ക്രോക്‌സിൽ ഒളിച്ചിരിക്കുന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു

ബെംഗളൂരു: ക്രോക്സ് ചെരിപ്പിനുള്ളിൽ കയറിയ പാമ്പ് കടിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു . ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബന്നാർഘട്ടയിലെ രംഗനാഥ് ലേഔട്ടിലാണ് സംഭവം നടന്നത്.

മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. മുൻപുണ്ടായ ഒരു അപകടത്തിൽ പ്രകാശിന് കാലിൽ സ്പർശന ശേഷി നഷ്ടപ്പെട്ടിരുന്നു അതുകൊണ്ടുതന്നെ പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

ആഗസ്റ്റ് 30 ന് രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഒരുങ്ങുകയായിരുന്നു മഞ്ജു പ്രകാശ്. വീടിന്റെ മുറ്റത്ത് പതിവുപോലെ ഉപയോഗിക്കുന്ന ക്രോക്സ് സ്ലിപ്പറുകൾ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്നു.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ചെരുപ്പിന് ഉള്ളിൽ മണ്ഡല്‍ പാമ്പ് ഒളിച്ചിരുന്നു. മഞ്ജു പ്രകാശ് അത് ശ്രദ്ധിക്കാതെ ചെരിപ്പ് ധരിച്ച് പുറത്തേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വീട്ടിലേക്ക് മടങ്ങി ഉറങ്ങി. ചെരിപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ ഫലമായി വിഷം ശരീരത്തിൽ പ്രവേശിച്ച് ഉറങ്ങുന്നതിനിടെ മരിച്ചു.

ഒരു അയൽക്കാരൻ സ്ലിപ്പർ ശ്രദ്ധിച്ചപ്പോൾ അതിനുള്ളിൽ ചത്ത പാമ്പിനെ കണ്ട് ഞെട്ടി, ഉടൻ തന്നെ മഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചു. കുടുംബം അദ്ദേഹത്തെ കാണാൻ എത്തിയപ്പോഴേക്കും മഞ്ജു മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts