആംബുലൻസ് സൗകര്യം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കും. കേന്ദ്രത്തിൽ ഒരു ഫാർമസി, പാത്തോളജി യൂണിറ്റ്, നഴ്‌സുമാരുടെ സ്റ്റേഷൻ, വിശ്രമമുറികൾ,…

Read More

രാജ്യത്തെ 3,66,161 പുതിയ കോവിഡ് 19 കേസുകളിൽ 73.91 ശതമാനവും കർണാടക ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നും.

ന്യൂ ഡൽഹി: രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 3,66,161 പുതിയ കോവിഡ് 19 കേസുകളിൽ 73.91 ശതമാനവും മഹാരാഷ്ട്ര, കർണാടക, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തതാണെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹി ,തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പ്രതിദിനം 48,401 കേസുകൾറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 47,930 കേസുകളുമായി കർണാടക തൊട്ടുപിന്നിൽ ഉണ്ട്. കേരളത്തിൽ ഇന്നലെ 35,801 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ മൊത്തം കോവിഡ് -19 ആക്റ്റീവ്കേസുകളുടെ…

Read More

ഓക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തി;നഗരത്തിൽ ഒരാൾ അറസ്റ്റിൽ.

ബെംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരം പീന്യയിലെ ഓക്സിജൻ സിലിണ്ടർ നിർമാണ കമ്പനിയിൽ കേന്ദ്ര ക്രൈംബ്രാഞ്ച് അധികൃതർ റെയ്ഡ് നടത്തി ഓക്സിജൻ സിലിണ്ടറുകൾ അനധികൃതമായി വിറ്റതിന് ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കരിഞ്ചന്തയിൽ ഓക്സിജൻ സിലിണ്ടറുകൾ അമിത വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാൾ. പീന്യ ഇൻഡസ്ട്രിയൽ ഏരിയയിലെ സിഗാ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരനായ രവികുമാർ (36) ആണ് അറസ്റ്റിലായത്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി സി ബി ഉദ്യോഗസ്ഥർ കമ്പനി വളപ്പിൽ റെയ്ഡ് നടത്തി. 47 ലിറ്ററിന്റെ രണ്ട് ഓക്സിജൻ സിലിണ്ടറുകൾ 6,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച രവിയെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു .…

Read More

18-44 വയസ് പ്രായമുള്ളവർക്ക് കോവിഡ് 19 വാക്സിനേഷൻ ഇന്ന് ആരംഭിക്കും.

ബെംഗളൂരു: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ പകുതിയോളം കേസുകളും മരണങ്ങളും ബെംഗളൂരു നഗരത്തിൽ നിന്നാണ് എന്നിരിക്കെ,18 മുതൽ 44 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 വാക്‌സിനുകൾ മെയ് 10 മുതൽ നഗരത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ഞായറാഴ്ച്ച പറഞ്ഞു. കെസി ജനറൽ ആശുപത്രി, ജയനഗർ ജനറൽ ആശുപത്രി, സർ സിവി രാമൻ ജനറൽ ആശുപത്രി, സർക്കാർ മെഡിക്കൽ കോളേജുകൾ, ഇഎസ്ഐ ആശുപത്രികൾ, ബെംഗളൂരുവിലെ നിംഹാൻസ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച മുതൽ 18 നും 44 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് കോവിഡ്…

Read More

ഓക്സിജൻ ക്ഷാമം; നഗരത്തിലെ ഒരു ആശുപത്രിയിൽ രണ്ട് മരണം.

