ബെംഗളൂരു: നഗരത്തിലെ ഏറ്റവും വലിയ സർക്കാർ മെഡിക്കൽ ആശുപത്രിയായ വിക്ടോറിയ ഹോസ്പിറ്റൽ കോവിഡ് 19 രോഗികൾക്ക് മാത്രമേ ഇനി ചികിത്സ നൽകൂ. ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ വെള്ളിയാഴ്ച നടത്തിയ സന്ദർശനത്തെത്തുടർന്ന് ആശുപത്രി മെഡിക്കൽസൂപ്രണ്ട് ഡോ. രമേശ് കൃഷ്ണയാണ് പ്രസ്തുത വിവരം അറിയിച്ചത്. ഈ തീരുമാനം ബിരുദാനന്തര ബിരുദമെഡിക്കൽ വിദ്യാർത്ഥികളെ അസ്വസ്ഥരാക്കി. ഇത് രണ്ടാം തവണയാണ് കോവിഡ് രോഗികൾക്കായി ആശുപത്രി നീക്കിവച്ചിരിക്കുന്നത്. കൊറോണ വൈറസ്അണുബാധയിൽ ഗണ്യമായ കുറവുണ്ടായതിനെത്തുടർന്ന് ജനുവരിയിൽ മാത്രമാണ് കോവിഡ് ഇതരരോഗികൾക്ക് ചികിത്സ പുനരാരംഭിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ…
Read MoreTag: Covid 19 Bangalore
കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഇനി മുതൽ ഹാൻഡ് സീൽ: ബി.ബി.എം.പി
ബെംഗളൂരു: കഴിഞ്ഞ ഏതാനും ആഴ്ചകളായി ബെംഗളൂരുവിലുടനീളം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാധീതമായ വർധനയുണ്ടായതിനെ തുടർന്ന് നഗരത്തിലെ കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഇന്ന് മുതൽ ഹാൻഡ് സീൽ നൽകുന്നതായിരിക്കും എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അറിയിച്ചു. സോണൽ കമ്മീഷണർമാരുമായി വെള്ളിയാഴ്ച നടത്തിയ വെർച്വൽ മീറ്റിങ്ങിൽ സംസാരിക്കവെ ബി ബി എം പിചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഹാൻഡ് സീൽ നൽകുന്നതിനുള്ള പ്രവർത്തനങ്ങൽ ആരംഭിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. “എല്ലാ കോവിഡ് പോസിറ്റീവ് രോഗികൾക്കും ഹാൻഡ് സീൽ നൽകണം. രോഗികൾക്ക് ഹാൻഡ് സീൽ നൽകി അടയാളപ്പെടുത്തുന്നതിന് ഓരോ സോണിനും പെട്ടന്ന് മാഞ്ഞു പോകാത്ത …
Read Moreനഗരത്തിലെ കോവിഡ് മരണങ്ങൾ; മൃത ശരീരങ്ങളുടെ എണ്ണത്തിലെ വർദ്ധനവ് ശ്മശാന പ്രവർത്തനങ്ങളെ ബാധിക്കുന്നു.
ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 മരണങ്ങൾ വർദ്ധിച്ചതോടെ ശ്മശാനത്തിൽ മൃതദേഹങ്ങളുമായി 3-4 മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. നാല് കോവിഡ് 19 ശ്മശാനങ്ങളിൽ ഓരോന്നിലും എത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ ദിനം പ്രതി വർദ്ധനവ് ഉണ്ടാകുന്നുണ്ട്. “ഞങ്ങൾക്ക് സാധാരണയായി ഒരു ദിവസം 5-6 മൃതദേഹങ്ങൾ ലഭിച്ചിരുന്നത്, പക്ഷെ ഇപ്പോൾ പ്രതിദിനം 22-25 മൃതദേഹങ്ങൾ ആണ് ഞങ്ങൾക്ക് ലഭിക്കുന്നത്, ഇതിൽ 15 കോവിഡ് രോഗികളുടെ മൃതദേഹങ്ങളും ഉൾപെടും. കഴിഞ്ഞ രണ്ട് ദിവസമായി രാത്രി 11.30 വരെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. പിറ്റേന്ന് രാവിലെ 6 മണിയോടെതിരികെ വരികയും ചെയ്യുന്നു.…
Read More8 കോവിഡ് കെയർ സെന്ററുകളിലായി 1505 കിടക്കകൾ ഒരുക്കാനൊരുങ്ങി ബി ബി എം പി.
