ബെംഗളൂരു: ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വീടുകൾ പനയപ്പെടുത്തി ബൈജൂസ് എജ്യുടെക് കമ്പനി മേധാവി ബൈജു രവീന്ദ്രൻ. ബെംഗളൂരുവിലെ രണ്ട് വീടുകൾ പണയം വച്ചതായാണ് റിപ്പോർട്ട്. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ രണ്ടു വീടുകളും നിർമാണത്തിലിരിക്കുന്ന വില്ലയും ഈടു വച്ച് 1.2 കോടി ഡോളർ വായ്പയെടുത്തുവെന്ന് ബ്ലൂംബർഗ് ആണ് റിപ്പോർട്ട് ചെയ്തത്. ബൈജൂസ്, തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ 15000 ജീവനക്കാർക്ക് ശമ്പളം നൽകാനാണിത്. കമ്പനിയുടെ യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോം 400 മില്യൻ ഡോളറിന്…
Read MoreTag: bengaluruvartha
വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; 2മരണം 5 പേർക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: ദേശീയ പാത ഷിരമ ഗൊണ്ടനഹള്ളി പാലത്തിന് സമീപം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അരുൺ ഷെട്ടാർ, വിജയലക്ഷ്മി ഷെട്ടാർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെയും ദാവംഗരെ എസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രാക്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
Read Moreജനുവരി മുതൽ സ്കൂളുകളിൽ നാപ്കിൻ വിതരണം നടത്തുമെന്ന് മന്ത്രി
ബെംഗളൂരു: നാലുവർഷമായി മുടങ്ങിക്കിടന്ന പദ്ധതി പുനരാരംഭിക്കുകയാണെന്നും ജനുവരി മുതൽ സ്കൂൾ വിദ്യാർഥിനികൾക്ക് നാപ്കിൻ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ബെൽഗാമിലെ സുവർണവിധാൻ സൗധയിൽ വിധാൻ പരിഷത്ത് ചോദ്യോത്തര വേളയിൽ ജെഡിഎസ് അംഗം തിപ്പേസ്വാമിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ശുചിത്വം ഒരു പ്രധാന പദ്ധതിയാണ്. പെൺകുട്ടികൾക്ക് ഇത് അനിവാര്യമാണ്, എന്നാൽ കഴിഞ്ഞ നാല് വർഷമായി പദ്ധതി വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു. ഞങ്ങളുടെ സർക്കാർ വന്നതിന് ശേഷം ഞങ്ങൾ ശുചി യോജന പുനരാരംഭിക്കുന്നു. ഇതിനോടകം തന്നെ നാല് സെക്ഷനുകളിലേക്ക് ടെൻഡർ ക്ഷണിക്കുകയും മിക്ക…
Read Moreകാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികനോട് മോശമായി പെരുമാറി ദേവഗൗഡയുടെ മരുമകൾ
ബെംഗളൂരു: ബൈക്ക് യാത്രികനോട് തട്ടിക്കയറുന്ന ദേവഗൗഡയുടെ മരുമകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. എച്ച് ഡി ദേവഗൗഡയുടെ മരുമകളും എച്ച് ഡി രേവണ്ണയുടെ ഭാര്യയുമായ ഭവാനി രേവണ്ണയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഭവാനിയുടേതായി പ്രചരിക്കുന്ന ഈ ക്ലിപ്പില്‍ അവര്‍ ഒരു ബൈക്ക് യാത്രികനോട് മോശമായി പെരുമാറുന്നത് വ്യക്തമാണ്. ബൈക്ക് യാത്രികന് ഭവാനി രേവണ്ണ സഞ്ചരിച്ച കാറില്‍ ഇടിച്ചതിന് പിന്നാലെയാണ് അവര്‍ ബൈക്ക് യാത്രികനോട് തട്ടിക്കയറിയത്. ബൈക്ക് യാത്രികനോട് ഭവാനി രേവണ്ണ തന്റെ കാറിന് കേടുപാടുകള്‍ വരുത്തുന്നതിന് പകരം ബസിനടിയില്‍ ചെന്നുകയറി മരിക്കാന്‍ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ്…
Read Moreഅയ്യപ്പ ഭക്തരുടെ വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം
ബെംഗളൂരു : വയനാട് കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. ശബരിമല ദർശ്ശനം കഴിഞ്ഞ് മടങ്ങുന്ന കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂർ 67ൽ വെച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല.
