ബെംഗളൂരു:ബിജെപി നേതാവ് പുഴയിൽ മുങ്ങിമരിച്ചു. ബിജെപി നേതാവും ദക്ഷിണ കന്നഡ ജില്ല പഞ്ചായത്ത് മുൻ അംഗവുമായ നവീൻ കുമാർ റായ് മനേലയാണ് മരിച്ചത്. വ്യാഴാഴ്ച പയസ്വിനി പുഴയിൽ വീണാണ് ദാരുണ മരണം. മോട്ടോറിന്റെ ഫുട്ട് വാൽവ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ തെന്നിവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശക്തമായ ഒഴുക്കിൽ കാണാതായ ആളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.
Read MoreTag: bengaluru local
രാമ പ്രതിമയിൽ കയറി ബിജെപി എംഎൽഎ, പരിഹസിച്ച് കോൺഗ്രസ്
ബെംഗളൂരു: രാമനവമി ആഘോഷത്തിനിടെ ശ്രീരാമന്റെ പ്രതിമയില്‍ കയറി മാല ചാര്‍ത്തിയ ബിജെപി എംഎല്‍എയുടെ നടപടി വിവാദത്തില്‍. പ്രതിമയില്‍ നില്‍ക്കുമ്പോള്‍ എംഎല്‍എ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ബസവകല്ല്യാണ്‍ മണ്ഡലം എംഎല്‍എ ശരണു സലഗര്‍ ചെയ്യുന്നത് കടുത്ത രാമനിന്ദയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഹിന്ദുത്വം ഉദ്‌ഘോഷിക്കുകയും ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ബിജെപി ശൈലിയുടെ തുടര്‍ച്ചയാണിതെന്ന് പാര്‍ട്ടി ആരോപിച്ചു. കര്‍ണാടക മന്ത്രി മുരുകേശ് രുദ്രപ്പ നിരണി ദൈവ നിന്ദ നടത്തി. മുന്‍ മന്ത്രിയും ബിജെപി ദേശീയ ജെനറല്‍ സെക്രടറിയുമായ…
Read Moreപുസ്തക പ്രകാശന ചടങ്ങിനിടെ ചുംബിച്ച വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
ബെംഗളൂരു: പ്രതിപക്ഷ നേതാവും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യ അതിഥിയായെത്തിയ പുസ്‌തക പ്രകാശന ചടങ്ങില്‍ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയില്‍ ഗുരുദേവ് കോളേജിലാണ് സംഭവം. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിഷയം ഏറെ ചര്‍ച്ചയാവുകയാണ്. മുന്‍ എം എല്‍ എ വസന്ദ് ബംഗേരയുടെ പുസ്തകപ്രകാശന ചടങ്ങിലായിരുന്നു വിവാദസംഭവം. ഇതില്‍ ഉള്‍പ്പെട്ട ആണ്‍കുട്ടിയും പെൺകുട്ടിയും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടതിനാൽ വിഷയം വര്‍ഗീയപ്രക്ഷോഭങ്ങള്‍ക്ക് ഇടയായിരിക്കുകയാണ്. ലവ് ജിഹാദ് ആരോപിച്ച് ചില ഹിന്ദു ആക്ടിവിസ്റ്റുകള്‍ വിദ്യാര്‍ത്ഥിയ്ക്കെതിരെ വധഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ…
Read Moreവായ്‌പ മുടങ്ങി, സമ്മർദ്ദം താങ്ങാൻ ആവാതെ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. തൃശൂര്‍ കല്ലൂര്‍ സ്വദേശിയായ അഭിലാഷാണ് ആത്മഹത്യ ചെയ്തത്. ഗുണ്ടല്‍പേട്ടിലെ ലോഡ്ജില്‍ മുറിയെടുത്തായിരുന്നു ആത്മഹത്യ. അഭിലാഷിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ലോറി വാങ്ങിയ ശേഷം രണ്ട് പേര്‍ ചതിച്ചതാണെന്ന് കുറിപ്പില്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ ഏഴര ലക്ഷം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്ത് ലോറി വാങ്ങിയത്. തടി കൊണ്ടുപോയ ആദ്യ ഓട്ടം തന്നെ കെണിയായി. രേഖകളില്ലാത്ത തടി ഫോറസ്റ്റ് പിടിച്ചു. വണ്ടിയും കസ്റ്റഡിയിലെടുത്തു. വായ്പ തിരിച്ചടയ്ക്കാമെന്ന്…
Read Moreമാനിനെയും മയിലിനെയും വേട്ടയാടി മാംസം വിൽപ്പന, 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കര്‍ണാടകയിലെ കൽ ബുർഗിയിൽ മാനിനെയും മയിലിനെയും വേട്ടയാടി മാംസ വില്‍പന നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്നും മയിലിന്‍റെയും മാനിന്‍റെയും മാംസവും, വേട്ടക്ക് ഉപയോഗിച്ച തോക്കുകളും പോലീസ് കണ്ടെടുത്തു. കല്‍ബുര്‍ഗി സ്വദേശികളായ സയ്യിദ് നജ്‌മുദ്ദീന്‍, മുഹമ്മദ് അല്‍താഫ്, സമി ജുനൈദി എന്നിവരാണ് അറസ്‌റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. നജ്‌മുദ്ദീന്‍റെ കല്‍ബുര്‍ഗിയിലെ ദുല്ല കോളനിയിലെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്നും റൈഫിള്‍, എയര്‍ ഗണ്ണുകള്‍, ലൈവ്…
Read More