ബെംഗളൂരു: പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നഗരത്തിൽ കോവിഡ് 19 കിടക്കകൾക്കായുള്ള ഡിമാൻഡ് ഏറിവരുന്നു. ഇതേ തുടർന്ന് 1505 കോവിഡ് കിടക്കകൾകൂടി വെള്ളിയാഴ്ച തയ്യാറാകുമെന്ന് ബി ബി എം പി അധികൃതർ സ്ഥിരീകരിച്ചു. “വെള്ളിയാഴ്ചയോടെ 1,505 കിടക്കകളുള്ള എട്ട് കോവിഡ് കെയർ സെന്ററുകൾ (സിസിസി) തുറക്കും. ഈ കോവിഡ് കെയർ സെന്ററുകളിൽ ആവശ്യത്തിന് ഡോക്ടർമാരും സ്റ്റാഫ് നഴ്‌സുമാരും സപ്പോർട്ട് സ്റ്റാഫും മാർഷലുകളും ഉണ്ടായിരിക്കുന്നതായിരിക്കും”, എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 10497 കോവിഡ് കേസുകളാണ് ഇന്ന് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരു നഗര ജില്ലയിൽമാത്രം 71827 ആക്റ്റീവ് കോവിഡ് രോഗികൾ…
Read Moreകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ പോലീസ് ഈടാക്കിയത് 83 ലക്ഷം രൂപ.
ബെംഗളൂരു: മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ ബെംഗളൂരു പോലീസ് 83 ലക്ഷം രൂപ ഈടാക്കിയതായി ബെംഗളൂരു പോലീസ് പ്രസ്‌താവനയിൽ അറിയിച്ചു. കോവിഡ് നിയമങ്ങൾ ലംഘിച്ച 33,614 പേരിൽ നിന്ന് ഏപ്രിൽ മാസത്തിലെ ആദ്യ 11 ദിവസങ്ങളിലായി ബെംഗളൂരു സിറ്റി പോലീസ് പിഴയായി ഈടാക്കിയ തുകയാണ് ഇത്. മാസ്ക് ധരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കും പിഴ ഈടാക്കിയതായി ബെംഗളൂരു പോലീസ് പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് 80,29,725 രൂപയും പൊതുസ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കാത്തതിന് 32,00,161 രൂപയുമാണ് പോലീസ് പിരിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.…
Read Moreബെംഗളൂരുവിലെ അകെ കോവിഡ് കിടക്കകളിൽ 75% ത്തിലധികവും നിറഞ്ഞു.
ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളും കോവിഡ് കെയർ സെന്ററുകളും (സിസിസി) അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച്ച വരെ ആയിരത്തിൽ താഴെ കിടക്കകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. സർക്കാർ ക്വാട്ടയിലെ മുക്കാൽ ഭാഗം കിടക്കകളും ഇതിനകം രോഗികൾക്ക് കൊടുത്ത് കഴിഞ്ഞു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും സി സി സികളിലെയും 3,474 സർക്കാർ ക്വാട്ട ബെഡുകളിൽ 872 എണ്ണം മാത്രമാണ് നിലവിൽ ഒഴിഞ്ഞു കിടക്കുന്നതെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം വരെ 51,236 ആക്റ്റീവ് കോവിഡ് 19 കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകളായ വിക്ടോറിയ ആശുപത്രി, ബോറിംഗ് ആശുപത്രി,…
Read Moreരണ്ട് ആശുപത്രികൾ പ്രവേശനം നിഷേധിച്ചു; കോവിഡ് 19 രോഗി മരിച്ചു.
