ബസ് പണിമുടക്കിന് നേതൃത്വം നൽകിയ ജീവനക്കാരുടെ നേതാവിനെ പിരിച്ചുവിടാൻ ബി.എം.ടി.സി നീക്കം

ബെംഗളൂരു: ഡിസംബർ, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് അനിശ്ചിത കാല ബസ് സമരത്തിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിടാനുള്ള നടപടി ബി എം ടി സി ആരംഭിച്ചു. ആർ ചന്ദ്രശേഖർ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ലീഗിന്റെ മുൻനിര നേതാവായി ഉയർന്നുവരുകയും വളരെ വേഗത്തിൽ വിവിധ ഗ്രൂപ്പുകളുടെ പിന്തുണ നേടുകയും ചെയ്തു. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ എല്ലാ ജീവനക്കാർക്കും സർക്കാർ–ജീവനക്കാരുടെ പദവി ആവശ്യപ്പെട്ട് അവർ പിന്നീട് സമരങ്ങൾ ആരംഭിക്കുകയായിരുന്നു. കെ എസ് ആർ ടി സി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ സമർപ്പിച്ച വേതന പരിഷ്കരണവും മറ്റ് ആവശ്യങ്ങളും ലേബർ…

Read More

ബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് അടുത്ത മാസം നിരത്തിലിറങ്ങും

ബെംഗളൂരു: കോവിഡ് 19 പകർച്ചവ്യാധി മൂലമുണ്ടായ നിരവധി മാസങ്ങളുടെ കാലതാമസത്തിന് ശേഷം സെപ്റ്റംബറിൽ ബി എം ടി സി യുടെ ആദ്യ ഇലക്ട്രിക് ബസ് നഗരത്തിലെ നിരത്തിലിറങ്ങാൻ ഒരുങ്ങുന്നു. എൻ‌ടി‌പി‌സി–ജെ‌എം‌ബിയുടെ സംയുക്ത സംരംഭത്തിൽ ഒൻപത് മീറ്റർ നീളമുള്ള മിഡി ബസുകൾ ലീസ് മാതൃകയിൽ വിതരണം ചെയ്യുന്നതിനുള്ള കരാർ നേടിയിരുന്നു. എല്ലാ ക്ലിയറൻസുകളും ലഭിച്ചു കഴിഞ്ഞാൽ, നോൺ എസി ഇ–ബസ് അടുത്ത മാസം നഗരത്തിലെ റോഡുകളിൽഎത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ബിഎംടിസി) ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി  ജെവി അധികൃതരുമായി ഇത്  സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ട്. ബി‌ എം ‌ടി‌ സി…

Read More

യാത്രക്കാരന്റെ നേർക്ക് മർദ്ദനം; മൂന്ന് ബി.എം.ടി.സി. ജീവനക്കാർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: കഴിഞ്ഞ മാസം ദേവനഹള്ളി ബി.എം.ടി.സി ഡിപ്പോയിൽ വെച്ച് യാത്രക്കാരനെ മർദിച്ച ബസ് ജീവനക്കാരെ ബി.എം.ടി.സി. സസ്പെൻഡ് ചെയ്തു. ദേവനഹള്ളി ഡിപ്പോയിലെ രണ്ടു ഡ്രൈവർമാരെയും ഒരു കണ്ടക്ടറെയുമാണ് അന്വേഷണ വിധേയമായി ബി.എം.ടി.സി സസ്പെൻഡ് ചെയ്തത്. ജീവനക്കാർ യാത്രക്കാരനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചതോടെയാണ് മേൽപ്പറഞ്ഞ ജീവനക്കാരെ ബി.എം.ടി.സി. സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. ആ വിഡിയോയിൽ മർദനമേറ്റതായി കണ്ട യാത്രക്കാരനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബസ് റൂട്ടും അതുപോലെ ബസുമായി ബന്ധപ്പെട്ട മറ്റ് പല വിഷയങ്ങളും ഉന്നയിച്ചാണ് യാത്രക്കാരൻ ജീവനക്കാരുമായി തർക്കിച്ചത്.…

Read More

കോവിഡ് ബാധിച്ചു മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നഷ്ടപരിഹാരവും നൽകുന്നില്ല.