ബെംഗളൂരു: യെലഹങ്കയിലെ അർക്ക ആശുപത്രിയിലെ രണ്ട് രോഗികൾ ഓക്സിജൻ ക്ഷാമം മൂലം മരിച്ചു. രണ്ട് രോഗികളുടെയും മരണത്തെ പറ്റി അന്യോഷിക്കാൻ സോണൽ മെഡിക്കൽ ഓഫീസർ ഡോ. യോഗാനന്ദിന് നിർദ്ദേശം നൽകിയതായി യെലഹങ്കയിലെ ബിബിഎംപി ജോയിന്റ് കമ്മീഷണർ ഡി ആർ അശോക് പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഡോ. യോഗാനന്ദ് പ്രതികരിച്ചില്ല. “ചൊവ്വാഴ്ച രാവിലെയാണ്  രണ്ട് മരണങ്ങളെക്കുറിച്ച്  ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചത് ,” എന്ന്  ഡി ആർ അശോക് പറഞ്ഞു . “ഈ മരണങ്ങളെ പറ്റി പ്രാഥമിക അന്യോഷണം നടത്താൻ ഞാൻ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സൗകര്യങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ, ഓക്സിജൻ ക്ഷാമം മൂലമാണ് മരണങ്ങൾ…

Read More

കോവിഡ് ചുമതലകൾക്ക് ചുക്കാൻ പിടിക്കാൻ 5 കാബിനറ്റ് മന്ത്രിമാരെ ചുമതലപ്പെടുത്തി സർക്കാർ

ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന  സാഹചര്യത്തിൽസംസ്ഥാനത്തെ മോശം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ച് മന്ത്രിമാരെ സർക്കാർ ചുമതലപ്പെടുത്തി. വൻകിട, ഇടത്തരം വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറിനെ ഓക്സിജൻ കേന്ദ്രങ്ങളുടെ ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളുമായും ഏകോപിപ്പിക്കാനും റെംഡെസിവിർ കുത്തിവയ്പ്പിനുംമാനവ വിഭവശേഷിക്കും ഒരു കുറവുമില്ലെന്ന് ഉറപ്പുവരുത്താനും ഉപമുഖ്യമന്ത്രി ഡോ. സി. അശ്വത് ‌നാരായണനോട് ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ആവശ്യകതയെക്കുറിച്ച് ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈയും റവന്യൂ മന്ത്രി ആർ അശോകയും പരിശോധിക്കും. വിവിധ വാർ റൂമുകളുടെയും കോൾസെന്ററുകളുടെയും ചുമതല വനം മന്ത്രി അരവിന്ദ്…

Read More

ഓക്സിജൻ സൗകര്യങ്ങളോടെ കോവിഡ് പേഷ്യന്റ് സ്റ്റബിലൈസേഷൻ സെന്ററുകൾ തുടങ്ങാൻ പൊതുജനങ്ങളുടെ സഹായം തേടി ബി ബി എം പി

ബെംഗളൂരു: ഓക്സിജൻ സൗകര്യങ്ങളോടെ കോവിഡ് പേഷ്യന്റ് സ്റ്റബിലൈസേഷൻ സെന്ററുകൾ ബെംഗളൂരുവിലുടനീളം സ്ഥാപിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പൊതുജനങ്ങളിൽ നിന്നും മനുഷ്യസ്‌നേഹികളിൽ നിന്നും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സഹായം അഭ്യർത്ഥിച്ചു. ബി ബി എം പി നിയന്ത്രിക്കുന്ന എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, എൻ‌ ഐ ‌വി വെന്റിലേറ്ററുകൾ എന്നിവ വാങ്ങുന്നതിനാണ് ബി ബി എം പി സഹായം തേടിയത്. ബി ‌ബി‌ എം ‌പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഇതിനായി നോഡൽ ഓഫീസറായി ബി‌ ബി‌ എം‌ പിയുടെ ജോയിന്റ് കമ്മീഷണർ സർഫറാസ്…