ബെംഗളൂരു: കോവിഡ് 19 ബാധിച്ച 33 കാരൻ ശനിയാഴ്ച പുലർച്ചെ തുടർച്ചയായി ബെംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മരണത്തിന് കീഴടങ്ങി. ശിവാജി നഗർ സ്വദേശി ആണ് മരണപ്പെട്ടത്. സർക്കാരിൻറെ കോവിഡ് 19 അടിയന്തര സേവനങ്ങൾ വഴി ഒരു കിടക്ക ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും രണ്ട് ആശുപത്രികളും പ്രവേശനം നിഷേധിക്കുകയായിരുന്നു. കോവിഡ് ബെഡ് മാനേജ്മെൻറുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും ഗുരുതരമായ രോഗികൾക്കായി സ്വകാര്യ ആശുപത്രികളിൽ കോവിഡ് കിടക്കകൾ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടും സംസ്ഥാനത്ത് കിടക്ക ലഭിക്കാതെയുള്ള കോവിഡ് മരണത്തിന് വീണ്ടും വഴിവെച്ചു. 24 മണിക്കൂറിനുള്ളിൽ പ്രതികരണം തേടി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) രണ്ട് ആശുപത്രികൾക്കും…
Read Moreപൊതു ആരാധനകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം
ബെംഗളൂരു: വൈറസ് കേസുകൾ വർദ്ധിച്ചതോടെ ഏപ്രിൽ 7 മുതൽ 20 വരെ ബെംഗളൂരു നഗര, ഗ്രാമ ജില്ലകളിലെ പള്ളികളിലെയും ചാപ്പലുകളിലെയും പൊതു ആരാധന സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബാംഗ്ലൂർ അതിരൂപത ആർച്ച്ബിഷപ് റവ. പീറ്റർ മച്ചാഡോ ഉത്തരവിട്ടു. “ഏപ്രിൽ 6 ന് പുറപ്പെടുവിച്ച സർക്കാരിന്റെ പുതിയ കർശന നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, എല്ലാ പൊതു മതസേവനങ്ങളെയും പോലീസ് വകുപ്പ് തടഞ്ഞിരിക്കുന്നു, സർക്കാരുമായി സഹകരിക്കേണ്ടത് ആവശ്യമാണ് കാരണം അത് നമ്മുടെ സ്വന്തം നന്മയ്ക്കും സുരക്ഷക്കും വേണ്ടിയാണ് എന്ന് റവ. മച്ചാഡോ എല്ലാ പള്ളികൾക്കും സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഏപ്രിൽ 7 മുതൽ 20…
Read Moreസംസ്ഥാനത്ത് 48 ലക്ഷത്തിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ് ലഭിച്ചു.
ഇതുവരെ 48 ലക്ഷത്തിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ചൊവ്വാഴ്ച ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയ സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ രാജ്യത്ത് ആറാം സ്ഥാനത്താണ് കർണാടക. 48 ലക്ഷത്തിലധികം പേർക്ക് ഇതിനകം വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “ഇന്നലെ വരെ 48.05 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,95,554 പേർക്ക് വാക്സിൻ ലഭിച്ചു. വാക്സിനേഷൻ ലഭിച്ച 22.5 ലക്ഷത്തിലധികം ആളുകൾ 60 വയസ്സിനു മുകളിലുള്ളവരാണ്. 10.4 ലക്ഷം ആളുകൾ 45-59…
Read Moreനിയമസഭാ മണ്ഡല തലത്തിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബി ബി എം പി
ബെംഗളൂരു: നിയമസഭാ മണ്ഡല തലത്തിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബൃഹത് ബെംഗളൂരുമഹാ നഗര പാലിക പദ്ധതിയിടുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബി ബി എം പി പ്രസ്തുത തീരുമാനത്തിൽ എത്തിയിരിക്കുന്നത്. നഗരത്തിൽ കോവിഡ് ചികിത്സവേണ്ടവർക്കെല്ലാം ചികിത്സ ഉറപ്പാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെറിയ കോവിഡ് കെയർ സെന്ററുകൾനിയോജക മണ്ഡല തലത്തിൽ സജ്ജമാക്കാൻ പോകുന്നത് . നഗരത്തിൽ വൈറസ് ബാധിതരായവരിൽ 80% പേരും വീടുകളിൽ ഐസൊലേഷൻ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലുംപലരും ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് ബിബിഎംപി…
Read More