ബെംഗളൂരു: കോവിഡ് മരിച്ച ജീവനക്കാർക്കായി കെ‌എസ്‌ആർ‌ടി‌സിയോ ബി‌എം‌ടി‌സിയോ യാതൊരുവിധ ദുരിതാശ്വാസ പാക്കേജുകളും ഇതുവരെ നൽകിയിട്ടില്ലെന്ന് ജൂൺ 30 നു സമർപ്പിച്ച വിവരാവകാശ രേഖക്കുള്ള മറുപടിയായി ലഭിച്ചു. കർണാടകയിലെ ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ കോവിഡ് മരണത്തെക്കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല എന്ന് റോഡ് ഗതാഗത കോർപ്പറേഷൻ (ആർ‌ടി‌സി), വിവരാവകാശ മറുപടിയായി വെളിപ്പെടുത്തി. ആം ആദ്മി പാർട്ടി യൂത്ത് പ്രസിഡന്റ് മുകുന്ദ് ഗൗഡ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പകർച്ചവ്യാധിയുടെ രണ്ട് തരംഗങ്ങളിലും വൈറസ് ബാധിച്ചു മരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യപ്പെട്ടു. പ്രത്യേക വിവരാവകാശ അപേക്ഷ പരിശോധിക്കുമെന്നും കർണാടക ആർ‌ടി‌സി പബ്ലിക്…

Read More

ബിഎംടിസി ബസ് ഡ്രൈവർക്ക് ക്രൂര മർദ്ദനം

ബെംഗളൂരു: ബിഎംടിസി ദീപാഞ്ജലി നഗർ ബസ്സ് ഡിപ്പോയിലെ ഡ്രൈവർ ആയ ചന്നപ്പ (47) വേഗത കുറിച്ചായിരുന്നു ബസ്സ് ഓടിച്ചിരുന്നത് എന്നാരോപിച്ചു പിന്നാലെ വന്ന കാറിലെ ഡ്രൈവർ ബനശങ്കരി ജംഗ്ഷനിൽ വണ്ടി നിർത്തി ഇരുമ്പു വടി കൊണ്ട് ചിന്നപ്പയെ മർദിച്ചു. ട്രാഫിക് തിരക്കുള്ളതിനാൽ വിജയനഗര ഭാഗത്തേക്ക് പോകാൻ പതിയെ തിരിക്കാൻ തുടങ്ങിയ സമയത്തായിരുന്നു പിന്നിൽ നിന്ന് വന്ന കാറുകാരന്റെ ആക്രമണം. തുടർന്ന് മറ്റു യാത്രക്കാരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേർന്ന് ഇവരെ ഒത്തുതീർപ്പാക്കി വിട്ടെങ്കിലും വീണ്ടും കാറുകാരൻ ബസ്സിനെ പിന്തുടർന്നു വന്നു മർദ്ദനം തുടരുകയായിരുന്നു. ചന്നപ്പ…

Read More

സേവനങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുത്ത് ബി‌.എം‌.ടി‌.സി.

ബെംഗളൂരു. പൊതുജനങ്ങൾക്കായി സേവനങ്ങൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ ബി‌ എം‌ ടി‌ സി, രണ്ട് ആഴ്ചയിൽ അധികം അവധിയിലിരുന്ന ഡ്രൈവർമാരോടും കണ്ടക്ടർമാരോടും നെഗറ്റീവ് ആർ ടി പി‌ സി‌ ആർ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യത്തെ ഡോസ് വാക്സിൻ നേടാനും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനും ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാം തരംഗത്തെ മുന്നിൽ കണ്ട് ജീവനക്കാരെയും ആയിരക്കണക്കിന് യാത്രക്കാരെയും സുരക്ഷിതമായി നിലനിർത്തുകയെന്ന വെല്ലുവിളി നേരിടാൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തയ്യാറെടുപ്പുകൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. സർക്കാറിന്റെ അനുമതി ലഭിച്ചാൽ ജൂൺ 14 ന് ശേഷം ബി എം ടി സി  പ്രവർത്തനങ്ങൾ ആരംഭിക്കും എന്ന്  ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.…

