ബെംഗളൂരു: സ്ത്രീധനത്തിൻ്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും ഒരു എസ്‌യുവി ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തതിന് മൻസൂർ എന്ന കന്നഡ ചലച്ചിത്ര നിർമ്മാതാവ് മഞ്ജുനാഥ് എസ്.ക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും ക്രിമിനൽ ഭീഷണിക്കും മൻസൂറിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ ജനുവരി 25 ന് സുബ്രഹ്മണ്യപുര പോലീസ് കേസെടുത്തു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയുള്ള പ്രണയ വിവാഹമായിരുന്നു തങ്ങളുടേതെന്ന് ഭാര്യ അഖില സി.യുടെ പരാതിയിൽ പറയുന്നു. 30 ലക്ഷം രൂപ ചെലവിട്ട ഗംഭീരമായ ചടങ്ങായിരുന്നു വിവാഹം. പണം, സ്വർണം, ഉയർന്ന വിലയുള്ള ഫോൺ, പുതിയ ബൈക്ക്, ചില…
Read MoreTag: case
ഗോവയിലെക്കെന്ന് പറഞ്ഞ് ഹണിമൂണിന് കൊണ്ടുപോയത് അയോധ്യയിൽ; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
ഭോപ്പാല്‍: ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അയോധ്യയിലേക്ക് കൊണ്ടുപോയതിന്റെ പേരിൽ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി. അഞ്ചുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസത്തിന് ശേഷം ജനുവരി 19ന് ഭോപ്പാല്‍ കുടുംബകോടതിയില്‍ വിവാഹമോചന കേസ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭര്‍ത്താവ് ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും തരക്കേടില്ലാത്ത ശമ്പളമുള്ളതായും യുവതി പറയുന്നു. യുവതിക്കും ജോലിയുണ്ട്. കല്യാണത്തിന് ശേഷം ഹണിമൂണിനായി വിദേശത്തേയ്ക്ക് പോകാനായിരുന്നു ആഗ്രഹം. വിദേശത്തേയ്ക്ക് പോകുന്നതിന് പണത്തിന് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. എന്നാല്‍ മാതാപിതാക്കളെ നോക്കാനുള്ളത്…
Read Moreനടി ഷക്കീലയ്ക്ക് മർദ്ദനം; മകൾക്കും ബന്ധുക്കൾക്കുമെതിരെ പരാതി
നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഷക്കീലയുടെ വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പരാതി. തള്ളിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് വളര്‍ത്തുമകള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ നടി ആരോപിക്കുന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മര്‍ദ്ദനമേറ്റു. പരിക്കേറ്റ് അഭിഭാഷക ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വളര്‍ത്തുമകള്‍ ശീതളും ശീതളിന്റെ അമ്മയും സഹോദരിയും ചേര്‍ന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
Read Moreകൊറിയര്‍ തട്ടിപ്പ്; മാധ്യമപ്രവര്‍ത്തകയ്ക്ക് നഷ്ടമായത് 1.2 കോടി രൂപ
ബെംഗളൂരു: വ്യാജ ഫെഡ്എക്‌സ് കൊറിയര്‍ തട്ടിപ്പില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് 1.2 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. തട്ടിയെടുത്ത പണം ഉടന്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മാറ്റിയതായി പോലീസ് പറയുന്നു. ബിഹാര്‍, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. അതിനിടെ 37 ലക്ഷം രൂപ വീണ്ടെടുക്കാന്‍ സാധിച്ചതായി ബംഗളൂരു പോലീസ് അറിയിച്ചു. ബംഗളൂരുവിലാണ് സംഭവം. ഫെഡ്എക്‌സ് ജീവനക്കാരന്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വ്യത്യസ്ത വേഷം കെട്ടിയാണ് തട്ടിപ്പ് നടത്തിയത്. നിരോധിത ഉല്‍പ്പന്നങ്ങള്‍ കടത്തിയെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് പണം…
Read Moreസംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ്
ബെംഗളൂരു : സംസ്ഥാനത്ത് 163 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6366 സാമ്പിളുകളാണ് പരിശോധിച്ചത്. 2.54 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 994 പേരാണ് ചികിത്സയിലുള്ളത്. 60 പേർ ആശുപത്രിയിലാണ്. ബെംഗളൂരുവിൽ 50 പേർക്കും മൈസൂരുവിൽ 27 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
Read Moreകേരളത്തിൽ നിന്നും കാണാതായ 14 കാരൻ ബെംഗളൂരുവിൽ എത്തിയാതായി വിവരം
ബെംഗളൂരു: സൗത്ത് കൊടുവള്ളിയിൽ നിന്ന് ഡിസംബർ 30 മുതൽ കാണാതായ വിദ്യാർഥി ബെംഗളൂരുവിൽ എത്തിയതായി വിവരം. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചതായി കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര അറിയിച്ചു. സൗത്ത് കൊടുവള്ളി ഇടക്കണ്ടിവീട്ടിൽ അഷ്റഫിന്റെ മകൻ ആദിൽ ബിൻ അഷ്റഫിനെ(14) ആണ് കാണാതായത്. കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ ബിൻ അഷ്റഫ് മുപ്പതിന് വൈകീട്ട് കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ കയറി 31-ന് രാവിലെ ബെംഗളൂരു യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായാണ് വിവരം.
