ബെംഗളൂരു: നഗരത്തിൽ വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെ അടുത്ത രണ്ടാഴ്ചത്തേക്ക് പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു നഗരത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരെ കർഫ്യൂ വലക്കാതിരിക്കുവാനായി ശനിയാഴ്ചയും ഞായറാഴ്ചയും വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന വായു വജ്രയുടെ (എ / സിവോൾവോ ബസുകൾ) 48 സർവീസുകൾ നടത്തുമെന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി) അറിയിച്ചു. അനുവദനീയമായ വ്യവസായങ്ങളിലും സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ച്, വാരാന്ത്യ കർഫ്യൂവിൽ 500 സാധാരണ സർവീസുകളും ഉണ്ടായിരിക്കും എന്ന് ബി എം…
Read MoreTag: BMTC
കല്ലേറിൽ പരിക്കേറ്റ ബസ് ഡ്രൈവർ മരിച്ചു;2,443 ബി.എം.ടി.സി ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
ബെംഗളൂരു:റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ആർടിസി) തൊഴിലാളികൾ വിളിച്ച പണിമുടക്ക് പതിനൊന്നാംദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ അക്രമാസക്തമായി. വിജയപുരയിൽ കല്ലേറിൽ പരിക്കേറ്റ എൻ.ഡബ്ല്യു.കെ.ആർ.ടി.സി ഡ്രൈവർ മരിച്ചു. ജമഖണ്ഡി ഡിപ്പോയിലെ ഡ്രൈവർ ആവാട്ടി സ്വദേശി നബി റസൂൽ (58) ആണ് മരിച്ചത്. അതേ സമയം സമരത്തിൽ പങ്കെടുത്ത ബി എം ടി സി 2,443 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ബി എം ടി സി സസ്പെൻഡ് ചെയ്തവരിൽ 1,974 മുതിർന്ന ജീവനക്കാരും ഉൾപ്പെടുന്നുണ്ട്. സമാനമായനടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബസുകൾക്ക് നേരെ കല്ലെറിഞ്ഞത് മൂലം തകർന്ന ബസുകളുടെ എണ്ണം 70…
Read Moreയാത്രക്കായി ബി.എം.ടി.സി ബസുകളെ ആശ്രയിക്കുന്നവരാണോ നിങ്ങൾ;പുതിയ നിർദേശങ്ങൾ അറിയാതെ പോകരുത്.
ബെംഗളുരു; ബിഎംടിസി യാത്രക്കാരുടെ സുരക്ഷക്കായി കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തും, യാത്രക്കാർ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും നിർദേശങ്ങൾ നൽകാനും ബസ് സ്റ്റാൻഡുകളിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് ബി.എം.ടി.സി രംഗത്ത്. താരതമ്യേന ഏറ്റവുംകൂടുതൽ യാത്രക്കാെരത്തുന്ന രാവിലെ എട്ടിനും 11-നും ഇടയിലും വൈകീട്ട് 4.30-നും 7-30 ഇടയിലുമാണ് ഈ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുകയെന്ന് അധികൃതർ വ്യക്തമാക്കി. കൂട്ടമായി പലരും മാർഗ നിർദേശങ്ങൾ തള്ളി ബസുകളിലും ബസ് സ്റ്റാൻഡുകളിലും സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെത്തുന്നതിൽ ബി.എം.ടി.സി. ജീവനക്കാർ നേരത്തേ പരാതികൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനിടെ ദൂരവാണിനഗറിലെ ബി.എം.ടി.സി.…
Read Moreമാസ്ക് ഉപയോഗിക്കാത്ത ബി.എം.ടി.സി.ജീവനക്കാർക്ക് 500 രൂപ പിഴ
ബെംഗളൂരു : ഡ്യൂട്ടി സമയത്ത് മാസ്ക് ഉപയോഗിക്കാത്ത ജീവനക്കാർക്ക് പിഴ ചുമത്താനൊരുങ്ങിയിരിക്കുകയാണ് ബി എം ടി സി . 500 രൂപയാണ് പിഴ. ബി എം ടി സി എല്ലാ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും മാസ്കും സാനിറ്റായ്സറുകളും കൈയുറകളും നൽകിയിട്ടുണ്ട് എങ്കിലും ജീവനക്കാരിൽ പലരും അവ ഉപയോഗിക്കുന്നില്ല എന്ന പരാതികൾ വന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം രണ്ട് ദിവസങ്ങൾക് മുന്പ് ഒരു ബി എം ടി സി കണ്ടക്ടർക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് യാത്രക്കാർക്കും മറ്റ് ജീവനക്കാർക്ക് ഇടയിലും ആശങ്ക പടർത്തിയ സാഹചര്യം കൂടെ…
Read Moreഅറ്റകുറ്റ പണികൾ നടത്താതെ ബിഎംടിസി ബസുകൾ നിരത്തിൽ
ബെംഗളുരു: കാലപ്പക്കഴക്കം ചെന്ന ബസുകൾ അറ്റകുറ്റപണികൾനടത്താൻ പോലും അധികൃതർ മിനക്കെടുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽ 2 യുവാക്കൾ മരിച്ച ബിഎംടിസി ബസ് 5 ലക്ഷം കിലോമീറററിലധികം ഓടിയ ബസണെന്ന് ഇവർ വ്യക്തമാക്കി. വരുമാനത്തിൽ കുറവ് വന്ന ബിഎംടിസി സ്പെയർ പാർട്സ് വാങ്ങുന്നതിന് പോലും കടുത്ത നിയന്ത്രണമാണ് ഉള്ളത് .
Read Moreബിഎംടിസിയുടെ പഴയ സ്റ്റുഡന്റ് പാസ് നവംബർ 15 വരെ ഉപയോഗിക്കാം
പഴയ സ്റ്റുഡന്റ് പാസിന്റെ കാലാവധി നവംബർ 15 വരെ ബിഎംടിസി നീട്ടി. പുതിയ സ്മാർട് കാർഡിന് അപേക്ഷിച്ച വിദ്യാർഥികളിൽ 50,000 പേർക്ക് ഇനിയും പാസ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. 3.1 ലക്ഷം സ്മാർട് കാർഡ് തയാറാക്കിയതിൽ 2.9 ലക്ഷം കാർഡുകൾ വിതരണം ചെയ്തെന്നാണ് ബിഎംടിസി അധികൃതരുടെ വിശദീകരണം വ്യക്താമാക്കുന്നത്. അപേക്ഷകൾ അപൂർണ്ണമായവരുടെതാണ് തടഞ്ഞ് വച്ചിരിക്കുന്നത്.
Read Moreപാർക്കിംങ് ഫീ കൂട്ടിയതെന്തിന്? ചോദ്യവുമായി കർണ്ണാടക ഹൈക്കോടതി
ബെംഗളുരു: പാർക്കിംങ് ഫീ കൂട്ടാനുള്ള നടപടിയിൽ ബിഎംടിസിയോട് വിശദീകരണം അവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതി. അഡ്വ,എൻപി അമൃതേഷ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമുള്ള ഫീസാണ് വർധിപ്പിച്ചത്.
Read Moreനല്ലനേരം നോക്കി ഡ്രൈവർ; ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ
ബെംഗളുരു: ബിഎംടിസി ഡ്രൈവർ കാരണം ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ. ബിഎംടിസി 33 ആം ഡിപ്പോയിലെ ഡ്രൈവറാണ് വിചിത്ര വാദവുമായി രംഗത്തത്തിയത്. രാവിലെ 06.15നുള്ള ബസ് ഏറെ നേരം വൈകി 07.35 നാണ് ഡ്രൈവർ യോഗേഷ് എടുത്തത്. സംഭവം അറിഞ്ഞ അധികൃതർ 30 ദിവസത്തിനകം വിശദീകരണം എഴുതി നൽകാൻ പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വാദവുമായി യോഗേഷ് രംഗത്തെത്തിയത്. രാവിലെ 06.15 നു ബസ് എടുത്താൽ അപകടമുണ്ടാകുമെന്നും 15 പേരോളം മരണപ്പെടാനും സാധ്യതയുണ്ടെന്നും ജ്യോതിഷി ഉപദേശിച്ചതിനാലാണ് താൻബസ് ഒാടിക്കാൻ വൈകിയതെന്ന് യോഗേഷ് അഭിപ്രായപ്പെട്ടു. താൻ മാത്രമല്ല മുഖ്യമന്ത്രി…
Read Moreനിങ്ങൾ ബിഎംടിസി യിൽ യാത്ര ചെയ്യുന്ന ആൾ ആണോ?ബസുകൾക്ക് മാത്രമായി പ്രത്യേക പാത പരിഗണനയിൽ;ഈ പദ്ധതിയെ ട്വിറ്ററിലൂടെ നിങ്ങൾക്കും പിൻതുണക്കാം.
ബെംഗളൂരു : ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബസുകൾക്ക് പ്രത്യേക പാത എന്ന ആശയത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം തേടാൻ ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി). അഞ്ചു വർഷം മുൻപ് റോഡുകളിൽ ബസുകൾക്കായി പ്രത്യേക പാതയൊരുക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞില്ല ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ അഭിപ്രായം ആരായാൻ ബിഎംടിസി തീരുമാനിച്ചത്. നാലുവരിയുള്ള പാതകളിലാണ് ആദ്യഘട്ടത്തിൽ പ്രത്യേക പാത നടപ്പിലാക്കുക, ഔട്ടർ റിംഗ് റോഡിനാണ് ആദ്യ പരിഗണന.ഡയറക്ടറേറ്റ് ഓഫ് അർബൻ ലാന്റ് ട്രാൻസ്പോർട്ട്, ബെംഗളൂരു ട്രാഫിക് പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.…
Read More