ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കര്‍ണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമാവുന്നു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്ന് ആരോപിച്ച് മൈസൂരു-കുടക് എംപി പ്രതാപ് സിംഹ രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മറനീക്കി പുറത്ത് വന്നത്. സര്‍ക്കാരിന്റെ നയങ്ങളെയും വാഗ്ദാനങ്ങളെയും ചോദ്യം ചെയ്യാതിരിക്കാൻ ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്നാണ് പ്രതാപ് സിംഹ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഏതാനും മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ നീക്കത്തില്‍ പങ്കുണ്ട്. സര്‍ക്കാറിന്റെ വാഗ്ദാനങ്ങളുടേയും പദ്ധതികളുടെയും കാര്യത്തില്‍ മുഖ്യമന്ത്രി…
Read MoreTag: Bjp mp
യുവതിയെ പൊതുജന മധ്യത്തിൽ അപമാനിച്ച് വിട്ട എംപിക്കെതിരെ പ്രതിഷേധം
ബെംഗളൂരു: നെറ്റിയില്‍ സിന്ദൂരമണിയാത്തതിന് വനിതാ ദിനത്തില്‍ യുവതിക്ക് നേരെ തട്ടിക്കയറി ബിജെപി എംപി. കോലാറില്‍ നിന്നുള്ള ബിജെപി എംപി എസ് മുനിസ്വാമിയാണ് ഇന്നലെ വനിതാ ദിന പരിപാടിക്കിടെ യുവതിയെ അപകീര്‍ത്തിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. വനിതാ ദിനത്തില്‍ സ്ത്രീകള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ പരിശോധിക്കുകയായിരുന്നു എംപി. ഇതിനിടെ ഒരു സ്റ്റാളില്‍ സുജാത എന്ന സ്ത്രീയെ കുങ്കുമമണിയാതെ കണ്ടു. ഇതോടെ പേരെന്താണെന്നും എന്തുകൊണ്ടാണ് നെറ്റിയില്‍ കുങ്കുമം ഇല്ലാത്തതെന്നും എംപി ചോദിച്ചു. എന്തിനാണ് നിങ്ങളുടെ സ്റ്റാളിന് വൈഷ്ണവി എന്ന് പേരിട്ടിരിക്കുന്നത്.…
Read Moreഹനുമാന്റെ ജന്മസ്ഥലം കർണാടക ; തേജസ്വി സൂര്യ
ബെംഗളൂരു: ഭഗവാന് ഹനുമാന്റെ ജന്മസ്ഥലം കര്‍ണാടകയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. അഞ്ജനാദ്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ജനാദ്രി മലനിരകളാണ് ഹനുമാന്റെ ജന്മസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാന്റെ ജന്മസ്ഥാനം തിരുമലയിലാണെന്ന ആന്ധ്രാപ്രദേശിന്റെ വാദത്തിനോട് പ്രതികരിക്കുകയായിരുന്നു തേജസ്വി സൂര്യ. ഹനുമാന്റെ ജന്മസ്ഥാനത്തെക്കുറിച്ച് നിരവധി വാദങ്ങള്‍ നിലവിൽ ഉയരുന്നുണ്ട്. എന്നാല്‍, ഹനുമാന് ജനിച്ച കിഷ്കിന്ത ഇവിടെയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയുടെ മേഖലകളിലാണ് രാമായണം രചിച്ച വാത്മീകിയുടെ ജന്മദേശം. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും തേജസ്വി സൂര്യ കൂട്ടിച്ചേര്‍ത്തു. ബിജെപി സംഘടിപ്പിക്കുന്ന ഭാരത്…
Read More