പഞ്ചസാര ഫാക്ടറി ബോയ്‌ലർ പൊട്ടിത്തെറിച്ച് അപകടം: നാലുതൊഴിലാളികൾക്ക് പരിക്ക്

BOMB BLAST

ബെംഗളൂരു : വിജയപുര പഞ്ചസാര ഫാക്ടറിയിലെ ബോയ്‌ലർ പൊട്ടിത്തെറിച്ച് നാലു തൊഴിലാളികൾക്ക് പരിക്കേറ്റു. ബാബലേശ്വറിലെ നന്ദി കോ-ഓപ്പറേറ്റിവ് ഷുഗർ ഫാക്ടറിയിൽ ശനിയാഴ്ച രാത്രി 220 ടൺ ഭാരമുള്ള ബോയ്‌ലറിൽ ജീവനക്കാർ പരീക്ഷണം നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്. ഡൽഹി ആസ്ഥാനമായുള്ള കമ്പനിയായ ഇന്ത്യൻ ഷുഗർ ആൻഡ് ജനറൽ എൻജിനിയറിങ് കോ-ഓപ്പറേഷന്റെ അടുത്തിടെ സ്ഥാപിച്ച ബോയ്‌ലറാണ് പൊട്ടിത്തെറിച്ചത്. ഗുരുതര പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ശനിയാഴ്ച രാത്രിയായിരുന്നു സ്ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. 

Read More

മംഗളൂരു സ്ഫോടനക്കേസ് പ്രതിയെ ബെംഗളൂരുവിലേക്ക് മാറ്റി

ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷരീഖിനെ ബംഗളൂരുവിലേക്ക് മാറ്റി. നവംബര്‍ 19 ന് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഷാരിഖിനെ മംഗളൂരുവിലെ ഫാ. മുള്ളര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചുവരികയായിരുന്നു് സുഖം പ്രാപിച്ചുവരുന്ന. ഷാരിഖിനെ ആശുപത്രി ഡോക്ടര്‍മാരുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരമാണ്് ബെംഗളൂരുവിലേക്ക് മാറ്റിയതെന്നാണ് പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ അറിയിച്ചത്. മംഗളൂരു സ്ഫോടനത്തിന്റെ അന്വേഷണം കേന്ദ്രം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുകയാണ്

Read More

മെഴുകുതിരി ഫാക്ടറിക്ക് തീപിടിച്ച് സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: സ്പാർക്ക്ൾ മെഴുകുതിരി നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ മൂന്ന് തൊഴിലാളികൾ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ മരിച്ചു. തീപിടുത്തത്തിൽ തൊഴിലാളികൾക്ക് 75 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഹുബ്ബള്ളിക്കടുത്തുള്ള തരിഹാൽ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്പാർക്ക്ൾ മെഴുകുതിരി ഉൽപ്പാദന യൂണിറ്റിനാണ് ശനിയാഴ്ച വൈകുന്നേരം തീപിടിച്ചത്. തീപിടിത്തത്തിൽ എട്ട് തൊഴിലാളികളെയാണ് പൊള്ളലേറ്റ് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ വികായലക്ഷ്മി എച്ചാനഗർ (34) ശനിയാഴ്ച രാത്രിയും 80 ശതമാനത്തിലധികം പൊള്ളലേറ്റ ഗൗരമ്മ ഹിരേമത്ത് (45), 75 ശതമാനത്തിലധികം പൊള്ളലേറ്റ മലേഷ് ഹദ്ദന്നവർ (27) ഞായറാഴ്ച രാവിലെയും ആണ്…

Read More

പടക്ക യൂണിറ്റിൽ പൊട്ടിത്തെറി; ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 5 ആയി.

ചെന്നൈ:  പൊള്ളലേറ്റ് ഒരാൾ കൂടി മരിച്ചതോടെ തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം അഞ്ചായി. മഞ്ഞളോടൈപ്പട്ടി വില്ലേജിലെ യൂണിറ്റ് തൊഴിലാളിയായ മുനിയസാമിയാണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് പരിക്കേറ്റവരിൽ ഒരാൾ കൂടി ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. യൂണിറ്റ് ഉടമ കറുപ്പസാമി, സെന്തിൽ, കാശി, അയ്യമ്മാൾ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മധുര രാജാജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സരസ്വതിയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.…

Read More

ബോയിലർ പൊട്ടിത്തെറിച്ച് അപകടം; തൊഴിലാളികൾക്ക് പരിക്കേറ്റു

മണ്ഡ്യ; മദ്ദൂരിലെ പഞ്ചസാര ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. എൻഎസ്എൽഫാക്ടറിയിലാണ് അപകടം നടന്നത്. രാസവസ്തു സൂക്ഷിച്ചിരുന്ന മിശ്രിതം അടങ്ങിയ ബോയിലർ പൊട്ടി്തെറിക്കുകയായിരുന്നു. ബോയിലർ തകർന്നതോടെ സമീപത്തുണ്ടായിരുന്ന വയലിലെ കൃഷിയും നശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ ഫാക്ടറിയിലേക്ക് മാർച്ച് നടത്തി.

Read More

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് തടിയന്‍റവിട നസീറിന്‍റെ കൂട്ടാളി സലീം

ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിലായി. പ്രതി സലീമാണ് പിടിയിലായത്. കണ്ണൂരിലെ പിണറായിയില്‍ നിന്നാണ് ബുധനാഴ്ച രാത്രിയോടെ ഇയാള്‍ പിടിയിലായത്. കേസിലെ പ്രധാന പ്രതിതടിയന്‍റവിട നസീറിന്‍റെ കൂട്ടാളിയാണ് പിടിയിലായ സലീം. ഏകദേശം പത്ത് വർഷത്തോളമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ എന്നിവരുൾപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസ് 2008 ജൂലായ് 25ന് ആയിരുന്നു നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും…

Read More

മേഘാലയയില്‍ സ്ഫോടനത്തിൽ NCP സ്ഥാനാര്‍ഥിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: മേഘാലയയിലെ ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയില്‍ കുഴിബോംബ് പൊട്ടി എൻസിപി സ്ഥാനാർഥിയായ ജൊനാഥൻ സാങ്മയുള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യം വേണമെന്നു വിഘടനവാദികൾ ആവശ്യപ്പെടുന്ന മേഖലയായ ഈസ്റ്റ് ഗാരോ ഹിൽസ് സംസ്ഥാന തലസ്ഥാനമായ ഷില്ലോങ്ങിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വില്യംനഗറിൽനിന്നുള്ള എൻസിപി സ്ഥാനാർഥിയും അദ്ദേഹത്തിന്‍റെ ഡ്രൈവറും അകമ്പടി പോയ രണ്ട് പോലീസുകാരുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സാങ്മയുടെ വാഹനത്തിനു കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ഒരേ വാഹനത്തിൽ യാത്ര ചെയ്ത നാല് പേരാണ് മരിച്ചത്. തീവ്രയേറിയ സ്ഫോടനമായതിനാൽ സംഭവസ്ഥലത്തുതന്നെ എല്ലാവരും കൊല്ലപ്പെട്ടു. സാങ്മയ്ക്കെതിരെ നേരത്തെ വധഭീഷണിയുണ്ടായിരുന്നതിനാല്‍…

Read More
Click Here to Follow Us