പ്രതിയെ അന്വേഷിച്ച് കേരളം വരെ എത്തി ബെംഗളൂരു പോലീസ്

കണ്ണൂർ : ബെംഗളൂരുവിൽ മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഭര്‍ത്താവിനെത്തേടി ബെംഗളൂരു പോലീസ് ശ്രീകണ്ഠപുരം ചുഴലിയിലെ വീട്ടിലെത്തി. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയും റോയ്‌ട്ടേഴ്‌സിലെ സബ് എഡിറ്ററുമായിരുന്ന എന്‍. ശ്രുതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് അനീഷ് കോയാടനെ തേടി ബെംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് സംഘം അനീഷിന്റെ വീട്ടിലെത്തിയത്. എന്നാൽ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. അയല്‍വാസികളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അനീഷിനെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നും മാതാപിതാക്കള്‍ ധര്‍മശാലയിലുള്ള മകളുടെ വീട്ടിലുണ്ടെന്നുമാണ് ലഭിച്ച വിവരം. തുടര്‍ന്ന് ഉച്ചയോടെ പോലീസ് സംഘം ധര്‍മശാലയിലെ വീട്ടിലെത്തിയെങ്കിലും അനീഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. ഇപ്പോഴും പോലീസിനെ…

Read More

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബെംഗളൂരു: 102 കിലോ കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിൽ. ചാമരാജനഗർ ഹാന്നൂർ സ്വദേശികളായ ശിവരാജ്, രമേശ്‌, മഞ്ജുനാഥ്‌, മൂർത്തി, അഭിലാഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കോറമംഗലയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. സംഘത്തിന്റെ നേതൃത്വം നൽകുന്നത് രമേശ്‌ ആണ്. ആന്ധ്രയിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ട് വരുന്നത്. കെ ആർ പുരം, ബേഗൂർ റോഡ്, എച്ച് എസ് ആർ ലേഔട്ട്‌ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇവർക്ക് എതിരെ നേരത്തെ തന്നെ വധശ്രമ കേസ് ഉണ്ട്.

Read More

മകളുടെ കാമുകനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ

ബെംഗളൂരു : വിനോഭ നഗറിലെ വീട്ടിൽ നിന്ന് മകളോടൊപ്പം 19 കാരനായ കാമുകനെ കണ്ടെത്തിയതിൽ പ്രകോപിതനായ പിതാവ് കാമുകനെ കൊലപ്പെടുത്തി. പ്രതിയെ ബെംഗളൂരു സിറ്റി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.ഓട്ടോറിക്ഷ ഡ്രൈവറായ നാരായൺ (46 ) അറസ്റ്റിലായത്. സ്‌കൂൾ വിട്ടുപോയ നാരായണന്റെ മകൾ അയൽവാസിയായ നിവേശ് കുമാറുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതറിഞ്ഞ നാരായണൻ ഈ ബന്ധത്തെ എതിർത്തിരുന്നു. കുറ്റകൃത്യം നടന്ന ദിവസം നാരായണൻ അതിരാവിലെ ജോലിക്ക് പോയെന്നും നിവേശ് കാമുകിയെ കാണാൻ വീട്ടിലെത്തിയെന്നും പോലീസ് പറഞ്ഞു. അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയ നാരായൺ നിവേശിനെ…

Read More

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള നോട്ടീസ് ഇനി എസ്എംഎസ് വഴി ; ബെംഗളൂരു പൊലീസ്

ബെംഗളൂരു : ട്രാഫിക് നിയമ ലംഘനങ്ങൾക്ക് വാഹന ഉടമകൾക്ക് എസ്എംഎസ് നോട്ടീസ് അയക്കുന്ന പൈലറ്റ് പദ്ധതി ബെംഗളൂരു ട്രാഫിക് പോലീസ് ആരംഭിച്ചു. ട്രാഫിക് ചലാനുകളുടെ ഹാർഡ് കോപ്പികൾ തപാൽ മുഖേനയോ നേരിട്ട് അയക്കുന്നതിനുള്ള സാമ്പത്തികവും മനുഷ്യശക്തിയും ചെലവ് കുറയ്ക്കുന്നതിനാണ് ഇത്. പദ്ധതി വിജയിച്ചാൽ, പേപ്പർ ചലാൻ നൽകുന്നത് ട്രാഫിക് പോലീസ് ഉടൻ നിർത്തും. വാഹന ഉടമകൾക്ക് കുറ്റകൃത്യം നടന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ എസ്എംഎസ് ലഭിക്കും. ആവശ്യമായ പിഴ അടയ്ക്കാൻ ഉപയോഗിക്കാവുന്ന ഒരു ലിങ്ക് എസ്എംഎസിലുണ്ടാകും. ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനത്തിന്റെ തെളിവും ലിങ്കിൽ ചേർക്കും. നിലവിൽ,…