Read More

വാരാന്ത്യ കർഫ്യൂ;എയർപോർട്ടിലേക്ക് ബി‌.എം‌.ടി‌.സി 48 ബസ് സർവീസുകൾ നടത്തും

ബെംഗളൂരു: നഗരത്തിൽ വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെ അടുത്ത രണ്ടാഴ്ചത്തേക്ക് പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു നഗരത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെ കർഫ്യൂ വലക്കാതിരിക്കുവാനായി ശനിയാഴ്ചയും ഞായറാഴ്ചയും വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന വായു വജ്രയുടെ (എ / സിവോൾവോ ബസുകൾ) 48 സർവീസുകൾ നടത്തുമെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി) അറിയിച്ചു. അനുവദനീയമായ വ്യവസായങ്ങളിലും സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ച്, വാരാന്ത്യ കർഫ്യൂവിൽ 500 സാധാരണ സർവീസുകളും ഉണ്ടായിരിക്കും എന്ന് ബി എം…

Read More

കല്ലേറിൽ പരിക്കേറ്റ ബസ് ഡ്രൈവർ മരിച്ചു;2,443 ബി.എം.ടി.സി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

ബെംഗളൂരു:റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ആർ‌ടി‌സി) തൊഴിലാളികൾ വിളിച്ച പണിമുടക്ക് പതിനൊന്നാംദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ അക്രമാസക്തമായി. വിജയപുരയിൽ കല്ലേറിൽ പരിക്കേറ്റ എൻ.ഡബ്ല്യു.കെ.ആർ.ടി.സി ഡ്രൈവർ മരിച്ചു. ജമഖണ്ഡി ഡിപ്പോയിലെ ഡ്രൈവർ ആവാട്ടി സ്വദേശി നബി റസൂൽ (58) ആണ് മരിച്ചത്. അതേ സമയം സമരത്തിൽ പങ്കെടുത്ത ബി‌ എം‌ ടി‌ സി 2,443 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ബി‌ എം ‌ടി‌ സി സസ്പെൻഡ് ചെയ്തവരിൽ 1,974 മുതിർന്ന ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. സമാനമായനടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്  മൂലം തകർന്ന ബസുകളുടെ എണ്ണം 70…

Read More

യാത്രക്കായി ബി.എം.ടി.സി ബസുകളെ ആശ്രയിക്കുന്നവരാണോ നിങ്ങൾ;പുതിയ നിർദേശങ്ങൾ അറിയാതെ പോകരുത്.

ബെം​ഗളുരു; ബിഎംടിസി യാത്രക്കാരുടെ സുരക്ഷക്കായി കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തും, യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും നിർദേശങ്ങൾ നൽകാനും ബസ് സ്റ്റാൻഡുകളിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് ബി.എം.ടി.സി രം​​ഗത്ത്. താരതമ്യേന ഏറ്റവുംകൂടുതൽ യാത്രക്കാെരത്തുന്ന രാവിലെ എട്ടിനും 11-നും ഇടയിലും വൈകീട്ട് 4.30-നും 7-30 ഇടയിലുമാണ് ഈ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുകയെന്ന് അധികൃതർ വ്യക്തമാക്കി. കൂട്ടമായി പലരും മാർ​ഗ നിർദേശങ്ങൾ തള്ളി ബസുകളിലും ബസ് സ്റ്റാൻഡുകളിലും സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെത്തുന്നതിൽ ബി.എം.ടി.സി. ജീവനക്കാർ നേരത്തേ പരാതികൾ ഉന്നയിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇതിനിടെ ദൂരവാണിനഗറിലെ ബി.എം.ടി.സി.…

Read More

മാസ്ക് ഉപയോഗിക്കാത്ത ബി.എം.ടി.സി.ജീവനക്കാർക്ക് 500 രൂപ പിഴ

ബെംഗളൂരു : ഡ്യൂട്ടി സമയത്ത്‌ മാസ്ക് ഉപയോഗിക്കാത്ത ജീവനക്കാർക്ക് പിഴ ചുമത്താനൊരുങ്ങിയിരിക്കുകയാണ് ബി എം ടി സി . 500 രൂപയാണ് പിഴ.  ബി എം ടി സി എല്ലാ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും മാസ്കും സാനിറ്റായ്സറുകളും കൈയുറകളും നൽകിയിട്ടുണ്ട് എങ്കിലും ജീവനക്കാരിൽ പലരും അവ ഉപയോഗിക്കുന്നില്ല എന്ന പരാതികൾ വന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം രണ്ട് ദിവസങ്ങൾക് മുന്പ് ഒരു ബി എം ടി സി കണ്ടക്ടർക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് യാത്രക്കാർക്കും മറ്റ് ജീവനക്കാർക്ക് ഇടയിലും ആശങ്ക പടർത്തിയ സാഹചര്യം കൂടെ…

Read More
Click Here to Follow Us