മതപരിവർത്തന നിരോധന നിയമപ്രകാരം കർണാടകയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

ബെംഗളൂരു: മതപരിവർത്തന വിരുദ്ധ നിയമം എന്നറിയപ്പെടുന്ന കർണാടക മതസ്വാതന്ത്ര്യ സംരക്ഷണ നിയമത്തിന് കീഴിലാണ് സംസ്ഥാന പോലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്, ഈ വർഷം സെപ്റ്റംബർ 30 നാൻ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമത്തിലെ സെക്ഷൻ 5 പ്രകാരം ഒക്ടോബർ 13 ന് യശ്വന്ത്പൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും വടക്കൻ ബെംഗളൂരുവിലെ ബികെ നഗർ സ്വദേശിയായ സയ്യിദ് മുഈനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചിക്കൻ സ്റ്റാൾ നടത്തുന്ന മുയീൻ, 18 കാരിയായ ഖുശ്ബുവിനെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ഇസ്ലാം മതത്തിലേക്ക്…

Read More

ദളിത് കുടുംബത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പൂജാരി തടഞ്ഞെന്നാരോപണം

ബെംഗളൂരു: തുംകുരു ജില്ലയിലെ ഗുബ്ബി താലൂക്കിൽ നിട്ടൂർ ഗ്രാമത്തിലെ മുളുകട്ടമ്മ ക്ഷേത്രത്തിലെ പൂജാരി ഒരു ദളിത് വിഭാഗത്തിന് പൂജാ ചടങ്ങുകൾക്ക് അനുമതി നിഷേധിച്ചതായ് ആരോപണം. കഡബ ഗ്രാമത്തിൽ നിന്നുള്ള കുടുംബാംഗങ്ങളോട് ക്ഷേത്രത്തിന് പുറത്ത് നിൽക്കാൻ പുരോഹിതൻ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ ട്രസ്റ്റിൽ നിന്ന് നിർദ്ദേശം ലഭിച്ചാൽ മാത്രമേ താൻ ആചാരങ്ങൾ നടത്തുകയുള്ളൂവെന്ന് അദ്ദേഹം അവരെ പൊട്ടിത്തെറിക്കുകയും ചെയ്തതായ് ആരോപണമുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ഷേത്രം ഭാരവാഹികൾ അടിയന്തര യോഗം ചേർന്നു. എല്ലാ സമുദായങ്ങളിലെയും അംഗങ്ങൾ ക്ഷേത്രത്തിൽ പ്രവേശിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ…

Read More

മതപരിവർത്തന ആരോപണം; മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റിൽ

 ബെംഗളൂരു: മതപരിവർത്തന നിരോധന നിയമ ഓർഡിനൻസിന് ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ട് അനുമതി നൽകിയതിന് പിന്നാലെ കുടകിൽ മലയാളിയായ പാസ്റ്ററും ഭാര്യയും അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശിയായ പാസ്റ്റർ വി. കുര്യാച്ചൻ (62), ഭാര്യ സെലീനാമ്മ (57) എന്നിവരെയാണ് നിർബന്ധിത മതപരിവർത്തനം ആരോപിക്കപ്പെട്ട് കുട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് കുട്ട പൂച്ചക്കൽ മഞ്ചല്ലി ഗ്രാമത്തിലെ ആദിവാസി കോളനിയിലാണ് സംഭവം. ഗ്രാമത്തിലെ ആദിവാസി കുടുംബത്തെ കണ്ട പാസ്റ്ററും ഭാര്യയും ക്രിസ്ത്യൻ മതത്തിലേക്ക് മാറുന്ന കാര്യത്തെക്കുറിച്ച് സംസാരിച്ചുവെന്നാണ് ആരോപണം. പാസ്റ്ററും ഭാര്യയും എത്തിയത്…

Read More

ഹിന്ദു യുവതിയുടെ അന്ത്യകർമങ്ങൾക്കായി കൈകോർത്ത് മുസ്ലീങ്ങൾ

CASTE

ബെംഗളൂരു: കർണാടകയിൽ വർഗീയ സംഘർഷം നടക്കുമ്പോഴും മൈസൂരുവിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സാമുദായിക സൗഹാർദത്തിന്റെ സംഭവമാണ് ഇപ്പോൾ ശ്രദ്ധപിടിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞ സ്ത്രീയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനായി ഒരു ഹിന്ദു കുടുംബത്തെ സഹായിക്കാൻ നഗരത്തിലെ ഒരു കൂട്ടം മുസ്ലീം യുവാക്കൾ കൈകോർത്തു. ഗൗസിയ നഗറിലെ ജയക്ക(60) ആണ് മരണമടഞ്ഞത്. വിരലിലെണ്ണാവുന്ന ഹിന്ദു കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഹൈന്ദവ ആചാരപ്രകാരം ജയക്കയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് അയൽവാസികളായ ഏതാനും മുസ്ലീം യുവാക്കൾ സഹായഹസ്തം നീട്ടുകയായിരുന്നു. കുറച്ച് കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നതെന്നും ഗൗസിയ…

Read More

ദളിത് യുവതിയെ വിവാഹം ചെയ്തു; ഗ്രാമത്തിൽ യുവാവിനും കുടുംബത്തിനും ഭ്രഷ്ട്

dalit caste

ബെംഗളൂരു : ദളിത് യുവതിയെ പ്രണയിച്ച് വിവാഹംചെയ്ത യുവാവിനും കുടുംബത്തിനും ചിക്കമംഗളൂരുവിൽ സമുദായഭ്രഷ്ട് കല്പിക്കപ്പെട്ടു. ഇതിനുപുറമെ യുവാവുമായി ഇടപെടുന്നവർക്ക് 5000 രൂപ പിഴയും ഏർപ്പെടുത്തി. ലിംഗദഹള്ളിയിൽ ഉപ്പാർ സമുദായത്തിൽപ്പെട്ട സോമശേഖറിനും കുടുംബത്തിനുമാണ് സമുദായാംഗങ്ങൾ ഭ്രഷ്ട് കൽപ്പിച്ചത്. യുവാവിന്റെ കുടുംബത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്നും കൃഷിയിടങ്ങളിൽ ജോലിചെയ്യുന്നതിൽനിന്നും വിലക്കി. സമുദായാംഗങ്ങൾ സോമശേഖറിന്റെ കുടുംബത്തെ എല്ലാവിധത്തിലും ഒറ്റപ്പെടുത്തുകയായിരുന്നു. ഇഷ്ടപ്പെട്ട യുവതിയെ വിവാഹംകഴിച്ചെന്നും അതിലെന്താണ് മറ്റുള്ളവർക്ക് പ്രശ്നമെന്നുമുള്ള ചോദ്യം ഉന്നയിക്കുകയും തനിക് നീതിലഭിക്കണമെന്നാവശ്യപ്പെടുകയും ചെയ്തുകൊണ്ട് സോമശേഖർ ഹിന്ദുസംഘടനാ നേതാക്കൾക്കൊപ്പമെത്തി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ബി.ആർ. രൂപയ്ക്ക് നിവേദനം നൽകി.

Read More
Click Here to Follow Us