Read More

റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്ക് ബി.ബി.എം.പി.മാർഗ്ഗ നിർദ്ദേശങ്ങൾ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിലെ അപ്പാർട്ടുമെന്റുകളിൽ കോവിഡ് 19 വൈറസ് വ്യാപിക്കുന്നത് തടയാൻ നഗരത്തിലുടനീളമുള്ള റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്ക് ബിബിഎംപി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുറപ്പെടുവിച്ചിട്ടുണ്ട്. “എല്ലാ വീട്ടുജോലിക്കാരെയും സഹായികളെയും ഇടയ്ക്കിടെ പരിശോധനക്ക് വിധേയരാക്കണം. 15 ദിവസത്തിലൊരിക്കൽ ആർ‌ ടി‌ പി‌ സി‌ ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നൽകണം,”  എന്ന് ഉത്തരവിൽ പറയുന്നു. സന്ദർശകർ, ഡ്രൈവർമാർ തുടങ്ങിയ മറ്റുള്ളവരെ അപ്പാർട്ടുമെന്റുകളുടെ പ്രവേശനകവാടത്തിൽ വെച്ച് പരിശോധനക്ക് വിധേയരാക്കണം. അകത്തേക്കും പുറത്തേക്കും കടക്കുന്ന  പോയിന്റുകളിൽ ഹാൻഡ് വാഷോ സാനിറ്റൈസറോ നൽകുകയും വേണം. വീട്ടുജോലി ജീവനക്കാർക്ക്  ഇടയ്ക്കിടെ കൈകഴുകുന്നതിനായി സോപ്പ്, സാനിറ്റൈസർ,…

Read More

നഗരത്തിലെ താൽക്കാലിക കോവിഡ് 19 ഐസിയുവിൽ സിസിടിവികൾ; രോഗികൾക്ക് ബന്ധുക്കളെ കാണാൻ സൗകര്യം.

ബെംഗളൂരു: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസമായി എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് നഗരത്തിലെ കെ സി ജനറൽ ആശുപത്രി ഐസിയുവിൽ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ബന്ധുക്കൾക്ക് അവരുടെ പ്രിയപ്പെട്ടവരെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ സിസിടിവി സ്ക്രീനിലൂടെ കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. ഈ സ്‌ക്രീനിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഒരു ക്യാമറ രോഗികൾക്ക് ബന്ധുക്കളുടെ ദൃശ്യങ്ങൾ നൽകുന്നു. 45 കിടക്കകളുള്ള ഈ താൽക്കാലിക ഐസിയു സംസ്ഥാനത്തെ സർക്കാർ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട  സൗകര്യങ്ങളിൽ ഒന്നാണ്. “ഞങ്ങൾ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു, പ്രതിദിനം 60,000 രൂപയാണ്…

Read More

ക്ലബ് ഹൌസുകളെ എമർജൻസി മെഡിക്കൽ റൂമുകളാക്കി നഗരത്തിലെ അപ്പാർട്ട്മെൻറുകൾ.

ബെംഗളൂരു: നഗരത്തിലെ വലിയ  ഹൌസിംഗ് സൊസൈറ്റികളും അപ്പാർട്ടുമെന്റുകളും അവരുടെ ക്ലബ്  ഹൌസുകളെ എമർജൻസി മെഡിക്കൽ റൂമുകളാക്കി മാറ്റുന്നു(ഇഎംആർ). അപ്പാർട്മെൻറ് ക്ലബ് ഹൌസുകളിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇ എം ആർ സജ്ജീകരിച്ചിരിക്കുന്നത് കോവിഡ് 19 ന് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകൾക്ക് പരിചരണം നൽകുന്നതിനായി സഹായിക്കുന്നു എന്ന് ഒരു ഡോക്ടർ പറഞ്ഞു. സ്ഥല സൗകര്യത്തിന് അനുസരിച്ച് ആശ്രയിച്ച് എമർജൻസി മെഡിക്കൽ റൂമിൽ രണ്ടോ അതിലധികമോ കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നു. നേരിയ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിനായി വിദഗ്ദ്ധരുടെ വീഡിയോ കൺസൾട്ടേഷൻ നൽകുന്നതിനായി മണിപ്പാൽ നെറ്റ്‌വർക്കിന്റെ വിദൂര നിരീക്ഷണ സംവിധാനവുമായി ഇ എം ആറുകൾ ലിങ്ക് ചെയ്‌തിരിക്കുന്നു. ഒരു മാസം മുമ്പ് മണിപ്പാൽ ആശുപത്രിയുമായി സഹകരിച്ച് ആരംഭിച്ച റങ്ക…

Read More
Click Here to Follow Us