എ.ഡി.ജി.പി ബി.ദയാനന്ദ ഇനി ബെംഗളൂരു സിറ്റി പോലീസ് കമീഷണർ 

ബെംഗളൂരു : ഇന്റലിജൻസ് എ.ഡി.ജി.പിയായ ബി. ദയാനന്ദയെ പുതിയ ബംഗളൂരു സിറ്റി പോലീസ് കമീഷണറായി നിയമിച്ചു. 1994 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനായ ദയാനന്ദ നേരത്തേ ബെംഗളൂരു സിറ്റി ക്രൈം ആൻഡ് ട്രാഫിക് ജോയന്റ് കമീഷണറായും സേവനമനുഷ്ഠിച്ചിരുന്നു. ചൊവ്വാഴ്ചയാണ് നാല് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. സിറ്റി ട്രാഫിക് സ്പെഷല്‍ കമീഷണറായ എം.എ. സലീമിന് സ്ഥാനക്കയറ്റം നല്‍കി ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്മെന്റ് (സി.ഐ.ഡി), ബംഗളൂരു സ്പെഷല്‍ യൂനിറ്റ്-സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡി.ജി.പിയായി നിയമിച്ചു. നിലവിലെ ബംഗളൂരു പോലീസ് കമീഷണര്‍ സി.എച്ച്‌. പ്രതാപ്…

Read More

കനത്തമഴയില്‍ ബെംഗളൂരു ന​ഗരം ‘പുഴ’യായി; ബോട്ടുകൾ ഇറക്കി രക്ഷാപ്രവര്‍ത്തനം ( വീഡിയോ)

ബെംഗളൂരു: കനത്ത മഴയിൽ വീണ്ടും വെള്ളക്കെട്ടിലായി ബെംഗളൂരു നഗരം. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കർണാടകയുടെ തലസ്ഥാനനഗരം ഈയാഴ്ച രണ്ടാം തവണയാണ് മഴക്കെടുതിയിൽ കുടുങ്ങുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഇറക്കിയ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പെരുമഴയിൽ അപ്പാർട്ട്‌മെന്റുകളുടെ താഴ്‍ഭാഗത്തും വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ടു. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചു. ഇക്കോസ്പേസ് ഔട്ടർ റിങ് റോഡ്, ബെല്ലന്ദുർ, കെആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജംക്‌ഷൻ തുടങ്ങിയ മേഖലകളിലും സ്ഥിതി രൂക്ഷമാണ്.…

Read More

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നഗരത്തിൽ 75000 വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കും

ബെംഗളൂരു:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കർണാടക വനംവകുപ്പും ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റും ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) എന്നിവർക്കൊപ്പം നിരവധി എൻ ജി ഒ കളും പൗര ക്ഷേമഗ്രൂപ്പുകളും ചേർന്ന് നഗരത്തിൽ വൃക്ഷത്തൈ നടീൽ  നടത്തി. കോടി വൃക്ഷ പദ്ധതി പ്രകാരം, ആഗസ്റ്റ് 14, 15 തീയതികളിൽ നഗരത്തിലുടനീളം 75,000 തൈകൾ നട്ടുപിടിപ്പിക്കാനും തൈകളുടെ 100 ശതമാനം അതിജീവനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു . അതിന്റെ ഭാഗമായി ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഫ്രീഡം പാർക്കിൽ തൈ നടീൽ പരിപാടിയിൽ പങ്കെടുത്തു. ബെംഗളൂരുവിലെ എല്ലാ പാർക്കുകളിലും മഴവെള്ളം പാഴാകുന്നത് ഒഴിവാക്കാൻ റീചാർജ് കിണർ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം…

Read More
Click Here to Follow Us