Read Moreയുവാവിന്റെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തി
ബെംഗളുരു: വിജയപുരയിൽ അജ്ഞാതൻ മരിച്ച നിലയിൽ. കെഎച്ച്ബി കോളനിയിൽ ആണ് മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. ഹോം ഗാർഡിന്റെ പോലുള്ള വസ്ത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ ആയതിനാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ജൽനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.
Read Moreവ്യാജ ടിക്കറ്റ് വില്‍പ്പന ഒരാള്‍ പിടിയില്‍
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വിറ്റതിന് ഒരാള്‍ ബെംഗളൂരു പോലീസിന്റെ പിടിയില്‍. സ്റ്റേഡിയത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബെംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റുകളുടെ ടിക്കറ്റ് വിതരണ ചുമതലയുള്ള സുമന്ത് എന്നയാള്‍ നല്കിയ പരാതിയിലാണ് പോലീസ് നടപടി. ദര്ശന്, സുല്‍ത്താന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ദര്‍ശനാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ ടൂര്‍ണമെന്റിനിടെ പാര്‍ട്ട് ടൈം സ്റ്റാഫായി ജോലി…
Read Moreചുംബനം മികച്ചതാക്കാൻ നാവിന്റെ ഒരു ഭാഗം മുറിച്ച് മാറ്റി യുവതി
ആഗ്രഹം സഫലമാക്കാൻ ഏത് അറ്റം വരെയും പോകാൻ ഇന്ന് ആളുകൾ തയ്യാറാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചുംബനം മികച്ചരീതിയിലാക്കാന്‍ നാവിന്റെ ഒരു ഭാഗം മുറിച്ചുമാറ്റിയ യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള 22കാരി സെഹ്ലി ജി എന്നറിയപ്പെടുന്ന റോഷെല്‍ ഗാരെറ്റാണ് ചുംബനം ശരിയാവാനായി നാവിന് താഴെയുള്ള സ്തരം നീക്കം ചെയ്തത്. നാവിനെ വായയുടെ അടിഭാഗവുമായി ബന്ധിപ്പിക്കുന്ന ‘ലിഗ്വല്‍ ഫ്രെനുലം’ എന്ന സ്തരം അവര്‍ എടുത്തുകളയുകയും ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ലിഗ്വല്‍ ഫ്രെനുലം ചെറുതായതിനാല്‍…
Read Moreമദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ചെന്നൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് മരിച്ചത്. ഇതൊരു ആത്മഹത്യയാണെങ്കിൽ ഈ വർഷം മദ്രാസ് ഐഐടിയിൽ നടന്ന നാലാമത്തെ ആത്മഹത്യയായിരിക്കും ഇത്. ഈ മാസം ആദ്യം മദ്രാസ് ഐഐടിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അതിനുമുമ്പ്, മാർച്ചിൽ ഇതേ ക്യാമ്പസിൽ മൂന്നാം വർഷ വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തു. 20 വയസ്സുള്ള ഇയാൾ ആന്ധ്രാപ്രദേശ് സ്വദേശിയാണ്.…
Read Moreപത്ത് ദിവസത്തിന് ശേഷം ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി
ബെംഗളൂരു: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കർണാടകയിൽ നിന്ന് പോലീസ് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമാണ് ഷാഫിയെ കണ്ടെത്തിയത്. കർണാടകയിൽ എവിടെ വച്ചാണ് ഇയാളെ കണ്ടെത്തിയതെന്ന വിവരം അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. പത്ത് ദിവസത്തോളമായി ഷാഫിയെ കാണാതായിട്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷാഫിയുടെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. …
Read More