Read More

കാവി ഷാളണിഞ്ഞ് പോലീസുകാർ ; വിമർശനവുമായി സോഷ്യൽ മീഡിയ

ബെംഗളൂരു : വിജയദശമി ദിനത്തിൽ കാവി ഷാളണിഞ്ഞ് ഫോട്ടോയ്ക്ക് എടുത്ത വിജയപുര എസ്.പി.ക്കും സംഘത്തിനുമെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകപ്രതിഷേധം.കാവിവത്കരണവും പോലീസ് പാലിക്കേണ്ട നിഷ്‌പക്ഷത അടിയറവു വെച്ചുവെന്നും പോലീസിലെ തെളിവാണ് ഈ ചിത്രമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിജയപുര റൂറൽ പോലീസ് സ്റ്റേഷനു മുമ്പിലാണ് എസ്.പി.യും മറ്റു പോലീസുകാരും കുർത്തയും പൈജാമയും കാവി ഷാളുമണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സ്റ്റേഷനിലെ ചില പോലീസുകാർ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ പാർട്ടി പ്രവർത്തകരുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, വിമർശനങ്ങൾ സംബന്ധിച്ച്…

Read More

ട്രാഫിക്ക് നിയമങ്ങളെ വകവെക്കാതെ ബൈക്ക് സ്റ്റണ്ടിങ് പോലെ നഗരത്തിൽ ഓട്ടോ റിക്ഷാ സ്റ്റണ്ടിങ്ങും വ്യാപകം

ബെംഗളൂരു: നഗരത്തിൽ സ്ഥിരമായിരുന്ന ബൈക്ക് സ്റ്റണ്ടിങ്ങിനും കാർ വീലിംഗിനും ശേഷം ഇപ്പോൾ ഓട്ടോ റിക്ഷകളിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ കാല്നടയാത്രാക്കാർക്കുൾപ്പടെ ഭീക്ഷണിയാകുന്നു, യുവാക്കളാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും തിരക്കേറിയ വഴികളുലും മേൽപ്പാലങ്ങളിലും ഈ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. ഈ പ്രകടന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഓട്ടോ വട്ടത്തിൽ കറക്കുന്നതും അത് പോലെ ഓട്ടോയുടെ മുൻ ചക്രങ്ങൾ പൊക്കുന്നതുൾപ്പടെയുള്ള അഭ്യാസ പ്രകടനങ്ങലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ബൈക്കിൽ അഭ്യാസം നടത്തിയ നിരവധി പേരെ പിടി കൂടിയിട്ടുണ്ടെങ്കിലും ഇവരെ പിടി…

Read More

മോഷ്ടാവ് സയനൈഡ് കഴിച്ച് ആത്മഹത്യചെയ്തു

ബെംഗളൂരു: മോഷണക്കേസിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസുദ്യോഗസ്ഥരുടെ മുന്നിൽ സയനൈഡ് കഴിച്ച് മോഷ്ടാവ് ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിയും ബെംഗളൂരു കെ.ആർ. പുരത്തെ താമസക്കാരനുമായ സി. ശങ്കറാണ് (47) പിടികൂടാനെത്തിയ പോലീസിന്റെ മുമ്പിൽ തന്റെ കൈവശമുണ്ടായിരുന്ന സയനൈഡ് കഴിച്ചത് ജീവനൊടുക്കിയത്. പോലീസുകാർ ഉടൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എട്ടോളം മോഷണക്കേസുകളിലെ പ്രതിയാണ് മരിച്ച ശങ്കർ. രണ്ടാഴ്ചമുമ്പ് കെ.ആർ. പുരത്തു നിന്ന്‌ സ്ത്രീയുടെ മാല തട്ടിയെടുത്ത കേസിൽ പ്രതികളാണ് ശങ്കറും കൂട്ടാളിയായ ചന്ദ്രശേഖറും. ഇവരെ പിന്തുടർന്നെത്തിയ പോലീസ് സംഘം ഹൊസ്കൊട്ടെ ആഞ്ജനേയ ക്ഷേത്രത്തിനു…

