ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തി; 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ബെംഗളൂരു: ടിക്കറ്റില്ലെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് 22,300 രൂപ പിഴ ചുമത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ബെംഗളൂരു സ്വദേശി അലോക് കുമാർ നൽകിയ പരാതിയിലാണ് വിധി. അലോക് തന്റെ മാതാപിതാക്കൾക്കായിട്ടാണ് രാജധാനി എക്സ്പ്രസിൽ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്തത്. 2022 മാർച്ച് 21നായിരുന്നു ഇവർ യാത്ര ചെയ്തത്. ടിടിഇ ഇവരുടെ കൺഫേം ടിക്കറ്റിന്റെ പി.എൻ.ആർ പരിശോധിച്ചെങ്കിലും സീറ്റില്ല എന്ന മറുപടി നൽകി. കൂടാതെ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്ന് കാണിച്ച് 22,300 രൂപ പിഴ…

Read More

പീഡനക്കേസിൽ ഗർഭ പരിശോധന നിർബന്ധമാണെന്ന് കോടതി 

ബെംഗളൂരു: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗർഭ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണമെന്ന് ഹൈക്കോടതി. കാലതാമസം ഇല്ലാതെ ഗർഭം അലസിപ്പിക്കുന്നതിനാണിത്. പോക്സോ കേസുകൾ രജിസ്റ്റർ ചെയ്താൽ ഉടൻ മറ്റ് മെഡിക്കൽ പരിശോധനയ്ക്ക് ഒപ്പം ഗർഭം ഉണ്ടോയെന്ന് കൂടെ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. അനേക്കലിൽ പീഡനത്തിനിരയായ 17 കാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള അനുമതി നൽകി കൊണ്ടാണ് കോടതി ഉത്തരവിനൊപ്പമാണ് കോടതി ഈ നിർദേശം കൂടെ അറിയിച്ചത്.

Read More

ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി; ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ

ബെംഗളൂരു: ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയതിന്ടെ പേരിൽ പ്രമുഖ ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിന് പിഴ. ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരില്‍ നടത്തിയ വ്യാപാരമേളയ്ക്കിടെ വാങ്ങിയ ഷാമ്പൂവിന് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കി എന്ന ബെംഗളൂരു സ്വദേശിനിയുടെ പരാതിയില്‍ ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്. നഷ്ടപരിഹാരമായി 20000 രൂപ നല്‍കാനും അധികമായി ഈടാക്കിയ 96 രൂപ റീഫണ്ട് ചെയ്യാനുമാണ് കമ്പനിയോട് കോടതി ആവശ്യപ്പെട്ടത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വാദങ്ങള്‍ തള്ളിയാണ് ഉപഭോക്തൃ കോടതി ബെംഗളൂരുസ്വദേശിനിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിന് പുറമേ സേവനരംഗത്തെ വീഴ്ചയ്ക്ക്…

Read More

ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ അശ്ലീല വീഡിയോ; വാദം നിർത്തി കോടതി 

ബെംഗളൂരു: ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതി വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താത്കാലികമായി നിര്‍ത്തി. രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ കോടതി നടപടികള്‍ നടപ്പാക്കിയ സംസ്ഥാനമാണ് കര്‍ണാടക. 2020ല്‍ കോവിഡ് കാലത്താണ് വീഡിയോ കോണ്‍ഫ്രന്‍സ് മുഖനേ കേസുകള്‍ കേള്‍ക്കാനാരംഭിച്ചത് തിങ്കളാഴ്ച വൈകിട്ട് സൂം ഓണ്‍ലൈന്‍ മുഖേനെയുള്ള കോടതി നടപടിക്കിടെയാണ്‌ അശ്ലീല ഉള്ളടക്കമുള്ള വീഡിയോകള്‍ സ്ട്രീം ചെയ്തത്. അജ്ഞാത ഹാക്കര്‍മാരാണ് ഇതിന് പിറകില്‍ ഉള്ളതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെയും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനെയുള്ള കോടതി നടപടികള്‍ തുടര്‍ന്നെങ്കിലും സിറ്റി പൊലീസില്‍…

Read More

ലഗേജുകൾ എത്താൻ വൈകി; ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ പിഴയിട്ട് കോടതി 

ബെംഗളൂരു: യാത്രക്കാരായ ദമ്പതികളുടെ പരാതിയിൽ ഇൻഡിഗോ എയർലൈൻസിന് 70,000 രൂപ കോടതി പിഴയിട്ടു. അവധിക്കാലം ആഘോഷിക്കാൻ പോർട്ട് ബ്ലെയറിലെത്തിയ ബെംഗളൂരു ദമ്പതികളാണ് ഇൻഡിഗോ എയർലൈൻസിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. പരിശോധിച്ച ലഗേജുകൾ കിട്ടാൻ വൈകിയ സാഹചര്യത്തിലാണ് ദമ്പതികൾ നിയമനടപടിക്കായി കോടതിയെ സമീപിച്ചത്. സിറ്റി ഉപഭോക്തൃ കോടതി അവർക്ക് അനുകൂലമായി വിധിക്കുകയും അതിനുള്ള സൗകര്യത്തിന് 70,000 രൂപ നഷ്ടപരിഹാരം ഇൻഡിഗോ എയർലൈൻസിനോട് ആവശ്യപ്പെടുകയും ചെയ്തു. 2021 നവംബർ 1 അവസാനത്തോടെയാണ് ബയപ്പനഹള്ളി നിവാസികളായ സുരഭി ശ്രീനിവാസും ഭർത്താവ് ബോല വേദവ്യാസ് ഷേണായിയും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ…

Read More

പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടത് കുട്ടികളുടെ ഉത്തരവാദിത്തം; ഹൈക്കോടതി

ബെംഗളൂരു: പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ട നിയമപരവും മതപരവും ധാർമികവുമായ ഉത്തരവാദിത്തം കുട്ടികൾക്കാണെന്ന് ഹൈക്കോടതി. പിതാവിൽ നിന്ന് സ്വത്ത് സമ്മാനമായി വാങ്ങി വീട്ടിൽ നിന്ന് പുറത്താക്കിയ മകളുടെയും മരുമകന്റെയും പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് പി ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. മാതാപിതാക്കൾ സ്വത്ത് സമ്മാനിക്കുമ്പോൾ ഈ ബാധ്യത ഇനിയും വർദ്ധിക്കും. കൂടാതെ പിതാവ് ഗിഫ്റ്റ് ഡീഡായി സ്വത്ത് സമ്പാദിച്ചത് അസാധുവാക്കിയ തുമകുരു സോൺ പാരന്റൽ വെൽഫെയർ ആൻഡ് സീനിയർ സിറ്റിസൺസ് മെയിന്റനൻസ് ആക്ട് ട്രൈബ്യൂണൽ…

Read More

എസ്ഐ നിയമന പരീക്ഷ റദ്ദാക്കിയ നടപടി കോടതി ശരിവച്ചു

ബെംഗളുരു: കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയ എസ്.ഐ. നിയമനപ്പരീക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചു. സ്വതന്ത്ര ഏജൻസിയെ നിയോഗിച്ച്‌ പുതിയ പരീക്ഷ നടത്താൻ ജസ്റ്റിസ് ദിനേഷ് കുമാര്‍, ജസ്റ്റിസ് ടി.ജി. ശിവശങ്കരഗൗഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് 2021 ഒക്ടോബറിലായിരുന്നു പരീക്ഷ. പോലീസിലെ 545 എസ്.ഐ.മാരുടെ ഒഴിവുകള്‍ നികത്താനായി പോലീസിലെ റിക്രൂട്ട്‌മെന്റ് വിഭാഗം നടത്തിയ പരീക്ഷയില്‍ വൻ ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നു. അന്വേഷണത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രതികളായി. ചില ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകളില്‍ പരീക്ഷാച്ചുമതലയുള്ള…

Read More

ഭാര്യ മറ്റൊരു മതം സ്വീകരിച്ചാൽ ഭർത്താവിന് വിവാഹമോചനം അവശ്യപ്പെടാം 

ബെംഗളുരു: ഭാര്യ മറ്റൊരു മതം സ്വീകരിച്ചാല്‍ ഭര്‍ത്താവിന് വിവാഹമോചനം ആവശ്യപ്പെടാമെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യ മതംമാറി ക്രിസ്തുമതം സ്വീകരിച്ചതോടെ ദമ്പതികളുടെ വിവാഹബന്ധം അസാധുവായെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. മതം മാറിയതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും അസാധുവാക്കപ്പെട്ടെന്ന് കോടതി നീരിക്ഷിച്ചു. വിവാഹ ശേഷം ക്രിസ്തുമതം സ്വീകരിച്ച ഭാര്യ, ഭര്‍ത്താവില്‍ നിന്ന് 4 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2005 ലെ ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം ഭാര്യക്ക് നാല് ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ സെഷന്‍സ്…

Read More

അശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് തെറ്റല്ല, ഷെയര്‍ ചെയ്താൽ കുറ്റം; അലഹാബാദ് ഹൈക്കോടതി

അലഹാബാദ്: ഫെയ്‌സ്ബുക്കിലോ എക്‌സിലോ അശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. എന്നാല്‍ ഇവ ഷെയര്‍ ചെയ്യുന്നത് വിവര സാങ്കേതിക നിയമത്തിലെ 67 വകുപ്പു പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു. പോസ്റ്റ് ഷെയര്‍ ചെയ്യുന്നതോ റിട്വീറ്റ് ചെയ്യുന്നതോ നിയമത്തില്‍ പറയുന്ന, പ്രചരിപ്പിക്കലില്‍ ഉള്‍പ്പെടും. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ കുറ്റകരമായ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പ്രചരിപ്പിക്കല്‍ എന്നതിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി. പ്രകോപനപരമായ പോസ്റ്റ് ലൈക്ക് ചെയ്തതിന് പോലീസ് കേസെടുത്തതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കുമാര്‍…

Read More

20 ലക്ഷം കെട്ടിവച്ചാൽ ജയപ്രദയ്ക്ക് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി 

ചെന്നൈ: നടിയും മുൻ എംപിയുമായ ജയപ്രദയുടെ തടവ് ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ. ചെന്നൈ എഗ്‍മോർ കോടതിയില്‍ നേരിട്ട് ഹാജരാകാനും മദ്രാസ് ഹൈക്കോടതി ജയപ്രദയോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം 20 ലക്ഷം രൂപ കെട്ടിവച്ചാൽ ജാമ്യം നല്‍കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ചെന്നൈ എഗ്‍മോർ കോടതിയാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്.

Read More
Click Here to Follow Us