മെഴുകുതിരി ഫാക്ടറിക്ക് തീപിടിച്ച് സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: സ്പാർക്ക്ൾ മെഴുകുതിരി നിർമ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ മൂന്ന് തൊഴിലാളികൾ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ മരിച്ചു. തീപിടുത്തത്തിൽ തൊഴിലാളികൾക്ക് 75 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഹുബ്ബള്ളിക്കടുത്തുള്ള തരിഹാൽ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്പാർക്ക്ൾ മെഴുകുതിരി ഉൽപ്പാദന യൂണിറ്റിനാണ് ശനിയാഴ്ച വൈകുന്നേരം തീപിടിച്ചത്. തീപിടിത്തത്തിൽ എട്ട് തൊഴിലാളികളെയാണ് പൊള്ളലേറ്റ് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

90 ശതമാനത്തിലധികം പൊള്ളലേറ്റ വികായലക്ഷ്മി എച്ചാനഗർ (34) ശനിയാഴ്ച രാത്രിയും 80 ശതമാനത്തിലധികം പൊള്ളലേറ്റ ഗൗരമ്മ ഹിരേമത്ത് (45), 75 ശതമാനത്തിലധികം പൊള്ളലേറ്റ മലേഷ് ഹദ്ദന്നവർ (27) ഞായറാഴ്ച രാവിലെയും ആണ് കിംസ് ആശുപത്രിയിൽ മരിച്ചത്.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

പരിക്കേറ്റ മല്ലിക് രെഹാൻ കോപ്പാട് (18), നിർമ്മല ഹുച്ചന്നവർ (29), ചെന്നവ്വ അരിമൾ (42), പ്രേമ അരിമൾ (20), നന്നിമ പടദാർ (35) എന്നിവർ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും 50 ശതമാനത്തിൽ താഴെ മാത്രമാണ് പൊള്ളലേറ്റിട്ടുള്ളതെന്നും ഡോക്ടർ പറഞ്ഞു.

ധാർവാഡ് ജില്ലാ ചുമതലയുള്ള മന്ത്രി ഹാലപ്പ അച്ചാർ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചു, കൂടാതെ ഞായറാഴ്ച കിംസ് ആശുപത്രിയിൽ എത്തി രോഗികളെയും സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്നും അന്വേഷണത്തിന് ശേഷമേ അപകടത്തിന് പിന്നിലെ കാരണം അറിയാൻ കഴിയൂവെന്നും നിയമവിരുദ്ധമാണെങ്കിൽ കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts