ബിഗ് ബോസ് സീസൺ 6; വോട്ടിങ് സ്റ്റാറ്റസ് കണക്കുകൾ ഇങ്ങനെ, അറിയാം വോട്ട് കൂടുതൽ ആർക്ക് 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഇന്ന് അതിന്റെ പരിസമാപ്തിയിലെത്തുകയാണ്. ഇന്ന് രാത്രി 7 മണി മുതല്‍ ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലും ഫിനാലെയുടെ തത്സമയസംപ്രേക്ഷണം കാണാം. ജിൻ്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ, ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തില്‍ മത്സരിക്കുന്ന മത്സരാർത്ഥികള്‍. ഇവരില്‍ നിന്നും ആരാവും ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ജിന്റോ, അർജുൻ, ജാസ്മിൻ എന്നിവരാണ് നിലവില്‍ വോട്ടിംഗില്‍ വമ്പൻ കുതിപ്പു നടത്തുന്നത്. ആരാവും വിജയി എന്നു പ്രഖ്യാപിക്കാനാവാത്ത രീതിയില്‍ കടുത്തമത്സരമാണ് അന്തിമഘട്ടത്തില്‍ നടക്കുന്നത്.…

Read More

ബിഗ് ബോസ് സീസണ്‍ 6; വിജയ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഗ്രാന്റ് ഫിനാലെ ഇന്ന്. ആര് വിജയ കിരീടം ചൂടും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഇന്ന് വൈകീട്ട് മുതല്‍ ഏഷ്യാനെറ്റില്‍ കാണാം. ബിഗ് ബോസില്‍ 100 ദിവസം കഴിച്ചുകൂട്ടിയ ടോപ്പ് 5 മത്സരാര്‍ത്ഥികളില്‍ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസണ്‍ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നില്‍ എത്തും. മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഒടുവില്‍ വിജയിയെ പ്രഖ്യാപിക്കും. ജാസ്മിന്‍, ജിന്‍റോ, ഋഷി,…

Read More

ബിഗ് ബോസ് താരം ജാസ്മിന് ഒരു ജീവിതം കൊടുത്താലോയെന്ന് തൊപ്പി 

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിവാദമായതും ചർച്ചയായതുമായ ഒരു പേരാണ് ജാസ്മിൻ ജാഫറിന്റേത്. ഇപ്പോള്‍ ഹൗസില്‍ മത്സരിക്കുന്നവരില്‍‌ ഏറ്റവും കൂടുതല്‍ ഹേറ്റേഴ്സുള്ളത് ജാസ്മിനാണ്. ഗബ്രി-ജാസ്മിൻ കൂട്ടുകെട്ട് വലിയ രീതിയില്‍ ചർച്ചയായിരുന്നു. ഗോസിപ്പ് കോളങ്ങളിലും ജാസ്മിൻ സജീവമായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡില്‍ നടന്ന എവിക്ഷനിലൂടെ ഗബ്രി മത്സരത്തില്‍ നിന്നും പുറത്തായി. ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ചുവെന്നതാണ് ജാസ്മിന് എതിരെ ഹേറ്റേഴ്സുണ്ടാകാൻ പ്രധാന കാരണമായത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ആറിലെ മത്സരാർത്ഥികളായ ജാസ്മിൻ ജാഫറിനേയും ഗബ്രിയേയും കുറിച്ച്‌ തൊപ്പി…

Read More

ബിഗ് ബോസ് താരം ആശുപത്രിയിൽ 

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥിയായ സായി ആശുപത്രിയിലേക്ക്. നേരത്തെ തന്നെ സായ് നടുവേദനയാണ് എന്ന പ്രശ്‌നം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണവിശ്രമം അനുവദിച്ചു. എന്നാല്‍, പിന്നീടും കണ്‍ഫഷന്‍ റൂമില്‍ വന്ന സായി വേദന നല്ല രീതിയിലുണ്ടെന്നും ടാസ്‌കില്‍ ഉള്‍പ്പെടെ പങ്കെടുക്കാനാകില്ലെന്നും അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് വിവരങ്ങള്‍ പിന്നെ അറിയിക്കാമെന്ന് പറഞ്ഞ് സായിയെ ബിഗ് ബോസ് വീണ്ടും വീട്ടിലേക്ക് വിട്ടു. തുടര്‍ന്ന് കുറച്ച്‌ മണിക്കൂറുകള്‍ക്ക് ശേഷം ബിഗ് ബോസ് വീണ്ടും സായിയെ വിളിപ്പിച്ച്‌ നിങ്ങളെ വിദഗ്ധ പരിശോധനയ്ക്കായി…

Read More

‘സ്ത്രീകളെ ഹോട്ടലുകളിൽ കൊണ്ടുപോയി ഉപയോഗിച്ചു’; ബിഗ് ബോസ് ഷോയ്ക്കെതിരെ ഗുരുതര ആരോപണവുമായി അഖിൽ മാരാർ 

ഏറെ ആരാധകർ ഉള്ള പരിപാടികളില്‍ ഒന്നാണ് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ. ഈ ഷോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സീസണ്‍ 5 മത്സരാര്‍ത്ഥിയും വിജയ്യുമായ അഖില്‍ മാരാര്‍ രംഗത്ത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ് ബിഗ് ബോസ് എന്നും സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ച നെറികേടിനെ കുറിച്ച്‌ പറയാതിരിക്കാനാവില്ലെന്നും അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയ ലൈവില്‍ പറഞ്ഞു. ബിഗ് ബോസ് എന്ന ഷോയെ കുറിച്ചും ചാനലിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ…

Read More

ബിഗ് ബോസ് വീടിനുള്ളിൽ ആ സർപ്രൈസ് അതിഥി ഉടൻ എത്തും

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യ ആഴ്ചകളില്‍ തന്നെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പേരുകളിലൊന്ന് ജാസ്മിന്‍ ജാഫറിന്റേതാണ്. സോഷ്യല്‍ മീഡിയ താരമായ ജാസ്മിന്‍ ബിഗ് ബോസിലേക്ക് വന്ന ആദ്യ നാളുകളില്‍ തന്നെ താന്‍ ദീര്‍ഘനാള്‍ ഇവിടെയുണ്ടാകുമെന്ന് തോന്നിപ്പിച്ചിരുന്നു. ടോപ് ഫൈവിലെത്തുമെന്ന് തുടക്കത്തിലേ തോന്നിപ്പിക്കാന്‍ സാധിച്ച താരമായിരുന്നു ജാസ്മിന്‍. എന്നാല്‍ പിന്നീട് കണ്ടത് ജാസ്മിന്റെ ഗ്രാഫ് താഴേക്ക് പോകുന്നതായിരുന്നു. ഗബ്രിയുമായുള്ള സൗഹൃദമാണ് ജാസ്മിന് വിമര്‍ശനങ്ങള്‍ നേടിക്കൊടുക്കുന്നത്. പിന്നാലെ വീട്ടില്‍ നിന്നും വന്ന ഫോണ്‍ കോളും തുടര്‍ന്ന് അരങ്ങേറിയ വിവാദങ്ങളുമെല്ലാം ജാസ്മിന്റെ പ്രകടനത്തെ സാരമായി തന്നെ…

Read More

സഹതാരത്തെ കയ്യേറ്റം ചെയ്തു; ബിഗ് ബോസിൽ നിന്നും റോക്കി പുറത്ത്

നാടകീയമായ രംഗങ്ങള്‍ക്കാണ് ഇന്ന് ബിഗ് ബോസ് സീസണ്‍ 6 സാക്ഷ്യം വഹിച്ചത്. സഹതാരത്തെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് അസി റോക്കി ബിഗ് ബോസില്‍ നിന്നും പുറത്തായിരിക്കുകയാണ്. സഹതാരമായ സിജോയെ മുഖത്തിടിച്ചതിനെ തുടര്‍ന്നാണ് റോക്കി പുറത്താക്കിയിരിക്കുന്നത്. ബിഗ് ബോസിലെ നിയമങ്ങള്‍ ലംഘിച്ചതിനാണ് റോക്കിയെ ഷോയിൽ നിന്നും പുറത്താക്കിയത്. ‘ഗുരുതര നിയമ ലംഘനമാണ് നിങ്ങൾ നടത്തിയത് അതുകൊണ്ട് തന്നെ ഇനി നിങ്ങൾക്ക് ഇവിടെ തുടരാനാകില്ല. ഇപ്പോൾ തന്നെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിങ്ങളെ ഇവിടെ നിന്നും പുറത്താക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ഇവിടുത്തെ അധികൃതർ നിങ്ങളെ അറിയിക്കും’, എന്നായിരുന്നു…

Read More

ജാസ്മിനും ഗബ്രിയും രണ്ടു വഴിക്കായതോടെ പുതിയ ട്രാക്ക് പിടിച്ച് ഗബ്രി

ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ രണ്ട് പേരാണ് ജാസ്മിന്‍ ജാഫറും ഗബ്രിയും. ഇരുവരുടെയും അടുപ്പം ഷോയ്ക്ക് ഉള്ളിലും പ്രേക്ഷകര്‍ക്കിടയിലും വളരെ ചർച്ചയായി മാറിയിരുന്നു. ഇരുവരും ലവ് ആണെന്ന് വരുത്തി തീര്‍ത്തിക്കുകയും സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്ത് പ്രേക്ഷകരെയും തങ്ങളെയും പറ്റിക്കുന്നുവെന്നാണ് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ജാസ്മിന്‍റെ വാപ്പ വിളിച്ച ശേഷം ഗബ്രിയോട് ഒരകല്‍ച്ച ജാസ്മിന്‍ വയ്ക്കുന്നുണ്ട്. എപ്പോഴും ഇരുവരും ഏറ്റുമുട്ടുന്ന റോക്കിയോട് ജാസ്മിന്‍ സോറി പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍…

Read More

‘പ്രെഷർ ഉണ്ടെങ്കിൽ വീട്ടിൽ ഇരിക്കണം, ഞങ്ങളെ ശല്യം ചെയ്യരുത്’ രതീഷിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ

ബിഗ് ബോസ് സീസണ്‍ ആറ് ഒരു വാരാന്ത്യം പിന്നിടാൻ ഒരുങ്ങുമ്പോൾ ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രിയം നേടി കഴിഞ്ഞു. ചിലർ ശല്യക്കാരാണെന്നും പ്രേക്ഷക അഭിപ്രായമുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് രതീഷ് കുമാർ എന്ന മത്സരാർത്ഥി. ഒരാഴ്ചയ്ക്ക് ഉള്ളില്‍ തന്നെ ബിഗ് ബോസിലെ പ്രധാന നോട്ടപ്പുള്ളിയായിട്ടുണ്ട് രതീഷ്. സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയില്‍ അരങ്ങേറിയതും. ഇന്ന് അവതാരകനായ മോഹൻലാല്‍ ഷോയില്‍ എത്തുന്ന ദിവസമാണ്. ഇതിനോട് അനുബന്ധിച്ച്‌ ബിഗ് ബോസ് പുറത്തുവിട്ട പുതിയ പ്രമോ ശ്രദ്ധനേടുകയാണ്. ഈ ഷോ എന്താണെന്ന് മനസിലായോ എന്ന് ചോദിച്ചാണ് മോഹൻലാല്‍ പ്രമോയില്‍…

Read More

ബിഗ് ബോസിൽ നിന്നും പുറത്തേക്ക്; ഷോയിൽ നിന്നും പിന്മാറുകയാണെന്ന് താരം

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അകത്തും പുറത്തും ഒരുപോലെ ചർച്ചയായിരിക്കുകയാണ് രതീഷ് എന്ന മത്സരാർത്ഥി. ആദ്യ ദിവസം മുതല്‍ ആവശ്യത്തിനും അനാവശ്യത്തിനും തർക്കം പിടിച്ചും എല്ലാ വിഷയങ്ങളിലും ഇടപെട്ടുമെല്ലാം രതീഷ് ജനശ്രദ്ധ പിടിച്ചു പറ്റിയെന്നു പറയാം. ഇതോടെ ഈ സീസണിലെ ഏറ്റവും ശക്തനായ മത്സരാർത്ഥിയായി രതീഷ് വന്നേക്കുമെന്നും ഒരുപക്ഷേ 100 ദിവസം തികച്ച്‌ കപ്പടിക്കാനുള്ള സാധ്യത വരെ ഉണ്ടെന്നുമടക്കമുള്ള പ്രവചനങ്ങള്‍ ഉയരുന്നുണ്ട്. അതിനിടയില്‍ ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ച്‌ ബിഗ് ബോസ് ഹൗസില്‍ നിന്നും ഇറങ്ങാൻ ഒരുങ്ങുന്ന രതീഷിന്റെ പ്രമോ വിഡിയോ…

Read More
Click Here to Follow Us