മഠത്തിലെ അന്യായങ്ങൾ പുറത്ത് കൊണ്ടു വരാനുള്ള ശ്രമം നടത്തി, മലയാളി കന്യാസ്ത്രീ മാനസികാരോഗ്യ കേന്ദ്രത്തിലായി

ബെംഗളൂരു: മൈസൂരുവിലെ മഠത്തില്‍ നടക്കുന്ന അന്യായങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച മലയാളി കന്യാസ്ത്രീയെ അധികൃതര്‍ ചേർന്ന് മാനസികരോഗാശുപത്രിയിലാക്കി. ഡോട്ടേഴ്സ് ഓഫ് അവര്‍ ലേഡി ഓഫ് മെഴ്സി സഭ യുടെ മൈസൂരു ശ്രീരാംപുരയിലുള്ള മഠത്തിലെ സിസ്റ്റര്‍ എല്‍സിനയ്ക്കാണ് ഇത്തരത്തിൽ ഒരു പീഡനം നേരിടേണ്ടി വന്നത്. ഒടുവില്‍ ബന്ധുക്കളും പോലീസും ഇടപെട്ട് ഇവരെ ആശുപത്രിയില്‍ നിന്ന് പുറത്തിറക്കി. എന്നാല്‍ തിരികെയെത്തിയ കന്യാസ്ത്രീയെ മഠത്തില്‍ പ്രവേശിക്കുവാന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ല. കഴിഞ്ഞ മാസം കര്‍ണാടക വനിതാ ശിശുക്ഷേമ വകുപ്പിന് മഠത്തില്‍ നടക്കുന്ന അന്യായങ്ങളെക്കുറിച്ച്‌ സിസ്റ്റര്‍ എല്‍സിന കത്തെഴുതിയിരുന്നു. ഈ കത്ത്…

Read More

തടവ് പുള്ളികൾക്ക്  മതഗ്രന്ഥം നൽകി മതപരിവർത്തനത്തിന് ശ്രമം

ബെംഗളൂരു: ജയിലിലെ തടവ് പുള്ളികള്‍ക്ക് മതഗ്രന്ഥത്തിന്റെ   പകര്‍പ്പുകള്‍ വിതരണം ചെയ്ത് മതപരിവര്‍ത്തനം നടത്തുന്നതായി കര്‍ണാടകയിലെ ഗഡാഗ് ജില്ല ജയിലിൽ പരാതി. ക്രിസ്ത്യന്‍ മിഷനറിമാരെ ഗദഗ് ജില്ലാ ജയിലിനകത്തും സംസ്ഥാനത്തെ മറ്റ് ജയിലുകളിലും പ്രവേശിപ്പിക്കരുതെന്ന് ഹിന്ദു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരില്‍ ഒരാള്‍ തടവുകാരനെ കാണാന്‍ പോയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിതരണം ചെയ്ത ഗ്രന്ഥത്തിന്റെ ഫോട്ടോകളും കോപ്പികളും പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്. മാര്‍ച്ച്‌ 12ന് ഏഴംഗ സംഘം ഗദാഗ് ജില്ലാ ജയിലില്‍ സന്ദര്‍ശനം നടത്തിയതായി പരാതിയില്‍ പറയുന്നു. പ്രാര്‍ത്ഥന നടത്താനും തടവുകാരുടെ മാനസികാവസ്ഥ മാറ്റാനും സംഘം എത്തിയിരുന്നുവെന്നും  പുതിയ…

Read More

മതപരിവർത്തനം ആരോപിച്ചു ക്രിസ്ത്യൻ പ്രാർത്ഥനാ സമ്മേളനം ബജ്റംഗ്ദൾ തടസ്സപ്പെടുത്തി

ബെംഗളൂരു: സംസ്ഥാനത്തെ ഹാസൻ ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിലേക്ക് ‘മതപരിവർത്തനം’ ആരോപിച്ച് ബജ്റംഗ്ദൾ അംഗങ്ങൾ ഇരച്ചുകയറി. ബജ്റംഗ്ദൾ അംഗങ്ങൾ കഴുത്തിൽ കാവിഷാൾ ധരിച്ച് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ചിലർക്ക് നേരെ ആക്രോശിക്കുന്ന സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഒരാൾ ശ്രമിക്കുന്നതിനിടെ പ്രാർത്ഥനാ ഹാളിൽനിന്ന് ചില സ്ത്രീകൾ ബജ്‌റംഗ്ദൾ അംഗങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതും വീഡിയോകളിൽ കാണാം. ബജ്‌റംഗ്ദൾ, ശ്രീരാമസേന തുടങ്ങിയ വലതുപക്ഷ സംഘടനകളിൽപ്പെട്ട ഹിന്ദുത്വ പ്രവർത്തകർ സമീപകാലത്ത്പള്ളികളിലും ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളുകളിലും അതിക്രമിച്ച് കയറുന്നത് ഇതാദ്യമല്ല. ഉഡുപ്പി, കുടക്, ബെലഗാവി, ചിക്കബെല്ലാപൂർ, കനകപുര, അർസികെരെ തുടങ്ങി…

Read More

രാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കമായി

ബെം​ഗളുരു: ഹെന്നൂർ എസ്എംപിസി ഇന്റർ നാഷ്ണൽ കൺവൻഷൻ ഹാളിൽ രാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കം കുറിച്ചു. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ​ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു, ബൈബിൾ കമന്ററികൾ, പഠന ​ഗ്രന്ഥങ്ങൾ, വേദ ശാസ്ത്രം തുടങ്ങി അനവധി വിഭാ​ഗത്തിലുള്ള പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ് . ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെയാണ് രാജ്യാന്തര ക്രിസ്തീയ പുസ്തക മേളയിലേക്ക് പ്രവേശനം ലഭ്യമാകുക. കൂടാതെ പുസ്തകങ്ങൾക്ക് വിലക്കിഴിവും ലഭ്യമായിരിക്കും.

Read More
Click Here to Follow Us