Read More

രണ്ടാം തരംഗത്തിൽ  കോവിഡ് ബാധിച്ചത് നഗരത്തിലെ 1221 പോലീസുകാർക്ക്;11 മരണം.

ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ നഗരത്തിലെ 1,221 പോലീസുകാർക്ക് കോവിഡ്19 ബാധിച്ചു. ഇതിൽ പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട് എന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. ചൊവ്വാഴ്ച 31 പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ 24 പേർ വാക്സിനേഷന്റെ രണ്ട്ഡോസുകളും നാലുപേർ ആദ്യ ഡോസും എടുത്തവരാണ്. നിലവിൽ നഗരത്തിലെ 803 പോലീസുകാർ അസുഖ ബാധിതരാണ്. ഇവരിൽ 755 പോലീസുകാർ വീടുകളിൽഐസൊലേഷനിൽ കഴിയുന്നു. 40 പേരെ തിങ്കളാഴ്ച വിവിധ ആശുപത്രികളിൽ നിന്നായി ഡിസ്ചാർജ് ചെയ്തു. ഇതുവരെ 407 പോലീസ് ഉദ്യോഗസ്ഥരെ ഡിസ്ചാർജ് ചെയ്തു, ” എന്ന്…

Read More

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ പോലീസ് ഈടാക്കിയത് 83 ലക്ഷം രൂപ.

ബെംഗളൂരു: മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ  ബെംഗളൂരു പോലീസ് 83 ലക്ഷം രൂപ ഈടാക്കിയതായി ബെംഗളൂരു പോലീസ് പ്രസ്‌താവനയിൽ  അറിയിച്ചു. കോവിഡ് നിയമങ്ങൾ ലംഘിച്ച 33,614 പേരിൽ നിന്ന് ഏപ്രിൽ മാസത്തിലെ ആദ്യ 11 ദിവസങ്ങളിലായി ബെംഗളൂരു സിറ്റി പോലീസ് പിഴയായി ഈടാക്കിയ തുകയാണ്  ഇത്. മാസ്ക് ധരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കും പിഴ ഈടാക്കിയതായി ബെംഗളൂരു പോലീസ് പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് 80,29,725 രൂപയും പൊതുസ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കാത്തതിന് 32,00,161 രൂപയുമാണ് പോലീസ് പിരിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.…

Read More

സൈബർ ക്രൈം ഇൻസിഡന്റ് റിപ്പോർട്ട് ആരംഭിക്കാൻ ഒരുങ്ങി ബെംഗളൂരു പോലീസ്

ബെംഗളൂരു: പ്രധാനമായും സാമ്പത്തിക തട്ടിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സൈബർ ക്രൈം ഇൻസിഡന്റ് റിപ്പോർട്ട്(സിഐആർ) സംവിധാനം ഉടൻ ആരംഭിക്കാൻ ബെംഗളൂരു സിറ്റി പോലീസ് ഒരുങ്ങുന്നു. ഇരകൾക്ക് പോലീസിന് ഫോണിലൂടെ  പരാതി നൽകാമെന്നും പരാതി ലഭിച്ചു രണ്ട് മണിക്കൂർ കാലയളവിനുള്ളിൽ ഗുണഭോക്താവിന്റെ അക്കൗണ്ട് മരവിപ്പിക്കാൻ പോലീസിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് ബെംഗളൂരു സിറ്റി പോലീസ് പറഞ്ഞു. സൈബർ ക്രൈം കേസുകളിൽ നിന്ന്, പ്രത്യേകിച്ച് സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഇരകൾക്ക് ഉടനടി ആശ്വാസം ലഭിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ  രാജ്യത്തെ ആദ്യത്തേയും ജനങ്ങൾക്ക് അനുകൂലമായതുമായ സംവിധാനം ആണ്…

Read More
Click Here to Follow Us