Read Moreരാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം
ബെംഗളൂരു: രാത്രിജോലിക്കു ശേഷം മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കഴിഞ്ഞ 5 ദിവസമായി കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വിമാനത്താവളത്തിലെ കാബ് കമ്പനിയിലെ ബുക്കിങ് ഏജന്റായ നേത്രയെ(27)യാണ് കാണാതായത്. ഡിസംബർ 29ന് രാവിലെ ജോലി പൂർത്തിയാക്കിയശേഷം മടങ്ങിയ ഇവരുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. തുമക്കൂരുവിലുള്ള കുടുംബം ബെംഗളൂരുവിലെത്തി അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരു മാസത്തിനിടെ വിമാനത്താവളത്തിൽ നിന്നു കാണാതാകുന്ന രണ്ടാമത്തെ ജീവനക്കാരിയാണു നേത്ര. ഡിസംബർ 3ന് ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരിയായ 22 വയസ്സുകാരിയെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. ഒരു…
Read Moreസമൂഹമാധ്യമത്തിലെ പോസ്റ്റ്; നടൻ ചേതൻ അഹിംസക്കെതിരെ പരാതി
ബെംഗളൂരു: നാദപ്രഭു കെംപഗൗഡയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്തുവെന്നാരോപിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ അഹിംസയ്‌ക്കെതിരെ ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിൽ പരാതി. അഭിഭാഷകനായ ആർഎൽഎൻ മൂർത്തി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നടന്റെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു.. കെംപെഗൗഡ – ഫ്യൂഡൽ ജാതി ലോബികളുടെ സ്വാധീനം കാരണം ഇപ്പോൾ കർണാടകയിലെ പ്രമുഖ ഐക്കണായി മാറിയ ഒരു ചെറിയ ചരിത്ര വ്യക്തി. ടിപ്പു സുൽത്താൻ – ചരിത്രപരമായി വളരെ പ്രാധാന്യമുള്ള വ്യക്തിയാണ്, അദ്ദേഹത്തിന്റെ ജനനം ഒരു മുസ്ലീം എന്നത് ഇന്നത്തെ അംഗീകാരത്തിന് തടസ്സമാണ്. നിർഭാഗ്യവശാൽ,…
Read Moreആർഎസ്എസിനെ ഭീകരവാദ സംഘടനയെന്ന് പരാമർശിച്ചു; യുവാവിനെതിരെ കേസ്
ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്നു പരമാർശിച്ചതിന് കൊപ്പാൾ ഗംഗാവതി സ്വദേശിയായ അമീർ അമ്മുവിനെതിരെ പോലീസ് കേസെടുത്തു. നവംബർ 24ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാഴ്ചാപരിമിതിയുള്ള ഹുസൈൻ സാബിനെ (63) ഹിന്ദുത്വവാദികൾ മർദിച്ചിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് പരാമർശം. ഹുസൈൻ സാബിനെ അക്രമിച്ച സംഭവത്തിൽ കൊപ്പാൾ എസ്പി ഇടപെട്ട് 3 പേർക്കെതിരെ കേസെടുത്തിരുന്നു.
Read Moreആത്മഹത്യ ചെയ്ത യുവതിയുടെ അവസാന ഫോൺ സംഭാഷണം മരണമൊഴിയായി രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ച് പോലീസ്
ബെംഗളൂരു: ഭാര്യയുടെ അവിഹിതം പിടികൂടാൻ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുകയും ഒടുവിൽ കൊലപാതകത്തിൽ എത്തുകയും കേസിന് ഒടുവിൽ പര്യവസാനം. കൊലപാതക കേസിലെ ദൃക്സാക്ഷിയായ യുവതി കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു, പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ അയാളെ പിടികൂടാൻ കഴിയാതെ വരികയും ചെയ്തു. പ്രതി ആരെന്ന് അറിഞ്ഞിട്ടും തെളുവുകളുടെ അഭാവത്തിൽ പ്രതിയെ പിടിക്കാൻ കഴിയാതെ കേസിനു മുന്നിൽ പതറി നിൽക്കുകയായിരുന്നു പോലീസ്. ഇതിനിടെയാണ് പോലീസിന് മുന്നിൽ ഒരു കച്ചിത്തുരുമ്പ് തെളിഞ്ഞത്– ദൃക്സാക്ഷി മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ ബന്ധുവിനോട് ഫോണിൽ…
Read More