സംസ്ഥാനത്ത് 48 ലക്ഷത്തിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ് ലഭിച്ചു.

ഇതുവരെ 48 ലക്ഷത്തിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി ആരോഗ്യമെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ചൊവ്വാഴ്ച ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയ സംസ്ഥാനങ്ങളുടെ  ലിസ്റ്റിൽ രാജ്യത്ത് ആറാം സ്ഥാനത്താണ് കർണാടക. 48 ലക്ഷത്തിലധികം പേർക്ക് ഇതിനകം വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ഇന്നലെ വരെ 48.05 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,95,554 പേർക്ക് വാക്സിൻ ലഭിച്ചു. വാക്സിനേഷൻ ലഭിച്ച 22.5 ലക്ഷത്തിലധികം ആളുകൾ 60 വയസ്സിനു മുകളിലുള്ളവരാണ്. 10.4 ലക്ഷം ആളുകൾ 45-59 വയസ്സിനിടയിലുള്ളവരാണ്. കർണാടക വാക്സിനേഷൻ നടപ്പാക്കുന്നതിൽ രാജ്യത്ത് ആറാം സ്ഥാനത്താണ്. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ്  നിരയിൽ നേതൃത്വം നൽകുന്നത്. ഞങ്ങളുടെ അഭ്യർത്ഥനയോട് കേന്ദ്ര സർക്കാർക്രിയാത്മകമായി പ്രതികരിക്കുകയും 15 ലക്ഷം അധിക വാക്സിൻ ഇന്നലെ നൽകുകയും ചെയ്തു”, എന്നും മന്ത്രി പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts